ഇവിടെ കുളി(ര്‍)പ്പിച്ചു കൊടുക്കപ്പെടും...
ഉഷ്ണമേഖലാ മഴക്കാടുകള്‍ കൊണ്ടു സമ്പന്നമാണ് മലേഷ്യ.
സിംഗപ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന മലേഷ്യയിലെ ജോഹോര്‍ ബാഹ്‌റു സംസ്ഥാനത്തിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം.
പല തട്ടുകളിലായുള്ള ഈ ചാട്ടത്തില്‍ കുറച്ചു മുകളിലായുള്ള ഒരു തട്ടില്‍ പാറയില്‍ കാലങ്ങളായി വെള്ളം വീണു് ഉണ്ടായിരിക്കുന്ന ഒരു ചെറിയ കുളമാണ് ചിത്രത്തില്‍. അരക്കൊപ്പം വെള്ളമുള്ള ഈ കുളത്തിലിറങ്ങി നിന്നാല്‍, പുറത്തു ശക്തിയായി വീഴുന്ന തണുത്ത വെള്ളം കൊണ്ട് തിരുമ്മും ധാരയും ഒന്നിച്ചു ചെയ്ത പോലെ ഉണ്ടാവും !
സിംഗപ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന മലേഷ്യയിലെ ജോഹോര്‍ ബാഹ്‌റു സംസ്ഥാനത്തിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം.
പല തട്ടുകളിലായുള്ള ഈ ചാട്ടത്തില്‍ കുറച്ചു മുകളിലായുള്ള ഒരു തട്ടില്‍ പാറയില്‍ കാലങ്ങളായി വെള്ളം വീണു് ഉണ്ടായിരിക്കുന്ന ഒരു ചെറിയ കുളമാണ് ചിത്രത്തില്‍. അരക്കൊപ്പം വെള്ളമുള്ള ഈ കുളത്തിലിറങ്ങി നിന്നാല്‍, പുറത്തു ശക്തിയായി വീഴുന്ന തണുത്ത വെള്ളം കൊണ്ട് തിരുമ്മും ധാരയും ഒന്നിച്ചു ചെയ്ത പോലെ ഉണ്ടാവും !
സ്ഥലം: കോട്ടാ തിങ്ഗീ (Kota Tinggi), ജോഹോര്‍ ബാഹ്‌റു, മലേഷ്യ.
18 comments:
പുള്ളീ അങ്ങിനെ പോരട്ടെ. പക്ഷെ ഇതു കണ്ടപ്പോള്‍ ഒരു സംശയം. ഇതു മൂന്നാര്‍ വല്ലതുമാണൊ എന്നു.
ഇതു മൂന്നാറല്ലാ കുടിയാ. പക്ഷെ അതുപോലെയൊക്കെയുണ്ട് കാണാന്‍ അല്ലേ? കേരളത്തിലാണ് എറ്റവും പച്ചപ്പ് എന്നു കരുതിയിരുന്ന എനിക്ക് അതൊരു അന്ധ വിശ്വാസമാണെന്നു തിരിച്ചറിയാന്‍ മലേഷ്യയില്‍ പോവേണ്ടിവന്നു :)
പടം ഇഷ്ടായി ...
പുള്ളി ഭാഗ്യവാന്‍ കേരളത്തില്‍ അല്ലെങ്കിലും കേരള ഫീല്‍ :)
ഇനി കേരളത്തിലെ പച്ചപ്പൊക്കെ കാട്ടു കള്ളന്മാര്‍ നശിപ്പിചാല്‍ നമുക്കു മലയാക്കു പോകാം അല്ലെ?
അതൊ അവിടെയും അതാണൊ സ്ഥിതി. ?
നല്ല സ്ഥലം. അടുത്ത തവണ മലേഷ്യയില്‍ വരുന്‍പോ ഈ സ്ഥലത്ത് പോകണം. ഇപ്പ്രാവശ്യത്തെ കേരളാ ലോട്ടറി ആര്‍ക്കാ കിട്ട്വാവൊ..
അടിപൊളി സ്ഥലം. ഈ വെള്ളച്ചാട്ടത്തിന്റെ താഴെ ഒരു പാറയുണ്ട്, അതിലിരുന്നു കയ്യെത്തിച്ചാല്‍ വെള്ളത്തില്‍ തൊടാം, ഐസുപോലെ തണുത്ത നല്ല ശുദ്ധമായ വെള്ളം.ഞാനീ പാറപ്പുറത്തിരുന്ന് കയ്യില്‍ കരുതിയ ബിയര്‍ കുപ്പിയുടെ കഴുത്തില്‍ ഒരു ചരടുകെട്ടി അതീ വെള്ളത്തില്‍ തണുപ്പിക്കാനിടും! എന്നിട്ടത് തണുത്തുകഴിയുമ്പോള്‍ പതുക്കെ ചരടില്‍പ്പിടിച്ച് വലിച്ചെടുത്ത് പല്ലുകൊണ്ട് അടപ്പു പതിയെ തുറന്ന് ഒരു വില്സ് സിഗററ്റൊക്കെ വലിച്ച് അങ്ങനെ ഇരിക്കും...
പറയുന്നതില്‍ സങ്കടമുണ്ട് എന്നാലും
മലേഷ്യയും കേരളവും
കാലാവസ്ഥയില്‍ ഒരുപോലെ
ജൈവവൈവിധ്യത്തിലും ഒരുപോലെ
പക്ഷേ മറ്റൊന്നിലും ഒരു സാമ്യവുമില്ല
മാലിന്യങ്ങള്‍ തുറന്നു വിടാത്ത, കൊതുകും ഈച്ചയും ആര്‍ക്കാത്ത വൃത്തിയുള്ള പുഴകള്‍
അപരിചിതനായ റ്റൂറിസ്റ്റിനോടു മര്യാദരാമന്മാരായ ഗ്രാമീണരും നാഗരികരും
മുറുക്കാന്‍ ചണ്ടിയും ചവറും പ്ലാസ്റ്റിക്ക് കീശയും നിറയാത്ത വഴിയോരങ്ങള്‍
ഗട്ടറുകള്‍ നിറയാത്ത പാതകള്‍
രാജഭരണമായിട്ടു കൂടി അഹങ്കാരം നിറയാത്ത അധികാര സിരാകേന്ദ്രങ്ങള്‍
പൊന്നുപോലെ നിങ്ങളെ നോക്കുന്ന എയര്‍പ്പോര്‍ട്ടുകള്‍
പരിപാവനമായി കാത്തു സൂക്ഷിക്കപ്പെടുന്ന സംസ്കാരിക പൈതൃകം
കുറ്റകൃത്യങ്ങള്‍ തീരെക്കുറവ്
പണിയെടുത്ത് മര്യാദക്കു ജീവിക്കുന്ന ജനങ്ങള്‍
മലേഷ്യ ഒരു വികസിത രാഷ്ട്രമോ മിലിട്ടറി ഭീമനോ ജനാധിപത്യ-വ്യക്തി സ്വാതന്ത്ര്യത്തേങ്ങാക്കൊലയെന്ന് വീമ്പിളക്കുന്ന രാജ്യമോ അല്ല, പക്ഷേ നമ്മള്‍ സ്വപ്നം കാണുന്ന മാവേലി നാടിനോട് കേരളത്തെക്കാള്‍ സാമ്യം മലേഷ്യക്കാണ്.
എന്ന്, നെഞ്ചു നൊന്ത ഒരു മലയാളി. പേരു ദേവന്‍
ദേവേട്ടാ അപ്പോള്‍ നിങ്ങള്‍ മലേഷ്യയിലും പോയിട്ടുണ്ടോ?
അതൊ പുളു ....അടിച്ചതോ. (ചെവിക്കു പിടിക്കല്ലേ )
സത്യമാണെങ്കില്‍ എനിക്കും അതൊക്കെ ഒന്നു കാണണമ്....
അവിടുത്തെ രാജാവേ, ഇവിടുത്തെ കുസ്യുതിയെ ക്ഷണിക്കൂ.... (എന്തെല്ലാം എന്തെല്ലാം സ്വപനങ്ങളാണെന്നൊ......(കട: കുറുജീ)
കുസൃതികുടുക്കേ, മേന്‍നേ, ഇക്കാസ്/വില്ലൂസ്, ദേവേട്ടാ, നന്ദി.
ദേവേട്ടന്റെ കമന്റ് വളരെ ശരി. രാജ്യത്തിന്റെ നല്ലൊരു പങ്ക് ഇപ്പോളും കന്യകാ വനങ്ങള്‍ ആക്കി തന്നെ നിര്‍ത്തിയിട്ടുണ്ട് അവിടെ. sustainable tourismത്തിനെയാണു് അവര്‍ നടപ്പില്‍ വരുത്തിയിട്ടുള്ളത്. ഒരുദാഹരണത്തിനു്, ചില സ്ഥലങ്ങളില്‍ ഹൈക്കിങ്ങിനു പൊയാല്‍ നമ്മല്‍ എത്ര plastic , tin canകള്‍ കൊണ്ടു പോകുന്നു എന്നു കണക്കു റേഞ്ചര്‍ക്കു കൊടുത്തിട്ടേ അകത്തു വിടൂ. കൊണ്ടുപോയത്രയും എണ്ണം നമ്മള്‍ കൊണ്ടു വന്നിരിക്കണം, എന്നതാണ് നിയമം.
പിന്നെ രാജഭരണം എന്നത് നാമമാത്രം. ഓരോ സ്റ്റേറ്റിനും സുല്‍ത്തന്‍മാരൊക്കെ ഉണ്ടെങ്കിലും യഥാര്‍ഥ അധികാരം ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനു തന്നെ.
എന്നു കരുതി മലേഷ്യ സ്വര്‍ഗമൊന്നുമല്ല കേട്ടൊ.. നമ്മുടെ നാട്ടിലേ എല്ല പ്രശ്നങ്ങളും കുറച്ചു കുറഞ്ഞ അളവില്‍ അവിടേയും കാണാം. (പോതു പണിമുടക്ക് ഒഴികേ)
മലേഷ്യ, ട്രൂലി ഏഷ്യ.
അല്ലെ? :)
ലോക്കല്‍ ആക്സന്റില്‍ ‘മലേസ്യാ’ എന്നല്ലേ അവര്‍ ഉച്ചരിയ്ക്കുന്നത്...
ആദീ, ട്രൂലി ഏഷ്യ തന്നെ, കേരളം ഗോഡ്സ് ഔണ്‍ കണ്ട്രി ആയത്രക്കേ ഉള്ളൂന്ന് മാത്രം.
അതു വെറുമൊരു ആളെപിടിയന്‍ വാചകം അല്ലേ (catch phrase)
ദിവാ, ശരിയാണു, മലയ്‌സിയാ എന്നണ് അവര്‍ പറയുക
hi.... njan aa article wikiyil add cheythittund....a much detailed version....search for "palliyodam"(malayalam) in wiki ..u ll find it..thanks
നവീന്‍, നന്ദി! ആര്‍ട്ടിക്കിള്‍ കണ്ടു. നന്നയിരിക്കുന്നു. :)
കോള്ളാം
ഇനി ഷട്ടര്‍ സ്പീഡ് കുറച്ചെടുക്കു.
ഞെട്ടും!
കൈപ്പിള്ളീ.. ഷട്ടര്‍ സ്പീഡ് /Av നിയന്ത്രണമുള്ള അ യന്ത്രം ഒന്നു തരാക്കണം എന്നുണ്ട്. അതായാല്‍...
മലേഷ്യയെ വെച്ചു നോക്കിയാല്‍ കേരളം വെറും പട്ടികാട് ആണ്
Post a Comment