Thursday, September 14, 2006

പച്ചക്കുതിര/പച്ചപയ്യ്‌/പച്ചത്ത/പച്ചപ്രാണി


ആറു മണിക്കൂറുകള്‍ നീണ്ട മലകയറ്റത്തിനു ശേഷം ആദ്യം ഉച്ചിയില്‍ എത്തി എന്നു സന്തോഷിച്ചിരിക്കുമ്പോളാണ്‌ ഈ വിദ്വാനെ അവിടെ കണ്ടത്‌. ഏതു സ്പോര്‍ട്‌സ്‌ വാഹനങ്ങളൊടും കിടപിടിക്കത്തക്ക ഏയ്‌റോ ഡൈനാമിക്‌ ഡിസൈനും പച്ച നിറത്തിലുള്ള കൈകാലുകളില്‍ ട്രെന്റി പച്ച കുത്തലുകളും ഒക്കെയായി അടുത്തതായി ഏതു മലയിലേക്കു ചാടണം എന്നു ആലോചിച്ചു ഇരിക്കുകയാണ്‌ ഇയാള്‍.

ആദ്യ ചിത്രം ഇരിപ്പിന്റെ പശ്ചാത്തലമുള്‍പ്പെടുത്തി, അടുത്ത ചാട്ടത്തിന്റെ സാധ്യതകളിലേക്ക്‌...
രണ്ടാമത്തേത്‌ പച്ചകുത്തലുകള്‍ക്കായി





സ്ഥലം: മൌണ്ട്‌ ഓഫിര്‍, റ്റിറ്റിവാങ്ങ്‌സാ പര്‍വ്വതനിരകള്‍, മലേഷ്യ.

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായി കാണാം.

Posted by Picasa

11 comments:

പുള്ളി September 14, 2006 6:14 AM  

പച്ചക്കുതിരയൊന്നിനെ രണ്ടായി പോസ്റ്റിയിരിക്കുന്നു വന്നാലും കണ്ടാലും പുലഭ്യം പറഞ്ഞാലും...

അനംഗാരി September 14, 2006 10:02 AM  

പുള്ളി പടം നന്നായി. മലകയറ്റം കൂടി വിവരിക്കൂ.

മുസ്തഫ|musthapha September 14, 2006 12:45 PM  

ഫോട്ടോ നന്നായിരിക്കുന്നു.

ഉപ്പാടെ ഗള്‍ഫില്‍ നിന്നുള്ള കാശും പ്രതീക്ഷിച്ച് നാളുകളെണ്ണി കഴിയുമ്പോള്‍, ഇവനൊരുത്തന്‍ വന്ന് കയറിയാല്‍ പ്രതീക്ഷക്കങ്ങട്ട് കനം കൂടും.

പച്ചതത്ത (പച്ചക്കുതിര) വന്നാല്‍ പണം വരുമെന്നാണ് ചൊല്ല്.

Rasheed Chalil September 14, 2006 4:53 PM  

ബ്യൂട്ടിഫുള്‍...

ബഹുവ്രീഹി September 14, 2006 5:55 PM  

ഞങ്ങടെ ദേശത്ത്‌ ടിയാന്‍ "പച്ചപ്പയ്യാ"ണ്‌

ചുള്ളന്‌ തത്തയൊടൊ കുതിരയോടോ പയ്യിനോടൊ സാദൃശ്യം?

സംഗതി ശരിയാണ്‌ അഗ്രജാ, പച്ചാശ്വത്തിന്റെ ചിത്രം പിടിച്ച ശേഷം പുള്ളിക്ക്‌ പച്ചനോട്ടെണ്ണാനെ നേരമുള്ളൂ.

പുള്ളീ പോട്ടം നന്നായി.

പുള്ളി September 15, 2006 5:42 AM  

മലകയറ്റം വിവരിക്കാം കുടിയാ ആറുമണിക്കൂര്‍ കയറിയതല്ലേ, കുറച്ചധികം എഴുതാനുണ്ട്‌:)
അഗ്രജാ, ഈ ചൊല്ലു ഞാനും കേട്ടിട്ടുണ്ട്‌, ഞാന്‍ പച്ചക്കുതിരയുടേ അടുത്തേക്കു പോയതിനാലാവണം എനിക്കു പണവും പോക്കാണ്‌. പിന്നെ താങ്കളുടെ ആന കമന്റ്‌ വായിച്ചു കുറേ ചിരിച്ചു!
ബഹൂ, കുതിരയായാലും, തത്തയായാലും, പയ്യായാലും ഇനി വെറും പ്രാണിയായാലും ഫൊട്ടൊ നന്നായാല്‍ മതീന്നാണല്ലോ ശ്രീനാരായണ ഗുരു പറഞ്ഞത്‌ ;)

കുടിയന്‍, അഗ്രജന്‍, ഇത്തിരിവെട്ടം, ബഹൂ എല്ലാവര്‍ക്കും നന്ദി..

Anonymous September 17, 2006 9:34 AM  

ഹാവൂ! അങ്ങിനെ പുള്ളിമാഷിന്റെ ബ്ലോഗിലെങ്കിലും അനോണിമസ് ഓപ്ഷന്‍ ഉണ്ടെല്ലൊ. ഞാന്‍ നിങ്ങടെ രണ്ടാളുടേയും സംഗീതം കേട്ടു കേട്ടു എന്റെ അടുപ്പത്ത് ചായക്ക് വെച്ച പാല്‍ തിളച്ചു പോയതും അറിയാണ്ട് ഇങ്ങിനെ കുറേ പ്രാവശ്യം അതിങ്ങിനെ കേട്ടു കേട്ടു...പിന്നെ കരിഞ്ഞ മണം വന്നപ്പളാ അറിയണെ...എന്നിട്ട് ബഹുമാഷിന്റെ അവിടെ കമന്റ് വെക്കാന്ന് വിചാരിച്ചിട്ട് ഞാന്‍ ബ്ലോഗര്‍ ബീറ്റായില്‍ ആയതുകൊണ്ട് എനിക്കൊട്ടും പറ്റീമില്ല. ഞാ‍ന്‍ ആകെ ശ്വാസം മുട്ടിപ്പോയി.
അപ്പൊ പറയാന്‍ വന്നത്, അടിപൊളീട്ടൊ. കലക്കി കളഞ്ഞു. എന്റെ പഴയ് ഗിറ്റാര്‍ ഒക്കെ പൊടി തട്ടി എടുക്കാന്‍ തോന്നി. പേടിക്കണ്ട, തോന്നിയതേയുള്ളൂ..എടുക്കൂലാ...

ഹലോ ബഹുവ്രീഹി മാഷേ, ദേ ഇവിടെന്ന് കൈ വീശണത് കാണാന്‍ പറ്റണുണ്ടൊ? ഇറ്റ് വാസ് ലവ്ലി..റിയലി ലവ്ലി... ഇനീം ഇനീം ഇതുപോലെ. പറ്റൂങ്കി എല്ലാ വീകെണ്ടും ഒരെണ്ണം,അതും പറ്റൂലെങ്കി..എല്ലാ ദിവസം ഇങ്ങിനെയൊരണ്ണം... :-)

രണ്ടാളും അലക്കി പൊളിച്ചൂട്ടൊ...
അലക്കിപൊളിച്ചൂ...ചൂ..ചൂ.....ചൂ...!

പുള്ളി September 17, 2006 6:02 PM  

ഇന്നലെ ഒരു ആവേശത്തിന്റെ പുറത്ത്‌ ഈ സാഹസം ചെയ്ത്‌ ഇരുപത്തിനാലു മണിക്കൂര്‍ നേരം ബൂലോഗത്തു നിന്നും ഒളിവിലായിരുന്നു ഞാന്‍. എല്ലാം ശാന്തമാണെന്നു ബഹു വിളിച്ചു പറയും വരെ. ഇഞ്ചിപ്പെണ്ണിനു്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു്‌ വളരെ സന്തോഷം! ശരിക്കും! നന്ദി :)

ഇടിവാള്‍ September 17, 2006 6:26 PM  

മൃദംഗാ....

ബഹുവിന്റെ സൈറ്റില്‍ നിന്നു കേട്ടായിരുന്നു..
കൊള്ളാം ..ഇനിയും പോരട്ടെ..

സോളോ ആയാലും വേണ്ടില്ലാട്ടോ !

പുള്ളി September 21, 2006 5:59 AM  

ഇടിവാള്‍, നന്ദി! solo ശ്രമിക്കാം. കുറെ research ചെയ്തിട്ടും വിലകുറഞ്ഞ ഒരു full spectrum മൈക്ക്‌ കാണുന്നില്ല :(

Buy Viagra online May 30, 2011 10:10 PM  

Awesome pictures, some insects or animals really have a look from being not of this planet.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP