Wednesday, August 30, 2006

സുനാമിക്കുട്ടി

സുനാമിയില്‍ നശിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്ന പരിപാടിയില്‍ വിയര്‍പ്പിന്റെ പങ്കു കൊടുക്കാന്‍ പോയിരുന്നു എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം. പകല്‍ മുഴുവന്‍ കല്ലു ചുമക്കലും, സിമന്റു കൂട്ടലും. പണ്ടുണ്ടോ പാണന്‍ പോത്തുപൂട്ടീട്ട്‌...എന്റെ അടപ്പു തെറിച്ചു...എന്നാലും ഒരു ചാക്കു സിമന്റു കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന മട്ടില്‍ വൈകുംനേരം വരെ ഉറക്കെ വര്‍ത്തമാനവും പറഞ്ഞ്‌ ലിറ്റര്‍ കണക്കിനു വെള്ളവും കുടിച്ച്‌ കഴിച്ചു കൂട്ടി.

ആകെയുള്ള ആശ്വാസം ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീട്ടില്‍ താമസിക്കാന്‍ പോവുന്ന ഈ കുട്ടിയുടെ ചിരിയും വൈകുന്നേരങ്ങളിലെ ചുറ്റുവട്ടത്തുള്ള കുട്ടികളുമൊത്തുള്ള ക്രിക്കറ്റുകളിയും.

വെള്ളം കുടിക്കാന്‍ പഴയ പലകകളും പ്ലാസ്റ്റിക്‌ ഷീറ്റുകളും കൊണ്ടുണ്ടാക്കിയ അവരുടെ കൂരയില്‍ ചെല്ലുമ്പോള്‍, ഈ ചേട്ടന്‌ ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന മട്ടില്‍ കുട്ടി എന്നെ നോക്കി ചിരിക്കുന്നതാണ്‌ താഴെ. മൊബെയില്‍ ഫോണില്‍ എടുത്ത പടം.



സ്ഥലം: ബാതാം ദ്വീപ്‌, റിയാവു പ്രവിശ്യ, ഇന്തൊനേഷ്യ.

Posted by Picasa

3 comments:

അനംഗാരി August 30, 2006 7:49 AM  

പുള്ളി, ചെയ്യുന്ന സേവനത്തിന് പ്രതിഫലം ഇച്ഛിക്കരുത്. നന്‍‌മ തരുന്നതും, പ്രതിഫലം തരുന്നതും അവനാണ്. എല്ലാം അറിയുന്നവന്‍. പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുക.

പുള്ളി August 30, 2006 8:28 AM  

കുടിയാ, ശരിതന്നെ. ഞാന്‍ ആ വാക്കു മാറ്റി ആശ്വാസം എന്നു ആക്കി :)

വര്‍ണ്ണമേഘങ്ങള്‍ August 30, 2006 11:59 AM  

ചെയ്തത്‌ നല്ലതിന്‌, ഫലവും നന്നാവും.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP