Saturday, October 21, 2006

പട്ടിയും റൊട്ടിയും അഥവാ മായാവാദം

മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ്‌ മോനേ ദിനേശാ...

പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ്‌ കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക്‌ പിന്നിവിടെന്ത്‌ കാര്യം പട്ടി പോയി അതുകോണ്ട്‌ വെള്ള കാന്‍വാസ്‌ മാത്രം ബാക്കി...

പുരാതന ചൈനീസ്‌ ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക്‌ ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...

തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.

ഇത്രയൊന്നും ആലോചിച്ച്‌ തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്‌

താങ്കളെന്തു പറയുന്നു?

Posted by Picasa

13 comments:

പുള്ളി October 21, 2006 3:00 PM  

പുതിയ പോസ്റ്റ്: പട്ടിയും റൊട്ടിയും അഥവാ മായാവാദം.
വാദിക്കാന്‍ സമയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമായി...

Kiranz..!! October 21, 2006 3:13 PM  

വായിച്ചിട്ട് എല്ലാം മായ തന്നെ..മായാലീല തന്നെ അന്നദാന‍പ്രഭുവേ എന്ന പാട്ട് ഓര്‍മ്മ വരുന്നു..! സത്യം പറയാല്ലോ സഖാവേ ,യജുര്‍വേദം വായിച്ച സലിം കുമാറിനേപ്പൊലെ ആയിപ്പോയി..!

വിശപ്പ് ഒരു പരമ സത്യം തന്നെ..!

ഡീ..ചോറ് വിളമ്പിക്കോ..!

അരവിശിവ. October 21, 2006 3:18 PM  

തന്നെ തന്നെ....വിശപ്പിനോളം മറ്റൊന്നും വരില്ല സഖാവെ...

പി. ശിവപ്രസാദ് October 21, 2006 5:57 PM  

പരമമായ ഒന്നാമത്തെ സത്യമാണ്‌ 'വിശപ്പ്‌'. അത്‌ അടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി മറ്റുള്ള സത്യങ്ങളുടെ ഒരു ഘോഷയാത്ര. ആദ്യം കഴിച്ചതൊക്കെ ദഹിക്കുന്നതു വരെയേ ഉള്ളൂ നീട്ടിപ്പിടിച്ച ചര്‍ച്ചയും വിവാദവുമെല്ലാം. വയര്‍ വിണ്ടും വിരുന്നു വിളിക്കുമ്പോള്‍ ... നാം വീണ്ടും ആ പരമമായ സത്യത്തില്‍ എത്തിച്ചേരുകയായി.
സര്‍വം ശുഭം! ഇനി കൈ കഴുകാം!

Anonymous October 21, 2006 10:16 PM  

പുള്ളീ
നിന്റെ ബ്ലോഗ്‌ കണ്ടു വായിച്ചു
കൊള്ളാം.തുടരട്ടെ.
അച്ചന്‍ ,അമ്മ

തൊടുപുഴക്കാരന്‍ October 22, 2006 11:28 AM  

മരിച്ചുപോയ അച്ഛന്‍ ഇതെന്നോട് എപ്പോഴും പറയുമായിരുന്നു.വയറ് വിശക്കുന്നതു വരെയേ നിന്റെ തത്വചിന്ത കാണുകയുള്ളുവെന്ന്.ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ പഴയകാര്യം ഓര്‍ത്തുപോയി.

Ambi October 22, 2006 12:23 PM  

അവസാനം ആ വട്ടവുമില്ലാതെ വെറും വെള്ളപ്പേപ്പറില്‍ പട്ടിയും റൊട്ടിയും .റൊട്ടി പോയ പട്ടിയും പട്ടി പോയ റൊട്ടിയും...
സൂക്ഷിച്ചു നോക്കിയാല്‍ ഒരു പുള്ളിയും
വെള്‍ലയില്‍ കറുത്ത പുള്ളിയോ ?
കറുപ്പില്‍ വെള്ളപ്പുള്ളിയോ?

എന്തരായാലും പുള്ളി തന്നേ?

മുരളി വാളൂര്‍ October 22, 2006 12:33 PM  

സംശ്യല്ല്യ... റൊട്ടികഴിഞ്ഞേയുള്ളൂ, മറ്റ്‌എന്തും.

പുള്ളി October 22, 2006 1:28 PM  

കിരണ്‍ “സഖാവേ ,യജുര്‍വേദം വായിച്ച സലിം കുമാറിനേപ്പൊലെ ആയിപ്പോയി” :) അതു രസിച്ചു.
അരവിശിവ, ശിവപ്രസാദ്, തൊടുപുഴക്കാരാ, അമ്പി, വാളൂരുകാരന്‍ മുരളി നിങള്‍ക്കൊക്കെ വന്നതിനും കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

Anonymous October 23, 2006 5:47 PM  

Shamklara tells much about "Maya", but the word "Maya" is largly misunderstood like here. Maya does not mean that every thing is unreal. Sankarachaarya meant that the world is real in the sence that it is not as real as the Brahman or the abolute. The world does exits but not as Brahman. But our people misunderstand this concept.
So to say more clearly, if a person goes after money, wealth, woman and all other things by thinking that they are the only reality of life, he is in maya. The concept of Maya is meant to redirect man to spiritual matters from worldly perishable things. Hunger is a reality, I agree, but is that whole thing?

പുള്ളി October 24, 2006 9:19 AM  

കാളിയാ, തത്വശാസ്ത്രപരമായി ചിന്തിച്ചാല്‍ കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യാദികളെ ജയിക്കാന്‍ ലൌകീകമായതെല്ലാം മായയാണ് എന്നു കരുതി അവഗണിച്ചാല്‍ മതി.
എന്നാല്‍ വിശക്കുന്ന വയറിനോടോ ആദായനികുതി വകുപ്പിനോടോ ഇതു പറയാന്‍ പറ്റുമോ?
അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ...
ശ്രീ ശിവപ്രസാദ് മുകളില്‍ പറഞ്ഞപോലെ “പരമമായ ഒന്നാമത്തെ സത്യമാണ്‌ 'വിശപ്പ്‌'. അത്‌ അടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി മറ്റുള്ള സത്യങ്ങളുടെ ഒരു ഘോഷയാത്ര.“

ചന്ദ്രു November 11, 2006 5:42 PM  

ഇതു വാ‍യ്ച്ച‌പ്പോള്‍ തന്നെ ആ സത്യം എന്റെ അരച്ചാന്‍ വയറിനുള്ളില്‍ കിടന്നു ഞെരിപിരികൊള്ളുന്നു..

ബഹുവ്രീഹി November 12, 2006 8:12 AM  

പുള്ളീ,

വിശപ്പിനേക്കാള്‍ ചിത്രം കണ്ടിട്ട് ഓര്‍മ്മ വന്നത് ബന്ധുവായ മറ്റൊരു ബഹുവ്രീഹിക്ക് പണ്ടൊരിക്കല്‍ കിട്ടിയ കണക്കു പരീക്ഷയുടെ ഉത്തരക്കടലാസാണ്.

എതാണ്ട് ഇതേ വ്യാസത്തില്‍ വൃത്തഭംഗമൊന്നും വരാത്ത ഒരു ചുവന്ന പൂജ്യന്‍

ദീനബന്ധുവിന് അന്നു വിശപ്പു തീരെ തോന്നിയില്ല്യാത്രെ.

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP