Saturday, April 07, 2007

ഒരു ഈജിപ്റ്റ്‌ യാത്രയുടെ ഓര്‍മ്മയ്ക്ക്‌.

ഈജിപ്റ്റ്‌ എന്നാല്‍ നമുക്ക്‌ മനസ്സിലേയ്ക്ക് ആദ്യമെത്തുക ഫറോവമാരുടെയും പിരമിഡിന്റേയും മറ്റും ചിത്രങ്ങളാണ്‌. എന്നാല്‍ ആ പിരമിഡുകള്‍ക്കും ഫറോവമാര്‍ക്കും - പൊതുവേ വടക്കുകിഴക്കേ ആഫ്രികയിലെ ജനവാസത്തിനും അവരുടെ ഒരുപിടി സംസ്കാരങ്ങള്‍ക്കും പൊട്ടിമുളയ്ക്കാനാവശ്യമായ വെള്ളവും എക്കല്‍മണ്ണും നല്‍കിയ, ഇന്നും നിലനില്‍പ്പിനായി അവയെല്ലാം നല്‍കിക്കൊണ്ടിരിയ്ക്കുന്ന നൈല്‍ നദിയുടെ ചിത്രങ്ങള്‍ കൊണ്ടാവട്ടേ ഈ ഓര്‍മ്മകുറിപ്പുകളുടെ തുടക്കം.
തെക്ക്‌ ബുറുണ്ടിയിലും ഉഗാണ്ടയിലും കെനിയയിലുമായി പരന്നുകിടക്കുന്ന ചെയ്യുന്ന വിക്ടോറിയാതടാകത്തില്‍ നിന്നുല്‍‍ഭവിയ്ക്കുന്ന വെള്ള നൈലും എതിയോപിയയില്‍നിന്നുല്‍ഭവിയ്ക്കുന്ന നീല നൈലും സുഡാന്‍ന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ സന്ധിയ്ക്കുന്നു. അവിടെ നിന്ന് ഒരുമിച്ചൊഴുകി ഈജിപ്റ്റില്‍ അസ്‌വാന്‍, കെയ്‌റോ എന്നീ നഗരങ്ങളിലൂടെ വടക്കേയറ്റമായ അലക്സാണ്ഡ്രിയയിലെത്തി മെഡിറ്ററേനിയന്‍ കടലില്‍ ചേരുന്നു. പോകുന്നവഴികളിലുള്ളവര്‍ക്ക്‌ ജീവജലവും ചിലപ്പോഴൊക്കെ പ്രളയവും സമ്മാനിയ്ക്കുന്നു.


നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ്‌ കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം



മെംഫിസ്‌ എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ്‌ ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച്‌ മറ്റൊരുപോസ്റ്റില്‍)


ചെറുതോണിയില്‍ മീന്‍പിടിയ്ക്കുന്ന നാട്ടുകാര്‍, പുറകിലായി കരിമ്പുപാടം.



ഈത്തപ്പനകള്‍ക്കു പകരം തെങ്ങായിരുന്നെങ്കില്‍ നമുക്കു വളരെ പരിചയം തോന്നിയേക്കാവുന്ന ഒരു ദൃശ്യം.

പേരറിയാത്ത ഏതോ ഗ്രാമത്തിനു പിന്നില്‍ അസ്തമിയ്ക്കുന്ന സൂര്യന്‍.


17 comments:

പുള്ളി April 07, 2007 6:30 PM  

ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്. നൈല്‍ നദിയുടെ ചിത്രങ്ങള്‍കൊണ്ട് തുടക്കം.

Unknown April 07, 2007 6:34 PM  

പുള്ളീ,
കട്ടയും പടവും കൊള്ളാം. മടങ്ങുന്നത് എപ്പോഴാണ്? :-)

(ഈജിപ്റ്റില്‍ നിന്നുള്ള മടക്കമാണ് ഉദ്ദേശിച്ചത്)

സാജന്‍| SAJAN April 07, 2007 6:40 PM  

പേരറിയാത്ത ഏതൊ ഗ്രാമങ്ങളിലെ പടങ്ങളും പേരറിയുന്ന നദിയുടെ പടങ്ങളും കലക്കി..
പടങ്ങള്‍ കാണുന്നത് എനിക്കേറേ ഇഷ്ടമാണ്.. അതും കണ്ടിട്ടില്ലാത്ത ദൃശ്യങ്ങള്‍ ആണെങ്കില്‍ അതിനൊരു ഇഷ്ടം കൂടും.. അത്തരം ഇഷ്ടം ഈ പോസ്റ്റിനുമുണ്ട്.. നന്ദി
:)

Satheesh April 07, 2007 7:31 PM  

ദെപ്പാ ഈജിപ്തിലോട്ട് പോയത്? മാനേജറോട് പിണങ്ങി ഞാന്‍ മൂന്നുനാല്‍ ദിവസം തായ്‌ലാന്ഡില്‍ പോയിക്കഴിഞ്ഞിരുന്നു ഒരാഴ്‌ച മുന്‍പ്. അത്പോലാണോ?
ഒരു ഫുള്‍ യാത്രാ‍വിവരണം അങ്ങട്ട് കാച്ചൂന്നേ.. ഈങ്ങനെ രണ്ടുമൂന്ന് ഫോട്ടോ മാത്രം ഇട്ട് തീര്‍ക്കാതെ..

അലിഫ് /alif April 07, 2007 7:34 PM  

ഈജിപ്റ്റിന്‍റെ മറ്റ് മനോഹരദൃശ്യങ്ങളും പോരട്ടെ..നൈലില്‍ നിന്ന് തന്നെ തുടങ്ങിയത് അസ്സലായി. പേരറിയാത്ത ഗ്രാമങ്ങളും. ആശംസകള്‍

ഓടോ: ഫോണ്ടിന്‍റെ വലിപ്പം ഒന്ന് കൂട്ടാമോ..തീരെ ചെറുതായിരിക്കുന്ന പോലെ.

പുള്ളി April 08, 2007 6:57 AM  

ദില്‍ബാ, തിരിച്ചെത്തിയിട്ടാണ് ഈ അഭ്യാസം :)

സാജന്‍, വന്നതിനും, കണ്ടതിനും ഇഷ്ടപ്പെട്ടതിനും നന്ദി.

സതീഷ്, പോയി വന്നിട്ട് കുറച്ചായി. ഇപ്പോഴാണ് പടങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞത്.

അലിഫ്, മറ്റു ദൃശ്യങ്ങള്‍ ഇതിനു പിറകേ വരും... ഫോണ്ടിന്റെ വലുപ്പം കൂട്ടിയിട്ടുണ്ട്...നന്ദി.

പ്രിയംവദ-priyamvada April 08, 2007 7:26 AM  

നന്നായി ഈ ശ്രമം !വ്യത്യസ്ഥ കാഴ്ചകളുക്ക്‌ നന്ദി..

പുള്ളി April 08, 2007 9:23 AM  

നന്ദി പ്രിയംവദ...

Unknown April 08, 2007 9:33 AM  

പുള്ളി,
നാലാ‍മത്തെ പടം കണ്ടപ്പോള്‍ ഒരു നാടന്‍ ലുക്ക്, വലിയ ചിത്രം കണ്ടപ്പോളാണ് തെങ്ങ് എന്ന വിചാരിച്ചവന്മാരെല്ലാം ഈന്തപ്പന!

നന്നായിട്ടുണ്ട്!

കമന്റ് വിന്‍ഡോ പോപ്പപ്പായണെല്ലോ വരുന്നത്.

Kiranz..!! April 08, 2007 9:50 AM  

പുള്ളിയങ്ങുന്നേ സപ്തന്‍ പറഞ്ഞതു മാതിരി നാടന്‍ ലുക്കുള്ള ഫോട്ടംസ്..നന്നായിരിക്കുന്നു.

മുസ്തഫ|musthapha April 08, 2007 11:23 AM  

പുള്ളി, നല്ല പടങ്ങള്‍... പ്രത്യേകിച്ചും 3....4... 5...

:)

ആഷ | Asha April 08, 2007 2:15 PM  

വിവരണവും എല്ലാ പടങ്ങളും നന്നായിരിക്കുന്നു,
ബാക്കി കൂടെ പോരട്ടെ

കുറുമാന്‍ April 08, 2007 2:29 PM  

പടങ്ങളും, അടിക്കുറിപ്പുകളും നന്നായിരിക്കുന്നു കുത്തേ (പുള്ളിയെ കുത്ത് എന്നും വിളിക്കാം)...വിവരണം അല്പം കൂടെ ആവാം.

P Das April 08, 2007 2:57 PM  

:)

പുള്ളി April 08, 2007 5:23 PM  

സപ്താ ഇന്ത്യയുമായി വളരെ സാമ്യമുള്ള ഒരു രാജ്യവും ജനതയുമാണ് ഈജിപ്തിലേത്. വെള്ളമുള്ളിടത്തെഭൂപ്രകൃതി നാട്ടിലേ പോലെയായതില്‍ എനിയ്ക്കും അത്ഭുതം തോന്നിയിരുന്നു. കണ്ടതിനും അഭിപ്രായത്തിനും നന്ദി. പിന്നെ റ്റെമ്പ്ലേറ്റില്‍ പണിത് കുട്ടിച്ചോറായി. കമന്റ് പോപ്പപ് ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്.
കിരണേ നന്ദി.
അഗ്രജാ, താങ്കള്‍ പറഞ്ഞവ എനിയ്ക്കും ഇഷ്ടപ്പെട്ടതു തന്നെ !
ആഷാ, നന്ദി. ബാക്കി ഉടന്‍ പ്രതീക്ഷിയ്ക്കാം...
കുറുമാനേ ആ വിളി ഹിന്ദിയിലായിരുന്നോ? താങ്കള്‍ ദില്ലിയിലൊക്കെ ഉണ്ടായിരുന്നതുകൊണ്ട് ഒരു സംശയം! കൂടുതല്‍ വിവരണം ആവാം പക്ഷേ യൂറോപ്യന്‍ യാത്രകളൊക്കെയുള്ള ബൂലോഗത്തില്‍ അതു് എക്സ്ടാ നടിയുടെ ഒരു മുടിച്ചുരുളിന്റെ (കട:ദേവന്‍) അത്രകൂടി വരില്ല...
ചക്കരേ അര്‍ഥം വെച്ച ചിരിയ്ക്ക് ഇടതു ചെറുവിരല്‍ ഉയര്‍ത്തി ഒരു ;)

റീനി April 08, 2007 6:04 PM  

പുള്ളീ, നന്നായിരിക്കുന്നു.
ഈജിപ്റ്റില്‍ പോവുക, പിരമിഡ്‌ കാണുക എന്നത്‌ എന്റെ ഒരു സ്വപ്‌നമാണ്‌. ആ സ്വപ്‌നം സാക്ഷാത്‌ക്കരിക്കുമെന്ന സ്വപ്‌നവുമായി ഞാന്‍ നടക്കുന്നു.

ചില ദൃശ്യങ്ങള്‍ കണ്ടിട്ട്‌ കേരളം പോലെ, ഈന്തപ്പനകളെ തെങ്ങുകൊണ്ടു റീപ്ലേസു ചെയ്താല്‍.

വേണു venu April 08, 2007 6:12 PM  

ഈഗിപ്ഷ്യന്‍‍ കാഴ്ച്ചകള്‍ക്കു് നന്ദി. നാലാമത്തെ ഫോട്ടൊ യില്‍‍ ഈന്തപ്പനയാണെന്നറിഞ്ഞിട്ടും‍‍ കൊച്ചു കേരള ദൃശ്യം തന്നെ..:)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP