Sunday, June 24, 2007

ആദ്യത്തെ കണ്മണി പെണ്ണായിരിയ്ക്കണം...


സുഹൃത്തുക്കളേ, എന്റെ ആദ്യത്തെ കുട്ടി വെള്ളിയാഴ്ച രാവിലെ ഭൂജാതയായി. പ്രസവം കേരളത്തില്‍ വെച്ചായിരുന്നു. കാലാവസ്ഥാപ്രവചനക്കാരും ഡോക്ടര്‍മാരും പ്രവചിക്കന്ന തീയതികള്‍ പലപ്പോഴും തെറ്റാറാണു പതിവ്‌. കുട്ടി 26-ആം തീയതി വരുമെന്ന് ഡോക്ടര്‍ പറഞ്ഞ്ത് മുഴുവന്‍ കണക്കിലെടുക്കാതെ നാലുദിവസം മുന്‍പേകൂട്ടി നാട്ടിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍, അപ്പോളിതാ ഇവള്‍ എന്നെകടത്തിവെട്ടി അഞ്ച് ദിവസം മുന്‍പേ ഭൂമിയിലേയ്ക്ക് ടിക്കറ്റെടുത്തു. അമ്മയും കുട്ടിയും സുഖമായിരിയ്ക്കുന്നു. വിവരം ബന്ധുക്കളേയും മറ്റും അറിയിച്ചു, എന്നിട്ടും എന്തോ ഒരു പോരായ്മ. വേഗം വീട്ടിലെത്തി ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളേക്കൂടികാണിയ്ക്കുന്നു. ഇനി എനിയ്ക്ക് സമാധാനമായി വീണ്ടും ആശുപത്രിയിലേക്ക് പോകാം :)

54 comments:

മൂര്‍ത്തി June 24, 2007 9:51 PM  

ആശംസകള്‍....അഭിനന്ദനങ്ങള്‍...
നല്ല മിടുക്കിക്കുട്ടിയായി വളരട്ടെ....

sreeni sreedharan June 24, 2007 10:02 PM  

മാഷേ, ഗുഡ് ന്യൂസ്...
ആശംസകളും പ്രാര്‍ത്ഥനകളും.

കുറുമാന്‍ June 24, 2007 10:16 PM  

ആശംസകള്‍ മാഷെ...അച്ഛനും, അമ്മക്കും, കുഞ്ഞിവാവക്കും ഒരുപാടൊരുപാട് ആശംസകള്‍. എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

കുട്ടിച്ചാത്തന്‍ June 24, 2007 10:19 PM  

ആശംസകള്‍ മാഷേ.
ഫ്ലാഷിട്ട് ഫോട്ടോ എടുക്കരുതേ.
ഇതിപ്പോ കണ്ണടച്ചിരുന്നതോണ്ട് കുഴപ്പമില്ലാ.റെറ്റിനയ്ക്ക് കേടാന്ന് പറേണകേട്ടു

Mubarak Merchant June 24, 2007 11:16 PM  

പുള്ളിക്കും പുള്ളീടെ കുഞ്ഞുവാവയ്ക്കും ഭാഗ്യവതിയായ മാതാവിനും എന്റെ എളിയ ആശംസകള്‍ നേരുന്നു

വിന്‍സ് June 24, 2007 11:22 PM  

കണ്‍ഗ്രാജുലേഷന്‍സ്.

ഗുപ്തന്‍ June 24, 2007 11:36 PM  

ngane pullikaaranu achchhanaayi...
congraats maashe...
kunjuvaavavaye eeshvarn anugrahikaktte

വേണു venu June 24, 2007 11:42 PM  

പുള്ളിക്കും പുള്ളിക്കാരിത്തിക്കും കൊച്ചു പുള്ളിമോള്‍ക്കുട്ടിക്കും ഞങ്ങളുടെ ആശംസകളും പ്രാര്‍ഥനകളും.

ഷാനവാസ്‌ ഇലിപ്പക്കുളം June 25, 2007 12:22 AM  

സന്തോഷം പങ്കിടുന്നു. ആശംസകള്‍! ആയുരാരോഗ്യ സൌഖ്യം നേരുന്നു, അമ്മയ്കും കുഞ്ഞിനും അച്‌ഛനും.

ബഹുവ്രീഹി June 25, 2007 4:57 AM  

:)

വീട്ടിലെത്ത്യോ കുഞിവാവ?

ഓര്‍കൂട്ടില്‍ ഒരു message ഇട്ടിരുന്നു. സൌകര്യം കിട്ടുമ്പോള്‍ തിരിചടിക്കൂ.

പ്രിയംവദ-priyamvada June 25, 2007 6:51 AM  

Good news ..Congratulations!!
പുള്ളിക്കും പുള്ളിക്കാരിക്കും ആശംസകള്‍
പുള്ളികുട്ടിക്കൊരുമ്മ
qw_er_ty

കൊച്ചുത്രേസ്യ June 25, 2007 9:43 AM  

ആശംസകള്‍...കുഞ്ഞിപ്പുള്ളി മിടുക്കിയായി വളരട്ടെ...

Kaippally June 25, 2007 10:06 AM  

congratulations

Satheesh June 25, 2007 10:21 AM  

I tried to call your HP number. Is it switched off...?
qw_er_ty

തറവാടി June 25, 2007 10:22 AM  

ആശംസകള്‍

തറവാടി,
വല്യമ്മായി,
പച്ചാന,
ആജു

ഇടിവാള്‍ June 25, 2007 10:27 AM  

എല്ലാ ആശംസകളും.

Rasheed Chalil June 25, 2007 10:59 AM  

പുള്ളീ ആശംസകള്‍...

Unknown June 25, 2007 11:06 AM  

ഫോട്ടോ ഇട്ടതില്‍ ഒരു പാട് സന്തോഷം.

പുള്ളിയ്ക്കും കുടുബത്തിനും ആശംസകള്‍.

കണ്ണൂസ്‌ June 25, 2007 11:22 AM  

മോളൂട്ടിക്ക്‌ ആയുസ്സിനും ആരോഗ്യത്തിനും ഒപ്പം സകലവിധ സൌഭാഗ്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ജഗദീശ്വരന്‍. !

പുള്ളിക്കും പുള്ളിനിക്കും അഭിനന്ദനങ്ങള്‍. :-)

സുല്‍ |Sul June 25, 2007 11:30 AM  

പുള്ളിക്കും
പുള്ളിനിക്കും
പുള്ളികുട്ടിക്കും

ആശംസകള്‍!!!
ഐശ്വര്യങ്ങളെല്ലാമേകട്ടെ ജഗദീശന്‍ !!!
-സുല്‍

Unknown June 25, 2007 11:31 AM  

എല്ലാ ആശംസകളും!
:)

asdfasdf asfdasdf June 25, 2007 11:36 AM  

എല്ലാവിധ ആശംസകളും. സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.

അപ്പു ആദ്യാക്ഷരി June 25, 2007 11:37 AM  

പുള്ളീ...
എല്ലാ ഐശ്വര്യങ്ങളുമുള്ള, നല്ല കുട്ടിയായി അവള്‍ വളര്‍ന്ന് മാതാപിതാക്കള്‍ക്ക് അഭിമാനപാത്രമായി മാറട്ടെ എന്നാശംസിക്കുന്നു.

സ്നേഹത്തോടെ
അപ്പുവും കുടുംബവും

അനംഗാരി June 25, 2007 11:38 AM  

പുള്ളിക്ക് ഒരു ചെറുപുള്ളിയുമായി വന്ന വീരമണിക്ക് എന്റെ വക ഒരു കുഞ്ഞിപ്പുള്ളി!
ഓ:ടോ:നാട്ടിലെ സ്ഥലം പറഞ്ഞാല്‍ കുഞ്ഞിപ്പുള്ളിയേയും,വലിയപുള്ളിയേയും ഒന്നു കാണായിരുന്നു:).വിവരത്തിന് ഒരുകത്തിടുമോ?

P Das June 25, 2007 11:43 AM  

Congratulations

സാരംഗി June 25, 2007 1:09 PM  

പുള്ളിക്കുട്ടിയ്ക്കും പുള്ളിക്കുട്ടീടെ അച്ഛനും അമ്മയ്ക്കും ആശംസകള്‍..

Dinkan-ഡിങ്കന്‍ June 25, 2007 5:09 PM  

മിടുമിടുക്കിയാകട്ടേ.ആശംസകള്‍.

സൂര്യോദയം June 25, 2007 6:53 PM  

എല്ലാ വിധ ഐശ്വര്യങ്ങളും ഈശ്വരന്‍ നല്‍കട്ടെ...

Unknown June 26, 2007 2:14 AM  

പുള്ളീ അഭിനന്ദനങ്ങള്‍!

...പാപ്പരാസി... June 26, 2007 2:28 AM  

....അഭിനന്ദനങ്ങള്‍....

ദിവാസ്വപ്നം June 26, 2007 7:37 AM  

അഭിനന്ദനങ്ങള്‍ pulley

എല്ലാ ആശംസകളും നേരുന്നു

:)

പുള്ളി June 27, 2007 10:41 PM  

ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി :) ഇന്ന് വാവ വീട്ടിലെത്തി...

Anonymous July 10, 2007 11:20 AM  

അജ്ജോടാ കുഞ്ഞുമണീ, അറിഞ്ഞില്ല്യാല്ലോ.
കുഞ്ഞിപ്പാറൂന്റെ കുഞ്ഞിക്കാലിന്റെ ഉള്ളിലൊരു കുഞ്ഞുമ്മ

Kiranz..!! July 10, 2007 11:48 AM  

ആഹാ..ഇങ്ങനൊരു ചുന്ദരി ബൂലോഗത്തില്‍ ബൂജാതയായോ ? കൊച്ചന്നാമ്മയുടെ കിടപ്പ് കണ്ടോ ,അപ്പോ ചുമ്മാതല്ല പുള്ളിക്കാരന്‍ നാടുകാണാനിറങ്ങിയതല്ലിയോ :)

വാവാവോ വാവേ..നൂറുമ്മകള്‍ സമ്മാനം..!

ഞാന്‍ ഇരിങ്ങല്‍ July 10, 2007 12:00 PM  

അഭിനന്ദനങ്ങള്‍ സുഹൃത്തേ...
ഫോട്ടോ കുറച്ചു കൂടെ കഴിഞ്ഞ് എടുത്താല്‍ മതി. അല്ലെങ്കില്‍ ഫ്ലാഷ് ഇടാതെ എടുക്കണേ..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

മുല്ലപ്പൂ July 10, 2007 2:57 PM  

ആഹാ‍, കണ്മണീ.
ഇതേ തീയതിയില്‍ ഒരു ചേച്ചിക്കുട്ടി ഉണ്ടുട്ടോ വാവക്ക്.
കിരണ്‍സേ.. ;)

മാവേലി കേരളം July 10, 2007 5:14 PM  

റ്റു ദ പുള്ളീസ്

എല്ലാവിധ അശംസകളും

എല്ലാ ബാലാരിഷ്ടതകളും മാറി, കൊച്ചുപുള്ളി വലിയ പുള്ളിയായി മാറട്ടെ എന്നാശംസിയ്ക്കുന്നു.

പുള്ളി July 10, 2007 10:29 PM  

ഉമേച്ചീ, കിരണ്‍, ഇരിങ്ങല്‍, മുല്ലപ്പൂ, മാവേലീ എല്ലാര്‍ക്കും നന്ദി.
ഇരിങ്ങലേ, ചാത്താ, ഇത്, അവൈലബിള്‍ ലൈറ്റ് ഫോട്ടോആണേ.. എങ്കിലും ഓര്‍മ്മിപ്പിച്ചതിന് പ്രത്യേക നന്ദി :)
qw_er_ty

ശിശു July 11, 2007 12:48 PM  

പുള്ളീ, ഇന്നാണ് കുഞ്ഞാവെ കാണാന്‍ പറ്റിയത്, വൈകിയാണെങ്കിലും ശിശുവിന്റെ ആശംസകള്‍.. പുള്ളിയുടെ ശിശുവിനൊരു ചക്കരയുമ്മ ഈ ശിശു വക!!

ദേവന്‍ July 12, 2007 2:05 AM  

പുള്ളിക്കും പുള്ളിക്കാരിക്കും അഭിനന്ദനങ്ങള്‍. കുഞ്ഞിപ്പുള്ളിക്കാരിക്ക് സ്വാഗതം.
പുള്ളിയുടെ വാവയെപ്പോലെ എന്റെ മോനും ഒരു ദിവസം നേര്‍ത്തേ പോന്ന് എന്നെ പറ്റിച്ചുകളഞ്ഞതാ..

റീനി July 12, 2007 8:08 AM  

അഭിനന്ദനങ്ങള്‍! ആശംസകള്‍!
വല്ല്യ പുള്ളിക്കും, പുള്ളിക്കാരിക്കും, കുഞ്ഞുപുള്ളിക്കും.

കുറച്ചുദിവസ്സം മുമ്പേ ചാടിപ്പോന്നത്‌ അകത്തിരുന്നാല്‍ എന്തെങ്കിലും മിസ്‌ ചെയ്യുമെന്ന്‌ പേടിച്ചിട്ടാവണം.

ഗുണ്ടൂസ് July 12, 2007 10:57 AM  

Ente numberum varum!!! :-)

Abhinandanangal!!

പുള്ളി July 13, 2007 1:09 PM  

ശിശൂ, നന്ദി. തന്നത് കൊടുത്തേക്കാം.
ദേവേട്ടാ, ഫോണ്‍ ചെയ്യുന്ന ചിത്രം കണ്ടു. അതുപോലെ ഇവിടേയുമൊരാള്‍ ഹാന്റ്സെറ്റും പിടിച്ചിരിയ്ക്കുന്നുണ്ട്.
റിനീ, നേരത്തേ പോനതുകൊണ്ട് എനിയ്ക്കേ മിസ് ആയിട്ടുള്ളൂ...
ഗുണ്ടൂസ്, താങ്കളുടെ നമ്പറും വേഗം വരട്ടെ :)
qw_er_ty

Santhosh July 25, 2007 1:06 AM  

ആശംസകള്‍!

ബയാന്‍ July 25, 2007 10:08 AM  

സന്തോഷം

സാജന്‍| SAJAN July 25, 2007 11:53 AM  

പുള്ളി ആശംസകള്‍ , ഞാനിത് ഇപ്പോഴാണ് കണ്ടത് :)

തമനു July 25, 2007 12:11 PM  

ആശംസകള്‍ കുഞ്ഞുവാവക്കും, അമ്മയ്ക്കും, പുള്ളിയച്ചനും (പള്ളിയച്ചന്‍ എന്നു വായിക്കല്ലേ..:)

മുസ്തഫ|musthapha July 25, 2007 1:28 PM  

പുള്ളി... അഭിനന്ദങ്ങളും പ്രാര്‍ത്ഥനകളും... :)

ഇപ്പഴാ കണ്ടത്...

മോള്‍ക്കെന്താ പേരിട്ടത്?

പുള്ളി July 26, 2007 8:18 AM  

സന്തോഷ്, ബയാന്‍, സാജന്‍, തമനൂ, അഗ്രജാ നന്ദി!
മോള്‍ക്ക് പേരിട്ടത് 'മിത്രാ' എന്നാണ്.
qw_er_ty

സു | Su July 31, 2007 11:01 PM  

പുള്ളീ :) സന്തോഷത്തില്‍ പങ്കുചേരുന്നു. കാണാന്‍ വൈകി.

മയൂര July 31, 2007 11:19 PM  

ആശംസകളും പ്രാര്‍ത്ഥനകളും.....

സുന്ദരന്‍ July 31, 2007 11:23 PM  

ആശംസകളും പ്രാര്‍ത്ഥനകളും

മഴത്തുള്ളി August 01, 2007 2:50 PM  

പുള്ളീ,

അഭിനന്ദനങ്ങള്‍.
കൂടെ ആശംസകളും.

പുള്ളി August 03, 2007 8:17 AM  

സൂ, മയൂര, സുന്ദരന്‍, മഴത്തുള്ളീ, ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി :)
qw_er_ty

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP