Friday, May 25, 2007

ചുഴലിബാധ...

ഇടയ്ക്കിടെ മഴപെയ്യുന്ന ഉഷ്ണമേഖലാകാലാവസ്ഥയാണ്‌ സിംഗപ്പൂരിലേത്. അതിശക്തമായ ഇടിയും മഴയും ഇവിടെ പതിവു കാഴചകള്‍. എന്നാല്‍ ഇതിനു മുന്‍പൊന്നും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയാണ്‌ പ്രകൃതി ഇന്ന് ഇവിടെ ഒരുക്കിയത്. ഊഴം കാത്തുകിടക്കുന്ന കപ്പലുകളുടെഇടയിലൂടെ കടലിനോടുകുശലം പറയാന്‍ മുഖം താഴ്തി ഒരു മേഘച്ചുരുള്‍...
സംശയിക്കണ്ട ടൊര്‍ണാഡൊ (ചുഴലിക്കാറ്റ്) തന്നെ... വെള്ളത്തിനുമുകളില്‍ കാണുന്നതിനാല്‍ ഈ ടൊര്‍ണാഡൊകള്‍ക്ക് വാട്ടര്‍സ്പ്രൗട് എന്ന്‌ പറയും. കരയിലാണെങ്കില്‍ പൊടിപടലങ്ങളും കടലിലാണെങ്കില്‍ വെള്ളവും ഇതിന്റെ താഴ്ഭാഗത്തായി കറങ്ങിക്കൊണ്ടിരിയ്ക്കും.

വലതുവശത്തായി ഇത്തിരിവട്ടത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴയും കാണാം...

കാമറ കടപ്പാട്: ചിന്നമ്മാള്‍ ദൊരൈസാമി
ഇറങ്ങിവന്ന ഇരുണ്ട മേഘച്ചുരുള്‍ ഏകദേശം അരമണിക്കൂറിനുശേഷം പതിയെ മുകളിലേയ്ക്ക്... കാഴ്ചക്കാര്‍ തിരിച്ച് ജോലിയ്ക്കും...
അകലെനിന്ന് കാണാനെന്ത്‌രസം! അല്ലേ?

32 comments:

പുള്ളി May 25, 2007 10:00 PM  

ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ ഒരു ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍...

അശോക് May 25, 2007 10:52 PM  

Oh boy!!! This is awesome..

Inji Pennu May 25, 2007 11:10 PM  

അമ്മേ! കലക്ക് പടംസ്!!!!! പക്ഷെ ഭയം പടംസ്!

sandoz May 25, 2007 11:19 PM  

ടോര്‍ണാഡോ നില്‍ക്കണ നില്‍പ്പ്‌ കണ്ടിട്ട്‌ കൂണ്‍ നില്‍ക്കണ മാതിരി....
പുള്ളിക്കുയിലേ..... കലക്കന്‍ പടം.....

Praju and Stella Kattuveettil May 25, 2007 11:23 PM  

ഹെന്റമ്മോ... നല്ല പടങ്ങള്‍...ഇത്‌ ക്ലിക്കികൊണ്ടിരുന്നപ്പോള്‍ ഹാട്ട്‌ റേറ്റൊന്നു മെഷര്‍ ചെയ്യാന്‍ മേലായിരുന്നോ

കുട്ടിച്ചാത്തന്‍ May 25, 2007 11:32 PM  

ചാത്തനേറ്:

ക്ലോസപ്പ് ഫോട്ടോ ഒന്നുമില്ലേ... അടുത്ത തവണ പ്രതീക്ഷിക്കുന്നു.. നിരാശപ്പെടുത്തല്ലേ...

ഓടോ: നല്ല പടങ്ങള്‍.

ആഷ | Asha May 25, 2007 11:44 PM  

ആള്‍നാശമൊന്നും ഉണ്ടായില്ലല്ലോ അല്ലേ
പടങ്ങള്‍ നന്നായിരിക്കുന്നൂട്ടോ
ക്യാമറയ്ക്കാണോ കടപ്പാട് അതോ പടങ്ങള്‍ക്കോ?
പടങ്ങള്‍ക്കാണെങ്കില്‍ അതു എടുത്തയാള്‍ക്ക് അഭിനന്ദനങ്ങള്‍. അതു പോസ്റ്റ് ചെയ്തു ഞങ്ങളെ കാണിച്ചതിനു താങ്കള്‍ക്കു നന്ദിയും :)

അടുത്ത പ്രാവശ്യം ആ കുഴലിന്റെ നടുക്ക് നിന്നു മുകളിലോട്ടു നോക്കിയാല്‍ കാണാനാവുന്ന ദ്യശ്യങ്ങള്‍ ഒന്നു കാണാന്‍ മോഹം.;)

വേണു venu May 25, 2007 11:45 PM  

വാ..വാ.. ഹിന്ദിക്കാരന്‍‍ പറയുന്നപോലെ യെ തോ ഭയങ്കറ്‍ തൂഫാന്‍‍ ഹൈ. Pulli Great.:)

കരീം മാഷ്‌ May 26, 2007 12:25 AM  

ഹൌ ന്റെ ഉമ്മാ..
ടോര്‍ണ്ണാഡോ,ടോര്‍ണ്ണാഡോ എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കണ്ടു.

Unknown May 26, 2007 12:58 AM  

ഹൌ ഭയങ്കരന്‍!!

വിഷ്ണു പ്രസാദ് May 26, 2007 1:05 AM  

പുള്ളീ,ഈ പുള്ളിക്കാരന്‍ ആള്‍ ഭയങ്കരന്‍ തന്നെ...

Mr. K# May 26, 2007 1:32 AM  

ആ കപ്പലില്‍ ഉണ്ടായിരുന്നവരൊക്കെ ശരിക്കും പേടിച്ചിട്ടുണ്ടാവും.

ദേവന്‍ May 26, 2007 3:30 AM  

അമ്മച്ചി!
ലതാണല്ലേ ചുഴലി . എന്തരു നല്ല പടം!

പുള്ള്യേ ബൂലോഗ സമ്മര്‍ദ്ദം പലരീതിയില്‍ വരും , ലതിന്റെ അടുത്ത്‌ പോയി പടമൊന്നും എടുക്കാന്‍ നോക്കല്ലേ. ചുഴല്ലീടെ അകത്തു പെട്ടാന്‍ പാണ്ടി ലോറി കേറിയ പോപ്പിക്കുട പോലെ ആയിപ്പോവും
.

സാജന്‍| SAJAN May 26, 2007 4:20 AM  

പുള്ളി, നല്ല കലക്കന്‍ പടങ്ങള്‍!!
ഇതാരാ എടുത്തത്, പുള്ളിയാണോ?
കമെറ കടപ്പാട് എന്ന് കണ്ടതു കൊണ്ട് ചോദിച്ചതാണ്..
സ്വന്തം പടങ്ങളാണെങ്കില്‍, ഇത് ഏതെങ്കിലും മീഡിയയ്ക്ക് അയച്ചു കൊടുക്കായിരുന്നല്ലോ...അത്ര അപൂര്‍വ കാഴ്ചയാണിത്!:)

അപ്പൂസ് May 26, 2007 6:51 AM  

പുള്ളീ, ഞാന്‍ തൊപ്പി ഊരി :)

“objects seen through the camera may be nearer than they appear“. നോക്കീം കണ്ടുമൊക്കെ പടം പിടിയ്ക്കണേ, അസൂയ കൊണ്ട് ആഷേച്ചി പലതും പറയും അതൊന്നും കേട്ട് കടുംകൈക്കൊന്നും മുതിരല്ലേ :)

പിന്നെ ഈ കാറ്റിന്‍റെ നടുക്കുള്ള ഭാഗത്ത് നിന്നാല്‍ വലിയ പ്രശ്നമൊന്നും ഇല്ലെന്നു കേട്ടിട്ടുണ്ട്. കാറ്റിന്‍റെ കണ്ണ് എന്നാണത്രേ അതിനു പറയുക. അടുത്ത തവണ ഒന്നു പരീക്ഷിച്ചിട്ട് പറയണേ.. (പറ്റിയാല്‍ രണ്ടു പടവും പിടീച്ചോ :))

ഒ. ടോ: കുടജാദ്രി ചിത്രങ്ങളുണ്ടെന്നു പുള്ളി പണ്ടെപ്പൊഴോ പറഞ്ഞിരുന്നില്ലേ? ഒന്നും കണ്ടില്ല ഇതു വരെ..

ഉത്സവം : Ulsavam May 26, 2007 7:01 AM  

പുള്ളീ ഇത് ഭയങ്കര പുള്ളി തന്നെ ടുറ്ടുറ് ടോറ്ണഡോ,.. നല്ല പടങ്ങള്‍, ആട്ടെ ആ ചിന്നമ്മള്‍ ദൊരൈസാമി ഇപ്പൊ ബാക്കിയുണ്ടോ? :-) ഉണ്ടെങ്കില്‍ അണ്ണനും കങ്കാരുലേഷന്‍സ്.

Satheesh May 26, 2007 8:39 AM  

മില്ലിനിയ ടവറിലെ എന്റെ ഓഫീസിന്റെ നേരെ മുന്നിലായിരുന്നു ഈ കളിയാട്ടം. പക്ഷെ പറഞ്ഞിട്ടെന്താ ക്യാമറയും എടുത്തിട്ട് ഓഫീസില്‍ പോകുന്ന പരിപാടി നമ്മള്‍ക്കില്ലാതായിപ്പോയില്ലേ! (അല്ലെങ്കില്‍ കാണാരുന്നു എന്ന്! :‌))


ഇത് നടന്നത് കടലിലാരുന്നു! ടൊര്‍ണാഡോ ന്നങ്ങ്ട്ട് തീര്‍ത്ത് പറയണ്ട.. അത്രക്കൊന്നും ഇല്ല!
സൂക്ഷിച്ചോ, അടുത്ത, സിംഗപ്പൂര്‍ ടൂറിസത്തിന്റെ പാംഫ്ലെറ്റില്‍ ഇതും ഉണ്ടാവും.. വേണമെങ്കില്‍ ഇതു കാണാന്‍ ഇവിടെ 30$ന്റെ ഒരു ടിക്കറ്റും വെക്കും ഇവിടെയുള്ളോര്‍!!! :)

Kiranz..!! May 26, 2007 9:21 AM  

തകര്‍ത്തു മാഷേ..ഇങ്ങനെയുള്ള അവസരങ്ങളിലാണ് മൊബൈലില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ക്യാമറക്കെന്തിങ്കിലും ഒരു ഉപയോഗം കാണുന്നത്.എന്തായാലും ഉഗ്രന്‍ ക്യാമറ തന്നെ കയ്യില്‍ ഉണ്ടായിരുന്നത് കാരണം നല്ല ചിത്രങ്ങള്‍ തന്നെയായി ഇത്..!

RR May 26, 2007 10:07 AM  

കലക്കന്‍ പടങ്ങള്‍!!

qw_er_ty

റീനി May 26, 2007 10:11 AM  

പുള്ളീ, ഇത്‌ ഫണല്‍ ക്ലൗഡുകളാണോ?
കഴിഞ്ഞ ആഴ്ച ഞങ്ങളുടെ അടുത്ത പട്ടണത്തില്‍ tornado touch down ചെയ്തിട്ട്‌ ഭയങ്കര നാശനഷ്ടങ്ങള്‍ ഉണ്ടായി ജീവിതം സ്തംഭിച്ച്‌ പോയിരുന്നു.
അപ്പൂസെ, hurricane ന്‌ അല്ലേ eye of the storm ഉള്ളത്‌?

സു | Su May 26, 2007 10:16 AM  

കണ്ടവരൊക്കെ പേടിച്ചുകാണും. എനിയ്ക്കൊക്കെ ഇവിടെയിരുന്ന്, ചിത്രത്തിന്റെ കാര്യം പറഞ്ഞാല്‍ മതിയല്ലോ.

Unknown May 26, 2007 10:23 AM  

ഉഗ്രന്‍ ചിത്രം. ഭയം ജനിപ്പിക്കുന്ന അന്തരീക്ഷം കിട്ടുന്നുണ്ട്‌ ശരിക്കും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 26, 2007 10:28 AM  

Really good.

Unknown May 26, 2007 10:36 AM  

പുള്ളിയാളു ഫയങ്കര പുള്ളി തന്ന പുള്ളേ:)

അപ്പ ലവനാണ് പണ്ട് പെരുമണ്ണില്‍ വന്ന് വണ്ടി വലിച്ച് കായലിലേക്കെറിഞ്ഞതെന്ന് ആളോള് പറഞ്ഞ് നടന്നത്.

കേരള പോലീസ് കാണാഞ്ഞത് പുള്ളിയുടെ ഭാഗ്യം,(പുള്ളിയുടെ അല്ല ഫോട്ടോയിലുള്ള പുള്ളിയുടെ എന്നാ പറഞ്ഞെ )ഇനി ഫോട്ടാ പിടിച്ച ‘പുള്ളി‘ ആളിനെ കാട്ടിത്തരണമെന്നും പറയാന്‍ സാധ്യതയില്ലാതില്ല.
പുള്ളീ ജാഗ്രതെ:)

കലക്കന്‍ പടംസ് പുള്ളീ അഭിനന്ദനങ്ങള്‍......

മുസ്തഫ|musthapha May 26, 2007 11:11 AM  

ദാ... ദന്നെ... ആദ്യായിട്ട് കയറിയ വിമാനം ടേക്കോഫ് ചെയ്തപ്പോ വയറ്റീന്ന് മോളിലോട്ട് കയറിയ സാധനം... :)

ഇതിനെ പറ്റി ഒന്നും പറയാനില്ല... പുള്ളീ നിങ്ങളൊരു പുലി തന്നെ :)

ബഹുവ്രീഹി May 26, 2007 11:23 AM  

“ഇതൈസില്‍“ ഒരു ചുഴലി നേരില്‍ ആദ്യായിട്ടു കാണുകയാണ്. പുള്ളീ ഖല്‍ഖന്‍‍ പടങ്ങള്‍.

സതീഷെ,അങ്ങനെയും ഒരു സാധ്യത ഇല്ല്യാതെതെയില്ല്യ.

പുള്ളി May 26, 2007 3:03 PM  

സഹ ബ്ലോഗര്‍ക്ക്‌ ചുഴലിദീനം വന്നെന്നു കേട്ട് അന്വേഷിക്കാനെത്തിയ എല്ലാര്‍ക്കും നന്ദി :) “ഇന്നുച്ചയ്ക്ക്” എന്നു പറഞ്ഞു പോസ്റ്റ് ചെയ്തു വന്നപ്പോഴേയ്ക്കും രാത്രി ഒരുമണിയായി, ദിവസം മാറി ശനിയായി.
സംഭവം നടന്നത് വെള്ളിയാഴ്ച ഏതാണ്ട് മൂന്നുമണിയോടുകൂടിയാണ്. ഇത് കണ്ടയുടനെ മൊബൈല്‍കാമറവെച്ച് രണ്ടുമൂന്നു ചിത്രങ്ങളെടുത്തു. പക്ഷേ അകലെയുള്ള ഇതിന്റെ മൊബൈല്‍ ചിത്രം കണ്ടാല്‍ അങ്ങിനെയൊന്നുണ്ടായി എന്നുപോലും പറഞ്ഞറിയിക്കണം. അതുകൊണ്ട് ഫെസിലിറ്റേറ്റര്‍ ചിന്നമ്മാളുവിനെ ആശ്രയിക്കേണ്ടിവന്നു. അഭിനന്ദനങള്‍ മൊത്തമായി ചിന്നമ്മാളുവിനും, വിതരണത്തിനുള്ള നന്ദി മാത്രം എനിക്കും പങ്കുവെച്ചെടുക്കുന്നു. (ആഷാ... നോട് ദി പോയിന്റ്).


അശോക് thanks:)
ഇഞ്ചി - ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്
സാ‍ന്റോസ് -കൂണ്‍ ശക്തിയുടെ പ്രതീകമാക്കിയാലോ ന്യൂക്ലിയര്‍ ബോംബിലും ടൊര്‍ണാഡോയിലും വരുന്ന കൂണ്‍!
തരികിടേ - ഹൃദയം പതിവുപോലെ ധക് ധക് കര്‍ണേ ലഗാ. കുറച്ച് സ്പീഡ് കൂട്ടിക്കോളൂ.
കുട്ടിച്ചാത്താ - കേറ് കുപ്പിയ്ക്കകത്ത്...
ആഷേ -വന്നതിന് നന്ദി!
വേണൂ - സച്മുച് തൂഫാന്‍ ഹി ഹേ!
കരീം മാഷേ - ഞാനും നേരില്‍ കാണുന്നത് ഇതാദ്യം.
ഡാലീ - പ്രകൃതി സ്ത്രീ സങ്കല്പമായ സ്ഥിതിയ്ക്ക് ഇത് ഭയങ്കരിയല്ലേ ;)
വിഷ്ണുപ്രസാദ് - :)
കുതിരവട്ടാ - ഉണ്ടാവണം, കുറച്ച് ചെറിയ് ബോട്ടുകളും ഉണ്ടായിരുന്നു അവരൊക്കെ അകന്നു പോയി.
ദേവേട്ടാ - ഒരു ചുഴലി വന്നിട്ട് കേളന്‍ കുലുങ്ങീല്ല പിന്നെയാ ബൂലോഗ സമ്മര്‍ദ്ദം..
സാജാ - പടത്തിന്റെ കാര്യം മുകളില്‍ പറഞ്ഞപോലെ. ഇത് സെന്റല്‍ ബിസിനസ് ഡിസ്റ്റ്രിക്റ്റില്‍ നിന്ന് കാണുമായിരുന്നു അതോണ്ട് ധാരാളം പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫേഴ്സ് ഇതെടുത്തുകാണനം
അപ്പൂസേ - ആളെ കൊലയ്ക്ക് കൊടുക്കണം ല്ലേ.. കുടജാദ്രി ചിത്രങ്ങള്‍ നാട്ടിലായിപ്പോയി. ഇനി പോയ് വരുമ്പോള്‍ കൊണ്ടുവരണം.
ഉല്‍ത്സവം - ടുറ്ടുറ് ടോറ്ണഡോ വേഗം പോയി :)
സതീഷേ - സംഭവം ടൊര്‍ണാഡൊ തന്നെ; വലിപ്പം ലേശം കുറഞ്ഞാലും (ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ?). ഇത് പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റിയാല്‍ ടൂറിസം ബോര്‍ഡ് ഒരു ടൊര്‍ണാഡൊ റൈഡ് തന്നെ ഉണ്ടാക്കിയേക്കും അല്ലേ...
കിരണ്‍സ് - മൊബൈല്‍ കമറ അതിന്റെ കര്‍മ്മം ചെയ്തു എന്നാലും സൂം ഇല്ലാത്തത് വലിയൊരു പോരയ്മയായി.
RR - നന്ദി,
റിനീ - അങ്നിനെ ചോദിച്ചാല്‍ അത്ര നിശ്ചയം പോരാ.. ഫണല്‍ ക്ലൌഡ് ടൊര്‍ണാഡൊയുടെ ഒരു സ്വഭാവം അല്ലേ?
സൂ - ആദ്യം ഒന്ന് അമ്പരന്നു. പിന്നെ എല്ലാരും ചുറ്റുമുള്ളതുകൊണ്ട് അവിടെ തന്നെ നിന്നു. ഓടാന്‍ അറിയിപ്പൊന്നുമുണ്ടായതുമില്ല.
യാത്രാമൊഴി, പണിക്കര്‍മാഷേ - നന്ദി.
പൊതുവാളേ - പെരുമണ്‍ ദുരന്തകാരണം ഇതുതന്നെയാണല്ലേ...
അഗ്രജാ- അപ്പോള്‍ അനുഭവിച്ചു ഇപ്പോള്‍ കാണൂ :)
ബഹൂ - ഇതിന്റെ വരവ് ഫോണ്‍‌വിളിച്ചറിയിച്ചതിന് സ്പെഷ്യന്‍ നന്ദി!

എല്ലാരോടൂം- നിങ്ങളാണ്... നിങ്ങള്‍മാത്രമാണ്... ജീവന്‍പണയം വെച്ച് ഇത്ര അകലെ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ;)

Unknown May 27, 2007 8:33 AM  

പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ!

പ്രിയമുള്ളൊരാള്‍ May 27, 2007 9:44 PM  

pulli kalakki, kollatto
plli oru puli thanne

പുള്ളി May 28, 2007 1:03 PM  

പ്രിയമുള്ളയാളേ... കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
സപ്താ എന്തിനാ പേടിക്കണേ.. ഇതൊക്കെ വെറുതേയല്ലേ..ഗവണ്മെന്റിന് ഇനി ടൊര്‍ണാഡോ ഉണ്ടായാല്‍ S$500 ഫൈന്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടത്രേ!

Kuzhur Wilson June 15, 2007 8:58 AM  

"ഊഴം കാത്തുകിടക്കുന്ന കപ്പലുകളുടെ ഇടയിലൂടെ കടലിനോടുകുശലം പറയാന്‍ മുഖം താഴ്തി ഒരു മേഘച്ചുരുള്‍..."

ഞാന്‍ വിചാരിച്ച് ഇതൊക്കെ കവിതയിലേ ഉണ്ടാകൂ എന്ന്.

ചില കവിതകളേക്കാള്‍ കാല്‍പ്പനികം
ചില കവിതകളേക്കാള്‍ ഇടപെടല്‍

അപ്പു ആദ്യാക്ഷരി March 10, 2008 1:58 PM  

ഗംഭീരം..അഞ്ചല്‍ക്കാരന്റെ വാര്‍ഷികപോസ്റ്റിലൂടെയാ ഇതു കണ്ടത്.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP