ആദ്യത്തെ കണ്മണി പെണ്ണായിരിയ്ക്കണം...
സുഹൃത്തുക്കളേ, എന്റെ ആദ്യത്തെ കുട്ടി വെള്ളിയാഴ്ച രാവിലെ ഭൂജാതയായി. പ്രസവം കേരളത്തില്‍ വെച്ചായിരുന്നു. കാലാവസ്ഥാപ്രവചനക്കാരും ഡോക്ടര്‍മാരും പ്രവചിക്കന്ന തീയതികള്‍ പലപ്പോഴും തെറ്റാറാണു പതിവ്. കുട്ടി 26-ആം തീയതി വരുമെന്ന് ഡോക്ടര്‍ പറഞ്ഞ്ത് മുഴുവന്‍ കണക്കിലെടുക്കാതെ നാലുദിവസം മുന്‍പേകൂട്ടി നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍, അപ്പോളിതാ ഇവള്‍ എന്നെകടത്തിവെട്ടി അഞ്ച് ദിവസം മുന്‍പേ ഭൂമിയിലേയ്ക്ക് ടിക്കറ്റെടുത്തു. അമ്മയും കുട്ടിയും സുഖമായിരിയ്ക്കുന്നു. വിവരം ബന്ധുക്കളേയും മറ്റും അറിയിച്ചു, എന്നിട്ടും എന്തോ ഒരു പോരായ്മ. വേഗം വീട്ടിലെത്തി ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളേക്കൂടികാണിയ്ക്കുന്നു. ഇനി എനിയ്ക്ക് സമാധാനമായി വീണ്ടും ആശുപത്രിയിലേക്ക് പോകാം :)