Tuesday, September 05, 2006

പുട്ട്‌ തയ്യാര്‍!

സുഹൃത്ത്‌ ഫോണ്‍ ചെയ്തു ചോദിക്കുന്നു "ഇന്നു്‌ ഓണല്ലേ....!"
ഞാന്‍ "അതെ, താന്‍ ഓഫാ?"
സുഹൃത്ത്‌: "ഏയ്‌ ഞാനും ഓണാ, ഇന്നു സ്പെഷ്യല്‍ കഞ്ഞിപാര്‍ച്ച ഉണ്ടത്രേ, വേഗം പോയി കുമ്പിളുണ്ടാക്കട്ടെ"

കഞ്ഞിക്കുവേണ്ടി ഓണാഘോഷിക്കുന്ന കോരന്മാര്‍ക്കും, ഓണാഘോഷിക്കാന്‍ ഓഫായിരിക്കുന്ന ഭാഗ്യശാലികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

6 comments:

പുള്ളി September 05, 2006 6:21 AM  

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

അനംഗാരി September 05, 2006 7:36 AM  

പുള്ളിക്ക്, പുള്ളിക്കരയിട്ട ഓണാശംസകള്‍.

Unknown September 05, 2006 8:38 AM  

ഓണാശംസകള്‍!
MCയാണോ ലീവാണോ അതൊ ജോലിയാണൊ???

ഞാന്‍ ടോപ്പായോകാരനാ പുള്ളി.
പുള്ളി എവിടാ??
അപ്പോള്‍ സതീഷിനെയും കൂട്ടി 3 സിംഹപുരവാസികള്‍!

പുള്ളി September 06, 2006 5:39 AM  

കുടിയാ, സപ്തവര്‍ണ്ണങ്ങള്‍, ഓണാശംസകള്‍ ഒരിക്കല്‍ക്കൂടി.
ഞാന്‍ താമസം ലിറ്റില്‍ ഇന്ത്യക്കു അടുത്താണ്‌.
പിന്നെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സുഹൃത്ത്‌ ബഹുവ്രീഹിയാണ്‌. അപ്പോള്‍ അദ്ദേഹത്തേയും കൂട്ടി 4 പേരായീ...
എന്റെ ഇമെയില്‍ pullikkaran അറ്റ്‌ gmail ഡോട്‌ com.
മെയിലയക്കൂ..

Kalesh Kumar September 06, 2006 3:53 PM  

പുള്ളിക്കാരാ,
ഓണാശംസകള്‍!

പുള്ളി September 07, 2006 5:35 AM  

mqgpqകലേഷേ... നന്ദി!
കുമ്പളങ്ങ ചികില്‍സ മുടക്കണ്ടാ. പ്രകൃതി ജീവനത്തില്‍ പെട്ടെന്നുള്ള പ്രത്യക്ഷഫലമല്ല ക്രമേണയുള്ള പുരോഗതിയാണുണ്ടാവുക...
ഓണാശംസകള്‍ :)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP