Tuesday, January 02, 2007

നോ മണി, നോ ഹണി.


'എ.ടി.എം'ല്‍ ഉപേക്ഷിക്കപ്പെട്ട റോസാ പൂക്കള്‍ പോലെ എന്ന്‌ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇതിനെ കുറിച്ചാണോ ശ്രീ ശ്രീ മാര്‍ക്സ്‌ ഗുരു തന്റെ പരിശുദ്ധ ഗ്രന്ധമായ മൂലധനത്തില്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, പച്ചയായ രൂപ പൈസ കണക്കുകളൊഴികെ മറ്റൊന്നും തന്നെ മുതലാളിത്തം ബാക്കി വെച്ചില്ല..." എന്നു പരാതിപ്പെട്ടത്‌? എന്തായിരുന്നലും ഒന്നു വ്യക്തം, ഇതു കൊടുക്കേണ്ടയാളോ വാങ്ങേണ്ടയാളോ ഒരുവട്ടമെങ്കിലും കാല്‍പ്പനികത ചുട്ടു ചപ്പാത്തിയുണ്ടാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്‌...


അരണ്ട വെളിച്ചത്തില്‍ കാമറ ഫോണിലെടുത്തതിനാലാവണം ധാരാളം നോയ്‌സ്‌ ഉണ്ട്‌. ക്ഷമിക്കുക. വെറുതെ ക്ഷമിക്കണ്ട, എ.ടി.എം ല്‍ പൈസയെടുക്കാറായാല്‍ സെറ്റില്‍ ചെയ്യാം... Posted by Picasa

7 comments:

പുള്ളി January 02, 2007 7:24 AM  

പുതിയ പോസ്റ്റ്‌: 'എ.ടി.എം'ല്‍ ഉപേക്ഷിക്കപ്പെട്ട റോസാ പൂക്കള്‍ പോലെ...

nalan::നളന്‍ January 02, 2007 8:41 AM  

പുള്ളിയേ,
ചപ്പാത്തിയുണ്ടാക്കാന്‍ ശ്രമിച്ചതേതോ മലയാളിയായിരിക്കണം, അതാ ഇങ്ങനായിപ്പോയത്.

അവളു പോട്ടടേ!

അനംഗാരി January 02, 2007 10:56 AM  

അപ്പോ പുള്ളിയെ സൂക്ഷിക്കണം.പുള്ളിയാണ് എ.റ്റി.എം ന്റെ പടം‌പിടിത്തക്കാ‍രന്‍.ഇനി ഞാന്‍ പണം എടുക്കാന്‍ വരുമ്പോള്‍ പടം പിടിക്കാന്‍ വന്നാല്‍..?

ഓ:ടോ:റോസാപൂ ചിലപ്പോള്‍ പണം ആയി മാറുമെന്ന് കരുതികാണണം.അതോ ഏതെങ്കിലും ഒരുത്തന്‍ റോസാ പൂവ് ഏ.റ്റി.എം ല്‍ നിന്ന് എടുത്തതാണോ?

ദേവന്‍ January 02, 2007 11:48 AM  

എന്താവും ഇത്‌?
1. ഇതൊരു പൂ വെണ്ടിംഗ്‌ മെഷീന്‍ (AFVM) ആകാം
2. ന്യൂ ഈയര്‍ പ്രമാണിച്ച്‌ ബാങ്ക്‌ കാശിനൊപ്പം പൂവും കൊടുക്കുന്നതാകാം
3. ചത്തുപോയ ഏ ടി എം നു കസ്റ്റമര്‍മാര്‍ ആരെങ്കിലും രക്തപുഷ്പാഞ്ജലി നടത്തിയതാവാം
4. വാലന്റയിനു പൂ കൊടുത്തപ്പോള്‍ അവള്‍ "നിന്റെ ബാങ്ക്‌ ബാലന്‍സ്‌ കാട്ടെടാ ചെയ്ത്താനേ" എന്നു പറഞ്ഞ്‌ ചെക്കനെക്കൊണ്ട്‌ കാര്‍ഡ്‌ ഇടീച്ച്‌ "ഇത്രേയുള്ളോ" എന്ന് വച്ച്‌ പൂ അവിടെയിട്ട്‌ പോയതാവാം
5. പെമ്പ്രന്നോരുടെ ബെര്‍ത്ത്ഡേക്ക്‌ പൂവും വാങ്ങി പോയപ്പോള്‍ കേക്ക്‌ വാങ്ങിയില്ലെന്നോര്‍ത്ത്‌ കാശെടുക്കാന്‍ വന്ന കെട്ടിയോന്‍ വെപ്രാളത്തില്‍ പൂ എടുക്കാന്‍ മറന്നതാവാം
6. കാശെടുത്തോണ്ട്‌ നിന്നപ്പോള്‍ ഡബിള്‍ പാര്‍ക്ക്‌ ചെയ്തിരുന്ന കാറിനു പോലീസുകാരന്‍ ടിക്കറ്റ്‌ എഴുതുന്നത്‌ കണ്ട്‌ ധൃതിയില്‍ കെഞ്ചാനോടിപ്പോയ തക്കത്ത്‌ പുള്ളി പടമടിച്ചതാവാം
7. ഗേള്‍ഫ്രണ്ടിനു പിറന്നാള്‍ പൂവും വാങ്ങി വരുമ്പോള്‍ ഭാര്യ ദൂരെ നിന്നും നടത്തു വരുന്നതു കണ്ട ഭര്‍ത്താവ്‌ കിട്ടിയ ഇടത്തില്‍ പൂവൊളിപ്പിച്ചതാകാം
8.പൂവ്‌ നേരിട്ടു കൊടുക്കാന്‍ പേടിയുള്ളൊരു സ്കൂള്‍ ചെക്കന്‍ ഇവിടെയത്‌ വച്ചിട്ട്‌ പെണ്‍കുട്ടിയോട്‌ "ആ ഏ ടി എം വരെ ഒന്നു പോയി നോക്കൂ" എന്നു പറയാന്‍ പോയിരിക്കുകയാകാം
9. കാശെടുത്ത്‌ ടാക്സിക്കാരനു കൊടുക്കാന്‍ ഓടിയ പെണ്ണ്‍ ഇപ്പോ തിരിച്ചു വന്ന് പൂവെടുത്തോണ്ട്‌ പോയിക്കോളും
10. പിറന്നാളിനു എനിക്കു പൂവു വേണ്ടാ ഡയമണ്ട്‌ റിംഗ്‌ മതി എന്നു പറഞ്ഞ പെണ്ണിന്റെ
ബോയ്ഫ്രണ്ട്‌ കാശെടുത്തു പോയശേഷം പുള്ളി അതിലേ നടന്നു ചെന്നതാകാം.

പിന്നെന്താകാം? ആ എന്തരോ എന്തോ.

പുള്ളി January 03, 2007 10:36 AM  

നളന്‍ അവനോ അവളോ പോട്ടേന്ന്, കാശ് ഇന്നു വരും നാളെ പോവും... റോസപ്പൂ നാളെയും വിരിയും...
അനംഗാരീ .. ഏയ് ഞാന്‍ ആടൈപ്പ് അല്ല. പിന്നെ ഞാന്‍ എ.ടി.എം പടമെടുത്തത് അതിനു മുകളിലെ മോണിട്ടറിംഗ് കാമറയില്‍ പെടാതെയാണ്‌ ;)
ദേവേട്ടന്റെ കമന്റ് ഒരൊന്നര കമന്റ് തന്നെ. ഇത്രയും സാധ്യതകള്‍ ഇവിടെ എഴുതിയെങ്കില്‍ എത്രെയെണ്ണം മനസ്സില്‍ കണ്ടിരിയ്ക്കും? വെറുതെയല്ല ഗുരു ചേര്‍ത്തു വിളിയ്ക്കുന്നത്...

പ്രിയംവദ-priyamvada January 03, 2007 10:48 AM  

നാലു ദിവസം അടുപ്പിച്ചു അവധിയായി പോയ്തിനാല്‍ ATM മില്‍ കാശു തീര്‍ന്നു കാണും. 'പണമില്ലാത്തവന്‍ പിണം" എന്ന മലയാള പഴംചൊല്ലു കണ്ടുപിടിച്ച singapoeran പെണ്‍പിറന്നോത്തികളുടെ അടുത്തു പൂവു മാത്രമായി പോയിട്ടെന്തു കാര്യം..ഇതിവിടെ കിടക്കട്ടെ..എന്നാവും
qw_er_ty

പുള്ളി January 03, 2007 1:59 PM  

പ്രിയംവദേ...ഞാനും അങ്ങിനെതന്നെയാണ്‌ ഇതാദ്യം കണ്ടപ്പോള്‍ കരുതിയത്. ദേവേട്ടന്‍ മറ്റു 10 സാധ്യതകള്‍ കാണിച്ചു തരുംവരെ...
qw_er_ty

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP