Saturday, August 26, 2006

വക്കാരിയുടെ നാട്ടില്‍...

ടോക്യോവിലെ ഒരുഗ്രന്‍ കലാരൂപമാണ്‌ ഇത്‌.

കലാകാരന്‍ ഫ്രെഞ്ച്‌ ആര്‍കിടെക്റ്റ്‌ Philippe Starck.
Asahi ബിയറിന്റെ കെട്ടിടത്തിന്റെ മുകളിലാണ്‌ കക്ഷി കാര്യം സാധിച്ചത്‌.
ഇദ്ദേഹത്തിനു മനസ്സില്‍ ഒരു സ്വര്‍ണ ജ്വാല നിര്‍മ്മിക്കണമെന്നാണ്‌ ഉണ്ടായിരുന്നതത്രേ. extra dry ബിയറും, സ്വര്‍ണ്ണജ്വാലയും തമ്മില്‍ ഒരു ബന്ധമൊക്കെയുണ്ട്‌.
എന്നിരുന്നാലും, റ്റോക്യൊവിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതു സുരേഷ്‌ ഗോപിയുടെ കെട്ടിടമെന്നാണ്‌ അറിയപ്പെടുന്നത്‌.


ആദ്യം പറഞ്ഞതൊര്‍മ്മയില്ലേ.. അനുവാചകന്റെ കണ്ണിലാണ്‌...... Posted by Picasa

7 comments:

പുള്ളി August 26, 2006 8:30 AM  

വക്കാരിയുടെ നാട്ടിലെ കുറേകൂടി കൈയിലുണ്ട്‌. വഴിയേ പ്രസിധപ്പെടുത്താം....

ബഹുവ്രീഹി August 26, 2006 9:30 AM  

എന്നിരുന്നാലും, റ്റോക്യൊവിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതു സുരേഷ്‌ ഗോപിയുടെ കെട്ടിടമെന്നാണ്‌ അറിയപ്പെടുന്നത്‌.

:))

അതു കലക്കി പുള്ളീ....

myexperimentsandme August 26, 2006 9:31 AM  

പലപ്രാവശ്യം ഇതിനു മുന്നിലൂടെ പോയെങ്കിലും ആ സുരേഷ്‌ഗോപി ടച്ച് പുള്ളി പറഞ്ഞപ്പോഴാണ് തോന്നുന്നത്. അങ്ങിനെ തോന്നിക്കഴിഞ്ഞപ്പോള്‍ പിന്നെ അങ്ങിനെയേ തോന്നുന്നുള്ളൂ :)

അപ്പോള്‍ ഇവിടുത്തുകാരൊക്കെ അങ്ങിനെയാണ് ഇതിനെ പറയുന്നതല്ലേ. അതു കൊള്ളാം.

അപ്പോള്‍ പുള്ളി ഈ വഴിയൊക്കെ ധാരാളം കറങ്ങിയ പുള്ളി തന്നെ. പോരട്ടെ, പോരട്ടെ.

Rasheed Chalil August 26, 2006 9:54 AM  

ഇതു കലക്കി..

അനംഗാരി August 26, 2006 10:01 AM  

വക്കാരീ, വക്കാരിയറിയാതെ ഒരാള്‍ പിന്തുടരുന്നു...ജാഗ്രതൈ!
പുള്ളീ, വക്കാരിയെ അറിയാതെ ഒന്ന് ക്ലിക്ക്. എന്നിട്ട് വാ...ഞാനൊന്ന് കാണട്ടെ.

myexperimentsandme August 26, 2006 10:09 AM  

ഹ...ഹ...കുടിയാ, പുള്ളി സുരേഷ് ഗോപി വിദഗ്ദനാണെന്നാണ് തോന്നുന്നത്. മിക്കവാറും പിണ്ടത്തിന്റെ പടം പോസ്റ്റും :)

പുള്ളി August 26, 2006 10:36 AM  

നിങ്ങളുടെ ഭാവനയെ ഉണര്‍ത്തുകയേ ഞാന്‍ ചെയ്തുള്ളൂ.
സത്യമായിട്ടും അങ്ങിനെയാണത്രെ ആ സാധനത്തിനു അവിടത്തുകാര്‍ പറയുന്നത്‌!
ബഹൂ, കുടിയാ, ഇത്തിരീ, വക്കാരീെ നന്ദി.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP