Tuesday, October 03, 2006

നഗരം പ്രാവിന്‍ കണ്ണുകളിലൂടെ...

കാടും മലകളും വിട്ട്‌ നഗരങ്ങളില്‍ കുടിയേറിപാര്‍ത്തവര്‍,
തീവണ്ടിയാപ്പീസുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടുന്നവര്‍,
ആരെറിഞ്ഞ ധാന്യമണികളും കൊത്തിവിഴുങ്ങുന്നവര്‍,
മഹാന്മാരുടെ പ്രതിമകള്‍ക്കു മുകളിള്‍ കാഷ്ഠിക്കുന്നവര്‍,
നടപ്പാതകളില്‍ സമ്മേളനം നടത്തുന്നവര്‍,
ഏതു കാലാവസ്ഥയോടും ഇണങ്ങുന്നവര്‍,
മടുപ്പിയ്ക്കുന്ന കെട്ടിടങ്ങളുടേയും അവയ്ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടേയും ഇടയില്‍ കഴിഞ്ഞ്‌ അവയുടെ നരച്ച നിറം സ്വീകരിച്ചവര്‍,
മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍,
കാടുകളിലേയ്ക്ക്‌ തിരിച്ചുപോകന്‍ നീലാകാശം തുറന്നിരുന്നിട്ടും തിരിച്ചുപോക്കിനെ പറ്റി ചിന്തിയ്ക്കാത്തവര്‍,
അവരുടെ കാടാണോ നമ്മുടെ നഗരങ്ങള്‍?
നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു്‌ ബന്ധം?

ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട്‌ താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...



സ്ഥലം: എമ്പയര്‍സ്റ്റേറ്റ്‌ ബില്‍ഡിംഗ്‌, ന്യൂയോര്‍ക്‌

 Posted by Picasa

14 comments:

പുള്ളി October 03, 2006 6:02 AM  

നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു്‌ ബന്ധം?
ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട്‌ താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...

അനംഗാരി October 03, 2006 6:54 AM  

ആ പ്രാവു ഞാന്‍ ആയിരുന്നെങ്കില്‍....
സമാധാനത്തിന്റെ ഒരു വെള്ളരി പ്രാവ്....

കരീം മാഷ്‌ October 03, 2006 7:57 AM  

നന്നായൊട്ടുണ്ട്.

Adithyan October 03, 2006 8:01 AM  

പ്രാവുകള്‍ കുറുകുന്ന, ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന ഒരു പഴയ കലാലയമുറിയുടെ ഓര്‍മ്മകള്‍ ഉണര്‍ന്നു. :) നന്ദി.

ബിന്ദു October 03, 2006 8:08 AM  

ദേവദൂതന്‍ സിനിമയുടെ കാര്യമല്ലേ ആദി ഉദ്ദേശിച്ചത്? :)

Adithyan October 03, 2006 8:12 AM  

ങ്ങെ, ദേവദൂതനില്‍ എവടെ കോളേജും ക്ലാസ്സും? എന്റെ പ്രീയൂണി ക്ലാസ്സിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞെ. :))

മറ്റെ ത്രിമൂര്‍ത്തികളില്‍ ആരാന്നാ പറഞ്ഞെ? ;))

വേണു venu October 03, 2006 9:25 AM  

നല്ല ചിത്രവും നല്ല അടിക്കുറിപ്പും.

വാളൂരാന്‍ October 03, 2006 11:34 AM  

നല്ല ചിത്രം പുള്ളീ.....
കറുത്തതിനു പകരം വെളുത്തതായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെ.

മുസ്തഫ|musthapha October 03, 2006 12:22 PM  

പുള്ളി, നല്ല ചിത്രം.


“മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍“ :)

പുള്ളി October 03, 2006 2:27 PM  

അനംഗാരീ, കരീംമാഷേ, നന്ദി.
ആദി, പ്രാവുകള്‍ നമ്മളെ പഴയ ക്ലാസ്‌മുറികളേയും, തിരക്കൊഴിഞ്ഞ അമ്പലങ്ങളേയുംപള്ളികളേയും ഓര്‍മ്മിപ്പിയ്ക്കുന്നു, ശരിതന്നെ.
വേണൂ, നന്ദി.
മുരളി, ഇതു മാര്‍ടിന്‍ ലൂതര്‍ കിങിന്റെ നാട്ടിലെ പ്രാവുകളാണ്‍ അതെങ്ങാന്‍ കേട്ടിരുന്നെങ്കില്‍ കേസായേനെ. എനിയ്ക്കു മനസ്സിലായി. നന്ദി...
അഗ്രജാ..നന്ദി...

Unknown October 03, 2006 2:45 PM  

നഗരങ്ങള്‍ കാടുകള്‍ തന്നെയല്ലേ. കാട്ടില്‍ പാലിക്കേണ്ട നിയമങ്ങള്‍ നഗരത്തിലും പാലിക്കണം.

പ്രാവുകള്‍ക്ക് ദിശയറിയാനുള്ള കഴിവ് ഭയങ്കരമാണ് എന്ന് കേട്ടിട്ടുണ്ട്.

മുസാഫിര്‍ October 03, 2006 2:51 PM  

നല്ല പടം , ഇങ്ങിനെയാണു
bird's eye view എന്ന വാക്ക് സായിപ്പു കണ്ടു പിടിച്ചതു അല്ലേ ?

ഏറനാടന്‍ October 03, 2006 3:04 PM  

പ്രാവേ പ്രാവേ കൂടെവിടെ..
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?

പുള്ളി October 03, 2006 7:23 PM  

ദില്‍ബൂ, ശരിയാണ്‌ കാടിന്റെ നിയമങ്ങള്‍ (അതോ കാടന്‍ നിയമങ്ങളോ?)!
മുസാഫിര്‍: നന്ദി. ഏതാണ്ടങ്ങിനെയൊക്കെയാണ്‌
ഏറനാടന്‍, നന്ദി!

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP