ഏഴുനിലയുള്ള കൊട്ടാരം
പണ്ടു പണ്ട് വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.
ഏഴുകടലുകള്‍ക്കപ്പുറത്ത് ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന്‍ താമസിച്ചിരുന്നത്. അദേഹത്തിന് ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക് ദിനം പ്രതി വന്നുകൊണ്ടിരുന്നു...
17 comments:
ഏഴുനിലയുള്ള കൊട്ടാരവും അതിലേക്കു വരുന്ന മുത്തും പവിഴവും നിറച്ച കപ്പലുകളും...
വിശദമായി ഒന്ന് എഴുതൂ പുള്ളി. ഇതേതാ സ്ഥലം?
മനോഹരമായിരിക്കുന്നു കൊട്ടാരം.
പുള്ളി, ഇങ്ങനെയൊരു കൊട്ടാരം കിട്ടിയാല്‍ ഞാനും സിംഗപ്പുരീലേക്കു മാറും. പെയിന്റ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.
അങ്ങനെ പറ്റിക്കാന്‍ നോക്കണ്ടാ !
ബുദ്ധി കുറഞ്ഞ എനിക്ക് പോലും പിടികിട്ടി, പിന്നാാാാ...
പുള്ളീ വിശദമായി എഴുതൂ... മനോഹരം
ഹായ്, നല്ല കട്ട...സോറി, നല്ല പടം.....
അല്ല, എന്ത് സംഭവം എന്ത്?
ഇവിടെ എന്ത് ബാലരമേടെ കഥാമത്സരം നടക്കുന്നോ? ;)
അനംഗാരീ, ഒരീസം ചുമ്മാ ബീച്ചില്‍ പോയപ്പോള്‍ ചുമ്മാതെടുത്ത പടമാ. അതോണ്ട് ഇങ്ങനെ ഒരോന്നെഴുതി പിടിപ്പിച്ചു പോസ്റ്റി എന്നേ ഉള്ളൂ.
റിനീ, ഈ കൊട്ടാരം വില്‍പ്പനയ്ക്കുണ്ട്. അടുത്ത മഴയ്ക്കുമുന്‍പു വരണേ..
ദിവാ... സത്യമായിട്ടും പറ്റിയ്ക്കാന്‍ നോക്കിയതല്ല എന്റെ ഭാവന കാടുകയറിയതാണ്.
ഇത്തിരിവെട്ടം, സ്വാര്‍ഥന്‍... നന്ദി !
ആദിത്യാ പിള്ളേരു കളി പടത്തിലെടുത്തപ്പൊള്‍ സിപ്പി പള്ളിപ്പുറം ആവേശിച്ചതാണ് :)
നല്ല കൊട്ടാര പടം കട്ടേ... :-)
-പാര്‍വതി.
പുള്ളി ഇതു സെന്റൊസാ ബീച്ചിലാണോ??? നന്നായിരിക്കുന്നു...
പാര്‍വതീ, കലാ... നന്ദി!
ഇതു east coast ബീച്ചാണ്
ഇതാരാ ഉണ്ടാക്കിയത്? :)
പുള്ളീ ഈസ്റ്റ് കോസ്റ്റ് ബീച്ചിലോ!! ശനിയാഴ്ച് വൈകുന്നേരങ്ങളില്‍ ചിലവഴിക്കന്‍ വരറുണ്ടായിരുന്നു.
അങ്ങനേം ഒരു ബീച്ചോ? ബാലരമേം പൂമ്പാറ്റേം ഒക്കെ ഇപ്പോഴും വായിച്ച് രസിക്കാറുണ്ടല്ലെ?
കല സിംഗപ്പൂരാണോ? (അതോ ആയിരുന്നോ?) സംഘത്തിലേയ്ക്ക് ഒരാള്‍ കൂടി!
പാര്‍പ്പിടം, നാഗവല്ലിയെപോലെ ചോദിക്കുകയാണ് : അതെന്താ വായിച്ചാല്
നല്ല വിവരണം, നല്ല പടം. കട്ടേ..
:)
നന്ദി വിശാലാ! ഇടയ്ക്കൊക്കെ ഈ വഴി വരൂ രണ്ടു കവിള്‍ സംസാരിച്ചു പോകാം :)
Post a Comment