പട്ടിയും റൊട്ടിയും അഥവാ മായാവാദം
മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ് മോനേ ദിനേശാ...
പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ് കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക് പിന്നിവിടെന്ത് കാര്യം പട്ടി പോയി അതുകോണ്ട് വെള്ള കാന്‍വാസ് മാത്രം ബാക്കി...
പുരാതന ചൈനീസ് ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക് ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...
തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.
ഇത്രയൊന്നും ആലോചിച്ച് തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്
താങ്കളെന്തു പറയുന്നു?