ചുവര്‍ചിത്രകല.
ഗുഹകളില്‍ താമസിച്ചിരുന്ന ശിലായുഗ മനുഷ്യന്‍ മുതല്‍ കൈയില്‍ സ്പ്രേപയിന്റും തലയില്‍ നിഷേധവുമായി നടക്കുന്ന ഇന്നിന്റെ കൌമാരക്കാര്‍ വരെ സ്വമേധയാ തിരഞ്ഞെടുത്ത മാധ്യമം. ആശയങ്ങളിലെ വൈവിധ്യവും വരകളിലേയും വര്‍ണങ്ങളിലേയും സങ്കീര്‍ണ്ണതകളുംകൊണ്ട് ഓരോ ചിത്രങ്ങളും വ്യത്യസ്ഥമായിരിക്കാം. എന്നാലും എല്ലാത്തിനും പൊതുവായ ചിലതുണ്ട്; ഒരു വട്ടം കൂടി നോക്കിപ്പിയ്ക്കുവാനും എടുത്തടിച്ചപോലുള്ള ആശയ സംവേദനത്തിനുമുള്ള കഴിവ്. പൊതുമുതല്‍ വൃത്തികേടക്കുന്നവരെന്നോ ആഭാസരെന്നോ ഒക്കെ വിളിയ്ക്കുന്നതിനു മുന്‍പ് ഒന്നോര്‍ക്കൂ, രാജകീയ ശിക്ഷണം കിട്ടുന്നതിനു മുന്‍പ് രവിവര്‍മയും കരിക്കട്ടകൊണ്ട് ചുവരില്‍ വരയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.