Thursday, August 17, 2006

കന്നികൈ....

"ഉണ്ണി കിണറ്റില്‍ വീണു! അകത്തുള്ളാള്‍ക്കു പ്രസവ വേദന! ഇല്ലത്തിനാച്ചാല്‍ തീയും പിടിച്ചുത്രേ! കേശവാ ആ ചെല്ലം ഒന്നിങ്കട്‌ എടുക്ക്വാ, ഞാനൊന്നു മുറുക്കട്ടെ" എന്നു എതൊ ഒരു സരസന്‍ നമ്പൂരി പറഞ്ഞ കണ്ടീഷനിലാണ്‌ ഞാനിപ്പൊ.

തല കുത്തി നിന്നാല്‍ തീരാത്തത്ര ജോലി ഓഫീസില്‍ - വൈകിയെ വീട്ടിലെത്തൂ, പാര്‍ട്ട്‌ ടൈം പഠിക്കാനുള്ളതിന്റെ അസ്സൈന്മേന്റ്‌ ഡ്യൂ ആയി, ഞാന്‍ താമസിക്കുന്ന വീടു വൃത്തിയാക്കാന്‍ അയല്‍പക്കത്തുകാര്‍ എപ്പൊ വേണമെങ്കിലും പറയാം... എന്നല്‍ ഇനി ഇപ്പൊ ഒരു ബ്ലൊഗു അങ്ങു തുടങ്ങിയാലെന്താ?

തിരിച്ചറിവില്ലാത്ത കുട്ടി ഒന്നുമല്ലല്ലോ, അറിയാത പിള്ള ചൊറിയുമ്പൊ അറിയട്ടെ...

ഇതിലിപ്പൊ ഞാന്‍ എന്താ ചെയ്യാന്‍പോണേന്നു വല്ല്യ പിടി ഒന്നും ആയിട്ടില്ല. എന്തെങ്കിലും ഒന്നു തോന്നിയാല്‍ പിന്നെ അതങ്ങു ചെയ്യണം എന്നേ ഉള്ളൂ. ഏനിക്കും ഒന്നു ബ്ലോഗണം എന്നു തോന്നി, കേറി ബ്ലോഗി. എടുത്തോ-തൊടുത്തോ-ഉന്നം പിടിച്ചോ എന്ന ക്രമത്തിലാണു കാര്യങ്ങള്‍ പൊതുവേ...

തല്‍ക്കാലം കുറേ പടങ്ങള്‍ കൊണ്ടു നിറക്കാം എന്നു കരുതുന്നു. ഒരു പടത്തിനു ആയിരം വാക്ക്‌ എന്നാണല്ലോ അന്താരാഷ്ട്ര വിനിമയനിരക്ക്‌. പറ്റിയ പടമൊന്നും ഒത്തു വന്നില്ലെങ്കില്‍ കൊറേ വാക്കുകള്‍ താങ്ങും.

:: മുന്‍ കൂര്‍ ജാമ്യം :: വായിക്കുന്ന/കാണുന്ന വര്‍ ഇന്നതു തന്നെ മനസ്സിലാക്കണം എന്നു യാതൊരു കടുമ്പിടുത്തവും നമുക്കില്ല. അനുവാചകന്റെ കണ്ണിലാണ്‌ അര്‍ഥം കിടക്കുന്നത്‌.

35 comments:

ദിവാസ്വപ്നം August 17, 2006 8:07 AM  

പുള്ളീ സ്വാഗതം.

പുള്ളി എഴുതുന്നതൊക്കെ വള്ളിപുള്ളി വിടാതെ വായിക്കാന്‍ ഈ ഇള്ളക്കുട്ടികള്‍ കാത്തിരിക്കുന്നു.

നമ്പൂ‍രി ഫലിതത്തോട് ബ്ലോഗിംഗിനെ ഉപമിച്ചത് ക്ഷ പിടിച്ചൂട്ടോ...

ന്നാ പ്പിന്നെ അങ്ങനെ തന്നെയങ്ങട് ആയിക്കോളൂ... ആ ചെല്ലം ഒന്നിങ്ങട് എടുക്ക്വാ...

Adithyan August 17, 2006 8:16 AM  

പൊന്നു പള്ളീ, അല്ല പുള്ളീ...
പുള്ളി ഭയങ്കരനാന്നു മനസിലായി ;)
പിന്നെ എന്നെപ്പോലെ ഡീസന്റ് കൂടെ ആയതു കൊണ്ട് പ്രശ്നമൊന്നുമില്ല.


അപ്പോ വെല്‍ക്കം ടു ഊട്ടി, നൈസ് റ്റു മീറ്റ് യു.

തൊടങ്ങ്വല്ലേ? :)

Anonymous August 17, 2006 10:13 AM  

ഇപ്പൊ സിംഗപ്പൂര്‍ ബ്ലോഗേര്‍സ് മീറ്റ് നടത്താനുള്ള ആളായല്ലൊ. വെല്‍കം!

ഇവിടെ മലയാളം ബ്ലോഗ് സെറ്റിങ്ങ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

http://ashwameedham.blogspot.com/2006/07/blog-post_28.html

myexperimentsandme August 17, 2006 9:16 PM  

പുള്ളീ, പുള്ളിക്കാരാ, പുള്ളിക്കാരീ, സ്വാഗതം, സ്വാഗതം.

ഒറ്റയില്‍ നിര്‍ത്താതെ അനര്‍ഗ്ഗള നിര്‍ഗ്ഗള ഗള ഗള കള കള...

ആ കള

പോരട്ടെ, ഒന്നോ രണ്ടോ മൂന്നോ ഒക്കെയായി പോസ്റ്റുകള്‍.

സു | Su August 17, 2006 9:23 PM  

സ്വാഗതം :)

പുള്ളി August 18, 2006 5:53 AM  

ദിവാ: ആദ്യബ്ലോഗിനുകിട്ടിയ ആദ്യ കമെന്റിന്‌ ഞാന്‍ താങ്കളോട്‌ എന്നെന്നും കടപ്പെട്ടിരിക്കും.

ആദിത്യാ,,, ഇനി നമുക്ക്‌ "ഞങ്ങള്‍ രണ്ടു പേരോടു മുട്ടാന്‍ ആരുണ്ടെഡാാ..." എന്നു ചോദിച്ചു ഈ ബൂലോഗത്ത്‌ ഒന്നു കറങ്ങിയാലോ?

ഇഞ്ചിപ്പെണ്ണേ... ഞാന്‍ ആ സ്ഥലതു പോയി നോക്കിയിരുന്നു. കുറേ ഒക്കെ അതുപോലെ തന്നെ ചെയ്തിട്ടുണ്ട്‌. ഇനി മെംബെര്‍ഷിപ്‌ കൂടിയേ ബാക്കിയുള്ളൂ...അതും ഉടന്‍ സംഘടിപ്പിക്കാം ട്ടോ...


വക്ക്ക്കാരിമാഷ്ഠാ... നിങ്ങളേ പോലുള്ളവരാണ്‌ എനിക്കു ഒരു പ്രചോദനം. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്‌ എന്നാണല്ലോ... മൂന്നെണ്ണം ഞാന്‍ ഉറപ്പു നല്‍കുന്നു. അരിഗാത്തൊ ഗൊസായ്മഷ്ഠ്താ....



സു: സ്വാഗതതിനു വളരെ വളരെ നന്ദി!

ബിന്ദു August 18, 2006 6:05 AM  

വണ്ടി വിടല്ലേ... എനിക്കും പറയണം ഒരു സ്വാഗതം. :)

Anonymous August 18, 2006 6:08 AM  

അതു ശരി! അപ്പൊ മൂന്നാമത്തെ ക്മന്റിന് യാതൊരു വിലയുമില്ലെ? ഒഹൊ! ആദ്യത്തെ കമന്റിന് മാത്രെയുള്ളൊ? :-)

ചുമ്മ തമാശയാണെ...ആ സെറ്റിങ്ങ്സ് എഴുതിയത് ഒരു കുതിരേടെ മോന്തയുള്ള ചെക്കനാണെ. ഞാനല്ല! തൈറ്റിദ്ധരിക്കരുത് ഞാന്‍ ആ ടയ്പ്പ് അല്ല! :-)

ദിവാസ്വപ്നം August 18, 2006 6:13 AM  

മൂന്നാമത്തെ കമന്റിന് വില ഇല്ല ഇഞ്ചിച്ചേച്ചീ.

ബ്ലോഗറും ആദ്യത്തെയും രണ്ടാമത്തെയും കമന്റര്‍മാരും കൂടി ഗ്യാങ്ങായിക്കഴിഞ്ഞു. ഇനി ഇഞ്ചിപ്പെണ്ണിനെ ഈ കൂട്ടത്തില്‍ എങ്ങനെ കൂട്ടും.

(ഏതായാലും ഒരു ആപ്ലിക്കേഷന്‍ തന്നേക്ക്.. പുക്കാക്കു ആയതു കൊണ്ട് പരിഗണിക്കാം :)

Santhosh August 18, 2006 6:18 AM  

നല്ല തുടക്കം. ഏറ്റവും തിരക്കുള്ള സമയമാണ് ബ്ലോഗാന്‍ ഏറ്റവും പറ്റിയത്! വരൂ, ബ്ലോഗൂ!

Anonymous August 18, 2006 6:18 AM  

ദിവേട്ടാ
കാണണൊ ഞങ്ങടെ യൂണിയന്‍ ശക്തി? ബിന്ദൂട്ടി എവിടെ!! ആഹാ! അത്രക്കായൊ? ആരവിടെ? ഓ, ആരും വന്നില്ലെ?

എന്നാ പ്ലീസ് എന്നേം കൂട്ടുവൊ? ഇച്ചിരെ ബീഫ് വെച്ച് തന്നാല്‍ മതിയൊ?

ബിന്ദു August 18, 2006 6:22 AM  

വേണോ ഇഞ്ചിപ്പെണ്ണേ? അവരു കുടുംബത്തോടെ വന്നാല്‍ നമ്മുടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന സ്ഥിതി ആവും. ആലോചിച്ചു പോരേ? :)

Adithyan August 18, 2006 6:24 AM  

ഹഹഹ...

പാവം ചിക്കാഗോ ഗേള്‍ സ്വാഗത ബഹളം ഒക്കെ കേട്ട് പേടിച്ച് അകത്തു കയറി കതകടച്ചെന്നു തോന്നുന്നു. എന്തിയേ ദിവാ? ആളെ കാണാനില്ലല്ലോ :)

Anonymous August 18, 2006 6:24 AM  

അപ്പൊ വേണ്ട അല്ലെ? ന്നാ ബീഫില്‍ ഒതുക്കാം :)

Anonymous August 18, 2006 6:26 AM  

ഓ! എന്തൊരു അന്വേഷണം! ഇവിടെ നമ്മളൊക്കെ ഒരു ആശ്ച പേടിച്ച് കുടുമത്ത് കയറി വാതിലടച്ച് ഇരുന്നിട്ട് ഇവിടെ ആരെങ്കിലും അന്വേഷിച്ചൊ? എവിടെ? എവിടെ?

ഞാന്‍ ലഘുചിത്തനായി ഉണ്ണീ‍...ഇനി പിടിച്ചാല്‍ കിട്ടത്തില്ല്!

ഹയ് wv: divyth

പുള്ളി August 18, 2006 6:27 AM  

ബിന്ദൂ,, സന്തോഷായി... ഈ ബ്ലോഗ്‌ ബോംബെയിലെ സബര്‍ബന്‍ ട്രെയിന്‍ പോലെ ആണു്‌. എപ്പൊ വേണമെങ്കിലും ചാടിക്കേറാം...

ഇഞ്ചിപ്പെണ്ണേ.. അശ്വമുഖന്‍ വളരെ നല്ല കാര്യമാണ്‌ ചെയ്തതു. അതു ചൂണ്ടിക്കാണിച്ച ഇഞ്ചിയും ഒപ്പം ഉപകാരി ആണു്‌. നിങ്ങളോടു രണ്ടുപേരോടും മികവും നന്രി തെരുവിത്തു കൊള്‍ഹിറേന്‍....

ആദ്യ ബ്ലോഗിലേ ഗ്രൂപ്പു തുടങ്ങിയവന്‍ എന്നൊരു പേരു തരല്ലേ...

" ഞങ്ങള്‍ മലയാളി ബ്ലോഗര്‍മാരൊടു മുട്ടാന്‍ ആരുണ്ടെഡാാാാ...."
വെല്ലുവിളി മലയാളത്തിലാക്കിയതു മനപ്പൂര്‍വ്വം ;)

ദിവാസ്വപ്നം August 18, 2006 6:28 AM  

എന്റെ പൊന്നു പെങ്ങളേ, ബീ‍ഫ് മാത്രം വെച്ചു തരരുത്, പ്ലീസ്...

എന്ന് കെട്ടിയോ അന്ന് മുതല്‍ അത് തന്നെ ഞാന്‍ തിന്നുന്നു...ഒലത്തിയതും കറിവച്ചതും പേരറിയാത്ത എന്തൊക്കെയോ പേരില്‍ വെറേയും.

ഇച്ചിരെ നാടന്‍ കോഴീടെ ചാറ് കിട്ട്വോ അവടെങ്ങാ‍നും...

ബിന്ദു August 18, 2006 6:31 AM  

ആദീ... ഉണ്ണീ.. നീ ലഘുചിത്തനാകാതെ. :) ഈ പുള്ളിക്കാരന്‍ വന്നടിക്കുന്നതു വരെ ഇവിടെ. കുറേ നാളായി ഓഫടിച്ചിട്ട്. കന്നികൈ കൊള്ളാം. :)

Adithyan August 18, 2006 6:34 AM  

പുള്ളീ ഈ കമന്റു മഴ കണ്ട് പേടിക്കല്ല്. പണ്ടാരം നിര്‍ത്തീട്ടു പൊയ്ക്കളയാം എന്നു വിചാരിക്കരുത്. ഇതൊക്കെ ഇവിടെ പതിവാ :)

പിന്നെ ദിവാ, ബീഫ് വിന്താലു അല്ലല്ലോ അല്ലെ? ;)

ഇഞ്ചീസ്,
നിങ്ങള്‍ മാരീഡ് ഓള്‍ഡ് ഗഡീസ് വന്നാലും പോയാലും ആരു ശ്രദ്ധിക്കുന്നു? ഇതു ഞങ്ങള്‍ യങ്ങ് അണ്മാരീഡ് ചുള്ളന്‍സ് ആന്‍ഡ് ചുള്ളിസിന്റെ ലോകം ;)

ഉമേഷ്::Umesh August 18, 2006 6:38 AM  

തുടങ്ങെടോ. പിന്നെ ബാക്കിയുള്ളോനൊക്കെ എങ്ങനാനെന്നാ വിചാരം? ഓഫീസില്‍ വൈകിയിരുന്നു ബ്ലോഗിംഗും വീട്ടില്‍ ഉറക്കമിളച്ചിരുന്നു് ഓഫീസിലെ പണിയും. ഇപ്പഴേ ഭാവന വരൂ...

പ്രസവമൊക്കെ തന്നെ നടക്കും. തീ ആരെങ്കിലും കെടുത്തും. ആരും വരുന്നില്ലെന്നു കണ്ടാല്‍ ഉണ്ണി ഇങ്ങു കേറിപ്പോരും. മുറുക്കാന്‍ അങ്ങനെയല്ല. ഇരുന്നാല്‍ വെറ്റില ചീഞ്ഞുപോകും :)

Adithyan August 18, 2006 6:39 AM  

ബിന്ദൂട്ടിയേച്ചീ, ഇവടേം കൂടി വേണോ? എല്ലാരും കൂടി കേറി അര്‍മാദിച്ച് ഇപ്പോ ചിക്കാഗോ ഗേളിനെ കാണാനില്ല :)

ഇനി പാവം ‘പുള്ളി’നെക്കൂടി ആ വഴിക്കാക്കണോ?

ദിവാസ്വപ്നം August 18, 2006 6:42 AM  

കുറുമഗുരുവിനെ മാതൃകയാക്കിക്കോളൂ പുള്ളിക്കാരാ.

കുറുമഗുരുവിന്റെ ഒരു ടെക്നിക് ഉണ്ട്. ഒരു കമ്പിളിപ്പുതപ്പും പെട്രോമാക്സും എന്ന് പറയും. പരീക്ഷിക്കാവുന്നതാണ്.

ദിവാസ്വപ്നം August 18, 2006 6:44 AM  

ഹ ഹ ഹ...

ഉമേഷ്ജിയുടെ കമന്റ് ഇഷ്ടപ്പെട്ടു. സത്യത്തില്‍ അതുതന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു എന്‍ ഗേഹത്തില്‍. ജോലിയും, പിന്നെ കുറേ ഹോബികളും പോരാതെ ബ്ലോഗിംഗും...

ബിന്ദു August 18, 2006 6:44 AM  

എന്നാല്‍ പിന്നെ പുള്ളിയോടുള്ള സത്യം പറഞ്ഞേക്കാം അല്ലേ ആദീ?.
അതേയ്.. ഇവിടെ കുറച്ചുപേരുണ്ട്( ഞാനില്ല, ഞാന്‍ ഡീസന്റാ)അവര്‍ക്കു ഓഫടിരക്ഷസ്സ് കയറും ചില ദിവസം. അന്ന് ആരുടെ ബ്ലോഗാണോ മുന്നില്‍ കാണുന്നതു അതു ചവുട്ടി മെതിച്ചു നാശമാക്കും. അതാണിവിടേയും സംഭവിച്ചു കൊണ്ടിരിക്കുന്നതു. ആവാഹന വേണ്ടി വരും.:)

Anonymous August 18, 2006 6:51 AM  

അത് പിന്നെ ചോദിക്കാനെകൊണ്ട് ഉണ്ടൊ? വണ്‍ മിനുട്ട്...

ചാറായിട്ടില്ല. പക്ഷെ ഇച്ചിരെ കോയി ഞാന്‍ പോസ്റ്റിയിട്ടുണ്ട് ഇനി ദേ കോയി ചോദിച്ചപ്പൊ തന്നില്ല്ലാന്ന് മാത്രം പറയരുത്..യൂണിയനില്‍ കൂട്ടാണ്ടും ഇരിക്കരുത് :)

ദിവാസ്വപ്നം August 18, 2006 6:54 AM  

ചാറ് ചോദിക്കുമ്പം കോഴി മാത്രം തരുന്നോ... എന്റെ ശ്രീമതിയുമായിട്ട് സെയിം പിച്ച്...

ഈ പൂക്കാക്കുകളെല്ലാം ഇങ്ങനെയാണോ കര്‍ത്താവേ...

പുള്ളി August 18, 2006 9:40 AM  

ആദ്യത്തെ ബ്ലോഗില്‍ തന്നെ എന്നെ ഇങ്ങിനെ commentകള്‍ കൊണ്ടു അനുഗ്രഹിച്ച എല്ലാവര്‍ക്കും പുള്ളി നന്ദി രേഖപ്പെടുതില്‍ക്കൊള്ളുന്നു!

ഇതില്‍ നിന്ന്‌ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ ഞാന്‍ അടുത്ത postന്‌ ഒരുങ്ങട്ടെ!

സ്വന്തം ബ്ലൊഗില്‍ ഒരു ഓ:ടൊ ഓഫീസില്‍ ഉപയോഗപ്രദമാണ്‌ ഏവൂരാന്റെ ഈ സൈറ്റ്‌
link

Sreejith K. August 18, 2006 11:01 AM  

പുള്ളിക്കാരാ, സ്വാഗതം. ആദ്യ പോസ്റ്റിനു തന്നെ നല്ല വരവേല്‍പ്പാണല്ലോ.

താങ്കളുടെ പോസ്റ്റ് വായിക്കാന്‍ വ്യൂ മെനുവില്‍ പോയി എന്‍‌കോഡിങ്ങ് യൂനിക്കോഡാക്കേണ്ടി വരുന്നു എനിക്ക്. എനിക്ക് മാത്രമാണോ ഈ പ്രശ്നം എന്നറിയില്ല. ടെമ്പ്ലേറ്റില്‍ നോക്കിയിട്ട് പ്രശ്നമൊന്നും കാണാനില്ല താനും. എന്താണാവോ അങ്ങിനെ.

Shiju August 18, 2006 11:09 AM  

ശ്രീജിത്തേ,

എനിക്കും അങ്ങനെ തന്നെ ചെയ്യേണ്ടി വന്നു ഈ ബ്ലോഗ്ഗ് വായിക്കാന്‍. എല്ലായിടത്തും പോയി ടെമ്പ്ലറ്റില്‍ ഒന്ന്‌ കൈ വെച്ചില്ലെങ്കില്‍ ഉറക്കം വരില്ലാ അല്ലേ ടെമ്പ്ലേറ്റ്‌ ചേട്ടാ.

Sreejith K. August 18, 2006 11:13 AM  

മ്വാനേ ഷിജൂ, ഒരു സംശയം ചോദിച്ചതിന് എന്നെ ഇങ്ങനെ ക്രൂശിക്കരുത് ;) എന്തായാലും പ്രശ്നം എന്റെ കമ്പ്യൂട്ടറില്‍ മാത്രമല്ല എന്നറിഞ്ഞത് ഒരു ആശ്വാസം.

Shiju August 18, 2006 11:34 AM  

ഒരു സംശയം ചോദിച്ചതിന് എന്നെ ഇങ്ങനെ ക്രൂശിക്കരുത് ;)

ക്രൂശിച്ചതല്ല ശ്രീജിത്തേ. ഒന്ന്‌ അഭിനന്ദിച്ചതല്ലേ. ശ്രീജിത്ത്‌ തന്നെയാണ് ബൂലോഗത്തിന്റെ ആസ്ഥാന ടെപ്ലേറ്റ്‌ വിദഗ്ദന്‍. എന്റെ ബ്ലോഗ്ഗിന്റെ ടെപ്ലേറ്റ്‌ ശ്രിയാക്കിതന്നതിന് ഈ പോസ്റ്റില്‍ പ്രത്യേക നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്‌‌.

പുള്ളി August 18, 2006 12:43 PM  

ശ്രീജിത്‌, സംഗതി ശരിയായിരുന്നു. നേരത്തെ ഉപയോഗിച്ചത്‌ Jelly Fish എന്ന template ആയിരുന്നു. അതു മാറ്റി സംഗതി simple ആക്കിയപ്പൊ ഒക്കെ ശരിയായ മട്ടുണ്ട്‌.

ബഹുവ്രീഹി August 18, 2006 8:31 PM  

പുള്ളിയെകുറിച്ച്‌ കുറേ ഒക്കെ നിങ്ങള്‍ കേട്ടിരിക്കുമല്ലൊ... ചുരുക്കി പറഞ്ഞാല്‍ പുള്ളിക്കറിയാത്ത കാര്യങ്ങള്‍ ഇല്ല... പുള്ളി ആള്‌ ഭയങ്കരനാണ്‌... പുള്ളി ഡീസ്ന്റാണ്‌. കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കൂ അല്ലെങ്കില്‍ ഇവിടെ

View my complete profile

പുള്ളീ... പുള്ളി വെറും പുലിയല്ല കേട്ടാ

പൂള്ളിപ്പുലി തന്ന്...

Visala Manaskan August 19, 2006 5:19 PM  

പുള്ളി ഒന്നൊന്നര പുള്ളി യാണപ്പോള്‍. അടിപൊളി.

കട്ടേം പടോം! ആ പേരെനിക്ക് ഭയങ്കരായിട്ട് ഇഷ്ടായി.

ബൂലോഗത്തേക്ക് വിശാലമായ സ്വാഗതം.
അപ്പോ നമ്മള്‍ അലക്കി പൊളിക്കല്ലേ..?

Unknown August 19, 2006 6:23 PM  

ഞാന്‍ മാത്രമേ ബാക്കിയുള്ളു ഇവിടെ സ്വാഗതം പറയാന്‍ എന്ന് ഇപ്പൊ ദാ ഒരു മാലാഖ വന്ന് ചെവിയില്‍ പറഞ്ഞു. വിശാലേട്ടന്‍ പറഞ്ഞത് പോലെ “പോ അവ്ടന്ന്” എന്ന് പറഞ്ഞ് ആട്ടി. കമ്പനി വക ചായ മ്വോന്തി മ്വോന്തി കുടിച്ചു. അപ്പൊഴാണ് തോന്നിയത് ആയമ്മ ചെറകൊക്കെ ഇട്ടടിച്ച് വന്ന് പറഞ്ഞിട്ട്, ഞാന്‍ ഡീസന്‍സി വിട്ട് പെരുമാറരുതായിരുന്നു എന്ന്.

ന്നാ പിടി എന്റെ വക ഒരു രണ്ട് രണ്ടര കിലോന്‍ ‘സ്വാഗത്‘ അണ്ടിപ്പരിപ്പുകള്‍, മുന്തിരികള്‍. വാങ്ങുവിന്‍! ഉപയോഗിപ്പിന്‍!

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP