Tuesday, September 26, 2006

കാരുണ്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്‌.

അടുത്തയിടെ ഒരു സാംസ്കാരികസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ രോഗബാധിതനായതിനെ തുടര്‍ന്ന്‌ ഇവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായപ്പോള്‍ തന്നെ സഹായിച്ചവര്‍ക്കു സമര്‍പ്പണമായി എഴുതിയ കവിതയാണ്‌ ഇത്‌. കവി സ്വന്തം കൈപ്പടയിലെഴുതിയത്‌...

























വലുതായി കാണുവാന്‍ ചിത്രങ്ങളില്‍ ക്ലിക്‌ ചെയ്യുക

12 comments:

പുള്ളി September 25, 2006 6:49 PM  

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇനിയും അച്ചടിമഷി പുരളാത്ത പുതിയ കവിത. കവി സ്വന്തം കൈപ്പടയിലെഴുതിയത്‌...

bodhappayi September 25, 2006 7:59 PM  

പുള്ളിയാളൊരു മൂത്ത പുള്ളിയാണല്ലൊ... :)

JEOMOAN KURIAN September 25, 2006 8:38 PM  

നന്ദി ..

അനംഗാരി September 25, 2006 10:03 PM  

പുള്ളിയേ ഇതു വായിക്കാന്‍ പറ്റുന്നില്ല. ഒന്നുകൂടി വലുതാക്കി കാണിക്കാമോ?.
ഓ:ടോ: കരോക്കിന്റെ ലിങ്ക് ചോദിച്ചിട്ട് എനിക്ക് തന്നില്ലല്ലോ?.

krish | കൃഷ് September 25, 2006 10:10 PM  

കവിത വളരെ നന്നായിരിക്കുന്നു. അദ്ദേഹത്തോട്‌ അന്യനാട്ടില്‍ വെച്ച്‌ കാണിച്ച കരുണക്ക്‌ ഹൃദയത്തില്‍ നിന്നുമുള്ള വരികള്‍.

ലിഡിയ September 25, 2006 10:16 PM  

ബാലചന്ദ്രന്‍ ചുള്ളീക്കാടിന്റെ കവിതകള്‍ എനിക്കിഷ്ടമാണ്..എന്റെ ഒരു സുഹൃത്തിന്റെ ഓര്‍മ്മകള്‍ കാരണം..

സീരിയലില്‍ കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നു.

-പാര്‍വതി.

വേണു venu September 26, 2006 12:06 AM  

സുഹൃത്തേ,
ഈ കവിതകള്‍ എന്മനസ്സിലെചുള്ളിക്കാടിനെ താഴ്ത്തി കെട്ടിയോ.എന്തോ എന്‍ മനം വിങ്ങുന്നു,
പണ്ടു ഞാന്‍ വായിച്ചോരു തകഴിതന്‍ അന്ത്യമാം പുലമ്പലുകള്‍ ഓര്‍ക്കപ്പെടുന്നു.
ഇന്നെവിടെയോ പാര്‍വതിയെഴുതിയ ഒരു കമ്മന്‍റു ഞാന്‍ ഓര്‍ക്കുന്നു.
“അല്ലെങ്കിലും അങ്ങനെ തന്നെ..എല്ലാ പിടിവള്ളികളും വിട്ട് കഴിയുമ്പോളാണ് മനുഷ്യന് ഈശ്വരെന്ന ചിന്ത തന്നെ ഉണ്ടാവുന്നത്,അതോടപ്പം തന്നെ അദൃശ്യമായ ഭീതികളും“
അച്ചടിമഷി പുരളാത്ത പുതിയ കവിത, സ്വന്തം കൈപ്പടയിലെഴുതിയത്‌... വായിച്ചപ്പോള്‍ ഞാനും.

പാപ്പാന്‍‌/mahout September 26, 2006 12:11 AM  

പുള്ളീ, ഒരുപാടു നന്ദി ഇതിവിടെ ഇട്ടതിന്. ബാലചന്ദ്രന്റെ ഭാഷ ഇപ്പോഴും വ്യത്യസ്തം, മനോഹരം...

പുള്ളി September 26, 2006 6:36 AM  

വേണൂ, ഇതു ചുള്ളിക്കടിന്റെ കവിതയായി കാണണ്ട, സഹജീവികളുടെ കാരുണ്യം മൂലം ജീവിതം തിരിച്ചു കിട്ടിയ ഒരാളുടെ നന്ദി പ്രകടനമായി കാണൂ.
തുംഗമാം കരുണയില്‍ നിലനില്‍ക്കട്ടേ ലോകം ശാന്തമാകട്ടേ കാലം എന്ന വരികള്‍ മാത്രം വായിച്ചാലും മതി!
അനൊഗാരീ, കവിത വായിയ്കാന്‍ ചിത്രത്തില്‍ ക്ലിക്‌ ചെയ്യൂ. വലുതായി കാണാം.

Promod P P October 09, 2006 10:34 AM  

പുള്ളി..

ഇത്‌ അങ്ങേര്‌ കഴിഞ്ഞ മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചല്ലൊ
ചുള്ളിക്കാടാര മോന്‍

പുള്ളി October 09, 2006 12:15 PM  

തഥാഗതാ, ജീവന്‍ തിരിച്ചുകിട്ടിയ സ്ഥിതിയ്ക്ക് ജീവിയ്ക്കണ്ടേ...
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കോപ്പിറൈറ്റ് ഉണ്ടെന്നു പറഞ്ഞ് pullikkaranഅറ്റ്gmail.കോം ലേയ്ക്ക് ഒരു മെയില്‍ അയച്ചാല്‍ ഇതു നീക്കം ചെയ്യാം. ഇല്ലെങ്കില്‍ അവിടെ കിടക്കട്ടെ.)

അഭിലാഷങ്ങള്‍ May 08, 2008 1:37 PM  

വായിച്ചു...

അദ്ദേഹത്തിന്റെ മനസ്സിലെ സ്നേഹപ്രകടനം കവിതയിലൂടെ...

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP