Thursday, August 31, 2006

ഒളിച്ചു കളിയുടെ ആശാന്‍!

യെവനാണ്‌ കടല്‍ വ്യാളി. പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ Phycodurus eques എന്നു പറഞ്ഞാലും മതി.
കടലില്‍ പായലുകളുടെ ഒപ്പം കിടന്നാല്‍ ഇതിനെ കണ്ടു പിടിക്കുക അസാധ്യം.
ആസ്തേലിയന്‍ തീരക്കടലില്‍ കാണപ്പെടുന്നു.


സ്ഥലം: അണ്ടര്‍ വാട്ടര്‍ വേള്‍ഡ്‌, സിംഗപ്പൂര്‍.

 Posted by Picasa

10 comments:

പുള്ളി August 31, 2006 5:56 PM  

കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നു...
കര്‍മ്മഫലം നിങ്ങള്‍ നിശ്ചയിക്കുക.

ബിന്ദു September 01, 2006 8:42 AM  

കൊള്ളാല്ലൊ!:)

പുള്ളി September 01, 2006 4:33 PM  

നന്ദീ ബിന്ദൂ :)

ദേവന്‍ September 01, 2006 6:51 PM  

തള്ളേ
യെവന്‍ വ്യാളിയല്ല, പുലിയാണ്‌, ഒളിച്ചിരിപ്പിന്റെ പുലി. ഫോട്ടോയുടെ നല്ല ബെസ്റ്റ്‌ ബാക്ക്‌ ഗ്രൌണ്ട്‌.

Unknown September 01, 2006 7:11 PM  

ആശാന്‍ കൊള്ളാം.
ലവനെ ഞാനും പിടിച്ചു വെച്ചിട്ടുണ്ട്!

myexperimentsandme September 01, 2006 7:18 PM  

വിയാളീ അടിപൊളിയായീ.

കൊള്ളാം. ലെവനെയാണോ ഇവിടുത്തുകാര്‍ ഫ്രൈചെയ്തും കറിവെച്ചും കഴിക്കുന്നത്?

തറവാടി September 01, 2006 7:20 PM  

ഇതൊരു പുതിയ അറിവാണ്.നന്ദി ചിഥ്രത്തിനുമ്മ് അറിവിനും

Mubarak Merchant September 01, 2006 7:24 PM  

ഇവനെത്തന്നെയല്ലേ കടല്‍ക്കുതിര എന്നും പറയുന്നത്?

പുള്ളി September 03, 2006 6:34 AM  

ദേവാ, നന്ദി. ഇനി ഒരെണ്ണം ബാക്ക്ഗ്രൌണ്ട്‌ മാത്രമായി പോസ്റ്റാം.
പക്ഷെ ബാക്ക്ഗ്രൌണ്ട്‌ മാത്രമായാല്‍ അതു foreground ആവില്ലേ? :)

സപ്തവര്‍ണ്ണ അയല്‍ക്കാരാ, ഇങ്ങള്‍ എബെടേണീ?

വക്കാരീ നന്ദി. നിങ്ങളുടെ അനുവാദമുണ്ടെങ്കില്‍, വക്കാരിയുടെ നാട്ടില്‍ എന്നൊരു സീരീസ്‌ തുടങ്ങണമെന്നുണ്ട്‌.

തറവാടീ. ഇങ്ങിനെ ഓരോന്നു പങ്കു വെക്കലല്ലെ നമ്മുടെ ഈ കൂട്ടയ്മ്മയുടെ ലക്ഷ്യം തന്നെ :)
ഇക്കാസ്‌. ഇതല്ല കടല്‍ക്കുതിര. അതിന്റെ ഒക്കെ അസ്മാദി ആയി വരും. ചത്താലും പെറ്റാലും പുലയും വാലായ്മ്മയും ഒക്കെ ഉണ്ടത്രേ. കൂടുതല്‍ ഇവിടെ.

Unknown September 07, 2006 8:22 AM  

വ്യാളിയെ ഫ്രൈ ചെയ്യാതെ ഫ്രെയിം ചെയ്തതു നന്നായി!
ഈ പശ്ചാത്തലത്തില്‍ ഒരു ജെല്ലിക്കട്ട് ഫിഷിനെ പിടിച്ചിരുന്നു പണ്ടൊരിക്കല്‍...
പടം കലക്കി!

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP