Thursday, May 10, 2007

കിടയ്ക്കവിരികളിലെ സൃഷ്ടിപരത | ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌- 4

പൊരിവെയിലില്‍ നടന്ന് ചരിത്രവും ഭൂമിശാസ്ത്രവും കണ്ട് നേരമിരുട്ടുമ്പോഴേയ്ക്കും, തണുത്ത വെള്ളത്തിലൊന്നു കുളിച്ച് എവിടെയെങ്കിലും കിടന്നാല്‍ മതി എന്ന അവസ്ഥയിലാവും നമ്മള്‍. അങ്ങിനെ ചെല്ലുമ്പോഴാണ് റൂമില്‍ കിടയ്ക്കവിരികളും ബാത്ടവലുകളും കൊണ്ട് ആരോ വളരെ മനോഹരങ്ങളായ ഓരോ കലാസൃഷ്ടികളുണ്ടാക്കി വെച്ചിരിയ്ക്കുന്നത് കാണുക.
അപ്പോള്‍ ആ ക്ഷീണമൊക്കെ മറന്ന് ഇത് എങ്ങിനെയുണ്ടാക്കി എന്നും ആര് ഉണ്ടാക്കി എന്നുമൊക്കെ ആലോചിച്ച് കുറേനേരം അവ നോക്കിയിരിയ്ക്കും. പിന്നെ മനസ്സില്ലാ മനസ്സോടെ അതില്‍ നിന്ന് ടവല്‍ എടുത്ത് കുളിയ്ക്കാന്‍ പോകും.
ഏതായാലും നമ്മളായിട്ട് ഇത് നശിപ്പിയ്ക്കണം എന്നാല്‍ പിന്നെ ഫോട്ടൊ ഒക്കെ എടുത്ത് ആഘോഷമായിട്ടാവാം എന്ന് ബാമിയാന്‍ ബുദ്ധനെ തകര്‍ത്ത താലിബാന്‍ സ്റ്റൈലില്‍ ചിന്തിച്ച് എടുത്ത ഫോട്ടോകള്‍ ‍കഴിഞ്ഞ രണ്ടുമൂന്നു പോസ്റ്റുകളിലായി പഴമ്പുരാണം കണ്ടും കേട്ടും മടുത്ത നിങ്ങള്‍ക്കായി ഇതാ...
അരയന്നങ്ങളുടെ വീട്...

വല്ലഭനു ബെഡ്ഷീറ്റും ടിഷ്യുവും കണ്ണടയുമൊക്കെ തന്നെ ധാരാളം

ഒരു പുഷ്പം മാത്രമെന്‍...

റിമോട്ട് എടുക്കാന്‍ ധൈര്യമുണ്ടോ?
സമര്‍പ്പണം: എക്സ്ട്രാ മൈല്‍ എന്നാല്‍ നേര്യമംഗലത്ത് നിന്ന്‌ മൂന്നാറ് ബസ് പിടിച്ച് പോകേണ്ട ഒരു സ്ഥലമല്ലെന്നും, നമുക്കു വലിയ ചിലവില്ലാതെ മറ്റുള്ളവരുടെ മനം നിറയ്ക്കുന്ന ഏര്‍പ്പാടാണെന്നും കാണിച്ചു തന്ന നൈല്‍ ക്രൂസ് ഷിപ്പിലെ കലാകാരന്‍ & റൂം-ബോയ് അബുവിന്.

29 comments:

പുള്ളി May 10, 2007 7:20 AM  

'കിടയ്ക്കവിരികളിലെ സൃഷ്ടിപരത' - എയ് അതല്ല:)

അപ്പു ആദ്യാക്ഷരി May 10, 2007 8:11 AM  

പുള്ളീ.....ഇതുപോലെ ഒന്ന് ഞാനാദ്യമായിക്കാണുകയാണ്. ആ അബുവിന് നമോവാകം...

പ്രിയംവദ-priyamvada May 10, 2007 8:13 AM  

കൊള്ളമല്ലൊ ..'ഭയങ്കര' ഭാവന തന്നെ..

ot ബഹു എവിടെ?
യക്ഷി പിടിച്ചൊ ?

ദിവാസ്വപ്നം May 10, 2007 8:37 AM  

പുള്ളീ ന്നാലും ഇങ്ങനെ ആശിപ്പിക്കാന്‍ പാടില്യാട്ടോ


btw, കിടക്കവിരിക്കലാപരിപാടി രസമായിട്ടുണ്ട്. എന്തായിരിക്കും ഇവിടെ ബാച്ചിലേഴ്സിന്റെ തിക്കിത്തിരക്ക് !

കുട്ടിച്ചാത്തന്‍ May 10, 2007 9:52 AM  

ചാത്തനേറ്:

ആരാ ഇവിടെ ബാച്ചിലേര്‍സിനെപ്പറ്റി വേണ്ടാദീനം പറേണത്?

കിടക്ക വിരി പോയിട്ട് കിടക്ക എവിടാന്ന് പോലും ഞങ്ങള്‍ക്കൊന്നും അറീല.

വീണേടം വിഷ്ണുലോകം..

വേണു venu May 10, 2007 10:39 AM  

പുള്ളീ.
ക്ഷീണിതനായി റൂമില്‍‍ വരുന്ന താങ്കളുടെ പകുതി ക്ഷീണം ഈ ഭാവനാ വിലാസത്തില്‍‍ ഇല്ലാതാകുമല്ലോ.
വെറുതേ മറ്റുള്ളവരില്‍‍ സന്തോഷം പകരുന്നതു കണ്ടു് സന്തോഷിക്കുന്ന അബുവിന്റ്റെ വലിയ മനസ്സിനു് പ്രണാമം.
നല്ല പോസ്റ്റു്.:)

അനംഗാരി May 10, 2007 12:10 PM  

കൊള്ളാം.എനിക്കിഷ്ടപ്പെട്ടു.എന്നാലുമൊരു സംശയം.അവിടെയെന്താ ജോലി?:)

ഓ:ടോ: പേര് കേട്ടപ്പോള്‍ മനസ്സില്‍ കുളിരു കോരി.പക്ഷെ പറ്റിച്ച് കളഞ്ഞു!

വല്യമ്മായി May 10, 2007 12:13 PM  

നന്നായിട്ടുണ്ട്.അബുവിലെ കലാകാരന്‍ ഇനിയും വളരട്ടെ.

ഗുപ്തന്‍ May 10, 2007 12:34 PM  

തള്ളേ... അണ്ണാ തലേക്കൈ വച്ച് പറയാണ്... നിങ്ങള് തന്നെ പുലി...

... “ഏയ്.. അതല്ല...” ഹ ഹ ഹ

Sreejith K. May 10, 2007 12:40 PM  

വണ്ടര്‍ഫുള്‍

Kiranz..!! May 10, 2007 12:41 PM  

വൌ..തകര്‍പ്പന്‍ ആയിട്ടുണ്ട് പുള്ളിക്കാരാ..അബു ആള് പുലി തന്നെ..!

പുള്ളി May 10, 2007 1:46 PM  

അപ്പൂ, ഞാനുമത് ആദ്യമായി കാണുന്നത് അപ്പോഴാണ്.
പ്രിയംവദ :) ബഹുവിനെ യക്ഷി പിടിച്ചത് എങിനെ മനസ്സിലായി?(കുറച്ചു നാള്‍ സ്വസ്ഥം ഗൃഹഭരണമായി കൂടിയിരിയ്ക്കുകയാണ്)
ദിവാ, ആനകൊടുത്താലും കിളിയേ :)
കുട്ടിച്ചാത്താ :) എല്ലാത്തിനും അതിന്റേതായ സമയമുണ്ട്...
വേണൂ, വളരെ ശരിയാണ്.
അനംഗാരി, കുറേ നാളായീലോ കണ്ടിട്ട്. ഇന്നലെ താങ്കളൂടെ ഒരു കമന്റ് കണ്ടപ്പോള്‍ തന്നെ കവിതാലാപനബ്ലോഗില്‍ പോയി വിശേഷങ്ങള്‍ ചോദിച്ചിരുന്നു.. (അവിടെ ജോലിയ്ക്കല്ല, ജോലിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോയതല്ലേ)
വല്യമ്മായീ, വളരട്ടേ!
മനൂ, അതല്ലാത്തോണ്ടല്ലേ :)
ശ്രീജിത്ത് :)
കിരണ്‍ :) അബുവിന്റെ സുന്ദരമായ ചിരിയോടു കൂടിയ ഫോട്ടോയുമുണ്ടായിരുന്നു, പിന്നെ അദ്ദേഹത്തിന്റെ പ്രൈവസിയെക്കരുതി ഇവിടെ ഇടാതിരുന്നതാ...

പ്രിയംവദ-priyamvada May 10, 2007 2:11 PM  

ങെ !പുള്ളി മാഷെ.. പണിയാക്കല്ലെ ..ബഹുവിന്റെ "യക്ഷി" ബ്ലൊഗിലെ യക്ഷിയാണു ഞാന്‍ ഉദേശിച്ചതു...

പുള്ളി May 10, 2007 2:37 PM  

ഹ ഹ..ഞാന്‍ കരുതി ഇതൊക്കെ എങിനെ അറിയുന്നൂ എന്ന്!

Dinkan-ഡിങ്കന്‍ May 10, 2007 3:55 PM  

പടങ്ങള്‍ കൊള്ളാം

കിടക്ക വിര്യോണ്ടൊരു തൂക്ക് കയറ് കൂടി ആകാരുന്നു

പുള്ളി May 10, 2007 4:08 PM  

ഡിങ്കാ, ആക്ച്വലി എന്താ ഉദ്ദേശിച്ചേ? ഒരു ബാച്ചിയുടെ വിഷമമാണോ?

Dinkan-ഡിങ്കന്‍ May 10, 2007 4:19 PM  

ഇമ്മിണി പുളിക്കും. അത് വിഹാവിതര്‍ക്ക് വെടികേറ്റ് ചെയ്താല്‍ മതി

qw_er_ty

ബഹുവ്രീഹി May 10, 2007 5:54 PM  

ബഹുവിനെ കാണാല്ല്യാന്നും യക്ഷി പിടിച്ചൂന്നും പിടിച്ചില്ല്യാന്നും പിടിച്ചത് യക്ഷ്യല്ലാന്നും ആണെന്നും ഒക്കെ പറഞ്ഞുകേട്ടപ്പോ സത്യാവസ്ഥ എന്താന്നറിയാം ന്നു വിചാരിച്ചു വന്നതാ..

പുള്ളീ പോട്ടംസ് ആട്യൊളി. ഇതും , മുമ്പത്തേം യാത്രാവിവരണോം ഒക്കെ അസ്സലായി. ഈ‌ ജിപ്റ്റില്‍
‍ക്കും ആ ജിപ്റ്റില്‍ക്കും ഒന്നും ഇനി പോയില്ല്യെങ്കിലും വിരോധല്ല്യ.

ആ രണ്ടാമത്തെ റെയ്ബാന്‍ വച്ച പാമ്പന്റെ ചിത്രം തറവാട്ടിലെ കാടും മൊന്തയും പിടിച്ചുകിടക്കുന്ന പറമ്പിലെ പാമ്പുകളെ പറ്റി മുത്തശ്ശി പറയാറുള്ള വാക്കുകളും ഡേവ്രാ‍ഗ് മച്ഛാന്റെ “ആശാന്‍“ എന്ന പൊസ്റ്റിലെ വരികളും ഓര്‍മ്മിപ്പിച്ചു.

“അങ്കടൊന്നും കേറാ‍ന്‍ നിക്കണ്ട.. മീശേം താടീം വച്ച വഹക്കാരു വരെണ്ടാവും അവടെ.“

ഡേവ്വ്രാഗ് മച്ഛാനും എഴുതിയിരുന്നത് വായിചിട്ടില്ല്യെ?


കണ്ണടയും കൊമ്പന്‍ മീശയുമുള്ള 8 മൂര്‍ഖന്മാര്‍, പുല്ലാനി മൂര്‍ഖന്മാര്‍, അണലികള്‍, ശംഖുവരയര്‍, വില്ലൂന്നികള്‍ ...


കൂളിംഗ് ഗ്ലാസ്സും കൊമ്പന്‍ മീശയും മടക്കിക്കുത്തിയ ലുങ്കിയും ഒക്കെയായി കാജാ ബീഡീം വലിച്ചു “കടിക്കും ഞായ്..“ എന്നു പറഞ്ഞ് ആ രണ്ടാമത്തെ ചിത്രത്തിലെ മാതിരി ആള്‍ പൊക്കത്തില്‍ നിക്കണ ഒരു പാമ്പനെ സങ്കല്‍പ്പിച്ചു നോക്കൂ..

ഏയ് ഓട്ടോ :പുള്ളീ..ന്നാലും....

Visala Manaskan May 10, 2007 6:02 PM  

അടിപൊളീ!

ഏറനാടന്‍ May 10, 2007 7:24 PM  

പുള്ളിക്കാരാ.. ഇതൊന്നും അല്ലാ കിടക്കവിരിയിലുള്ള കലാചാതുരി, ഇവിടെ പ്രവാസികളാം ബാച്ചികളുടെ മുറിയില്‍ വന്നുനോക്കൂ...

നേരം വെളുക്കുന്നേരം കാണാം പലവിധം ആകൃതിയില്‍ പലകോലത്തില്‍ ചുരുണ്ടും വളഞ്ഞും ഓരോ രൂപങ്ങളായി മാറിയ കിടക്കവിരികള്‍!! നാച്വറല്‍ ആര്‍ട്ട്‌!

Satheesh May 10, 2007 8:11 PM  

ഇതൊരൊന്നൊന്നര ‘കലാപരത’ (കലാപ്രാത്ത!) ആണല്ലോ.. ആ പാമ്പൊക്കെ എങ്ങനെ ഇങ്ങനെ നെടു നെടാന്ന് നില്‍ക്കുന്നു? കമ്പി വെച്ചിട്ടുണ്ടോ അതിനകത്ത്?
ഓടോ: പ്രിയംവദയുടെ ചോദ്യം ഇഷ്ടപ്പെട്ടു! പുള്ളിയുടെ ഉത്തരവും! പാവം ബഹു!

പുള്ളി May 10, 2007 8:21 PM  

ബഹൂ എട്ടടിമൂര്‍ഖന്‍ തോളൊപ്പം നിന്ന് “കടിയ്ക്കും ഞായ്” എന്നു പറഞ് വിരട്ടുന്നത് കൊള്ളാം :) മറ്റേ യക്ഷി മാറ്റര്‍ ദില്പെ മത് ലേ... (ദില്ലീല് മത്തിയ്ക്കെന്താ വില?)

വിശാലാ ഒക്കെ അബുവിന്റെ കൃപ...

ഏറനാടാ ശരിയാ, അത് മോഡേണ്‍ ആര്‍ട്ട് അല്ലേ?

പുള്ളി May 11, 2007 7:02 AM  

സതീഷ് ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ അല്ലേ :)
നന്നായി ചുരുട്ടിയെടുത്തവിരികളായതുകൊണ്ടാവണം പാമ്പ് അറ്റെന്‍ഷനായി നില്‍ക്കുന്നത്.
qw_er_ty

Siju | സിജു May 12, 2007 12:24 PM  

ഞാന്‍ അതായിരിക്കുമെന്നു വിചാരിച്ചാ വന്നത്.. എന്തായാലും കൊള്ളാം.. ശരിക്കും കൊള്ളാമെന്ന്..

പുള്ളി May 13, 2007 8:42 PM  

സിജൂ :)
qw_er_ty

കുട്ടു | Kuttu May 16, 2007 3:47 PM  

കൊള്ളാം... നന്നായിരിക്കുന്നു.

ഇത്തരത്തിലൊന്ന് ആദ്യമായി കാണുകയാണ്.

ഇനിയും ഇത്തരത്തിലുള്ള കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.

സാജന്‍| SAJAN May 16, 2007 3:58 PM  

പുള്ളി ഇതു ഞാന്‍ ഇപ്പോഴാണ് കാണുന്നതു നന്നായിരിക്കുന്നുണ്ടല്ലോ...ഉഗ്രന്‍!

അപ്പൂസ് May 16, 2007 4:38 PM  

ഈ അബു ആളൊരു പുള്ളി തന്നെ :)

പുള്ളി May 17, 2007 5:23 PM  

കുട്ടൂ, സാജാ, അപ്പൂസേ മികവും നന്റ്രി!

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP