Tuesday, July 17, 2007

ചാലക്കുടിപ്പുഴയ്ക്കരികില്‍ നിന്ന്...

ഇന്ന്‌ കര്‍ക്കിടകം ഒന്ന്. കുറച്ചു ദിവസങ്ങളായി നിര്‍‍ത്താതെ പെയ്യുന്ന മഴ. ഇവിടെ പെയ്തതിലും വളരെയധികം കിഴക്ക് സഹ്യനില്‍ പെയ്തതുകൊണ്ടാവണം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴ ചന്ദനച്ചോലയില്‍ നിന്ന്‌ ഭാവപ്പകര്‍ച്ച നടത്തി രൗദ്രഭാവം പൂണ്ട് അറബിക്കടലിലേയ്ക്ക് കലിയിളകി പായുന്നു. പടമെടുക്കുമ്പോളും ഇതെഴുതുമ്പോളും മഴ ചനുപിനെ പെയ്തുകൊണ്ടിരിയ്ക്കുകയാണ്‌.പുഴ കരകവിഞ്ഞ് പറമ്പുകളിലേയ്ക്കും പാടങ്ങളിലേയ്ക്കും പരന്ന് തുടങ്ങിയിരിയിട്ടുണ്ട്. ഇത്രയൊക്കെയായാലും ഇതുവരെ കറണ്ട് പോയിട്ടില്ല, ഇന്റര്‍നെറ്റ് കണക്ഷനും കുഴപ്പമില്ല അതുകൊണ്ട് ഇത് വേഗം പോസ്റ്റ് ചെയ്യുന്നു... ബൂലോഗത്തിനു വേണ്ടി ചാലക്കുടിപ്പുഴക്കരയില്‍ നിന്ന് (ഇറങ്ങിനില്‍ക്കാന്‍ ധൈര്യമില്ല) റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പുള്ളി.











32 comments:

പുള്ളി July 17, 2007 11:19 PM  

നാട്ടാരേ മലവെള്ളം വന്നേ....

Mr. K# July 17, 2007 11:38 PM  

ഞാനിപ്പോ വീട്ടിലേക്കു വിളിച്ചേയുള്ളു മലവെള്ള വിശേഷങ്ങളറിയാന്‍, അവിടെ കറന്റും പോയി. ഈ ഫോട്ടൊ ഏതു ഭാഗത്തു നിന്നും എടുത്തതാ?

വേണു venu July 18, 2007 12:17 AM  

മലവെള്ള പാച്ചിലും ദുരന്തങ്ങളും ന്യൂസില്‍‍ കണ്ടു പുള്ളീ.
എങ്കിലും കള്ള കര്‍ക്കിടകത്തിന്‍റെ കുത്തു പാച്ചിലില്‍‍ നനഞ്ഞിനിയും ഒന്നു് .....:)
ഇഷ്ടപ്പെട്ടു ചിത്രങ്ങള്‍‍:)

Dinkan-ഡിങ്കന്‍ July 18, 2007 12:21 AM  

വെള്ളപ്പൊക്കം കാണാന്‍ ഒക്കെ ഭംഗീണ്ട്, പക്ഷേ ആര്‍ക്കും ആപത്ത് വരുത്തല്ലേ ദൈവമേ എന്ന് പ്രാര്‍ഥന
:(

കുറുമാന്‍ July 18, 2007 12:51 AM  

ആലുവ പുഴ, ഇങ്ങ് വന്ന്, കുറുമാലി പുഴയായി, കരുവന്നൂര്‍ പുഴയായി, അവസാനം ഭാരതപുഴയാവുമ്പോഴേക്കും വറ്റിവരളുന്നൂ.......ഇത്തവണ മാത്രം വിത്യാസം......വെള്ളം കലങ്ങിതന്നേയാണല്ലോ.......ആരുടേം മനസ്സ് കലക്കാതിരുന്നാല്‍ മതി പുഴ.

myexperimentsandme July 18, 2007 3:02 AM  

പുഴവെള്ളം, മലവെള്ളം... ആര്‍ക്കും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ നിറഞ്ഞൊഴുകട്ടെ നാട്ടിലെ പുഴകളെല്ലാം പന്ത്രണ്ട് മാസവും...

പുള്ളിപ്പടങ്ങള്‍ എല്ലാം.

SUNISH THOMAS July 18, 2007 3:41 AM  

മഴ, ഉരുള്‍പ്പടങ്ങള്‍ക്കിടയില്‍നിന്നു തലവലിച്ച് ബ്ളോഗിലെത്തിയപ്പോള്‍ അവിടെയും മഴപ്പടങ്ങള്‍!! കൊള്ളാം, ചാലക്കുടിപ്പുഴയ്ക്കുമുണ്ട് ഇങ്ങനെയൊരു രൗദ്രഭാവം..

ഓഫ് ടോ
ഡിങ്കാ, ചാലക്കുടിപ്പുഴയില്‍ വെള്ളം നിറഞ്ഞതിനു നിങ്ങള്‍ക്കെന്താ? നിങ്ങള്‍ വിശ്വരൂപിയല്ലേ? ??????

സാജന്‍| SAJAN July 18, 2007 3:45 AM  

മഴയും വെള്ളവും കണ്ട് നടക്ക്വാണോ പുള്ളിയേ, നിങ്ങളിങ്ങ് ഇക്കരെ കയറിയില്ലേ, സില്‍ക്ക് കിടന്ന് വിളിക്കിന്നു ഇനിയും ആള് കയറാനുണ്ടെങ്കില്‍ കയറാന്‍:)
പടം നന്ന്, ഒരു ചെറിയ ഭയം വെള്ളം ഇങ്ങനെ ഒഴുകുന്നത് കാണുമ്പോ!

Dinkan-ഡിങ്കന്‍ July 18, 2007 4:08 AM  

സുനീഷേ നിന്റെ മില്യന്‍ ഡോളെര്‍ ക്വസ്റ്റ്യന്‍ ഒരുമാതിരി കണ്ണില്‍ ചൊരയില്ലാത്താതയല്ലോ കുട്ടാ.
ഇത്തവണ തമാശിച്ചതല്ല. എവിടെ കെടുതികാണുമ്പോളും ഒരല്‍പ്പം മനസ് വേദനിക്കാറുണ്ട്. ഇനിയില്ല, ഇനി എന്റെ പഞ്ചായത്തിലെ പുഴകവിഞ്ഞൊഴുകി ആളും മൃഗങ്ങളും ഒലിച്ച് പോകുമ്പോളല്ലാതെ ദുഖം രേഖപ്പെടുത്തില്ല പോരേ?

പത്രത്തിലല്ലേ പണി, മഴക്കെടുതിയൊന്നും കണ്ട് ഒന്നും തോന്നില്ല അല്ലേ? ഭാഗ്യം ഭരണങ്ങാനത്തേ രക്ഷിച്ചല്ലോ എന്ന് ആത്മഗതവും അടിച്ചോ?
ഇത്തവണ നിനക്ക് ഡിങ്കന്റെ വക സ്മൈലിയില്ല സുനീഷേ :(

ഓഫിന് മാപ്പ് പുള്ളിക്കാരാ

പുള്ളി July 18, 2007 10:59 AM  

കുതിരവട്ടാ... ഇത് എറണാകുളംജില്ലയിലുള്ള മൂഴിക്കുളം എന്ന സ്ഥലമാണ്. ഇവിടനിന്ന് പത്തു പതിനഞ്ച് കിലോമീറ്റര്‍ കൂടി ഒഴുകിയാല്‍ അഴിമുഖമായി. താരതമ്യേന നീളം കുറഞ്ഞതും മത്സ്യ വൈവിദ്ധ്യത്തില്‍ ഇന്ത്യയലേക്കുതനെ‍ ഏറ്റവും സമ്പന്നവുമാണ് ചാലക്കുടിപ്പുഴ.
വേണൂ, ചിത്രത്തില്‍ വന്നത് നേരിട്ടുകാണുന്നതിനെ ഒരു അംശം പോലുമായിട്ടില്ല.
ഡിങ്കാ, കുറുമാനേ, ആര്‍ക്കും അപത്തൊന്നും വരുത്തില്ലെന്ന് നമുക്കാശിക്കാം...
വക്കാരീ, കേരളത്തിലെ നാല്പ്പത്തിനാലു പുഴകളും പന്ത്രണ്ടുമാസവും നിറഞ്ഞൊഴുകുന്നോരു കാലം ഇനിയുണ്ടാകുമോ?
സുനീഷേ ഇപ്പോള്‍ കണ്ടല്ലോ ചാലക്കുടിപ്പുഴയോടു കളി വേണ്ടാ :)
സാജാ, ഒരാഴ്ചകൂടി അര്‍മാദം. കര്‍ക്കിടകം തീരാന്‍ നില്‍ക്കുന്നില്ല അക്കരെകടക്കാന്‍. പിന്നെ പേടിയ്ക്കാനൊനുമില്ലെന്നേ "തലയ്ക്കുമീതേ വെള്ളം വന്നാല്‍ അത്ക്ക് മീതേ തോണി"ന്നല്ലേ.
എല്ലാര്‍ക്കും നന്ദി.

ബഹുവ്രീഹി July 18, 2007 5:32 PM  

പുള്ളീ പോടംസൂം റിപോര്‍ട്ടും കലക്കി.

പോട്ടങ്ങള്‍ കണ്ടപ്പോള്‍ ഒരു പഴയ പാട്ടിലെ വരികള്‍ ഓര്‍മ്മ വന്നു.

പുഴയോരഴകുള്ള പെണ്ണ്.. ആലുവാപ്പുഴയോരഴകുള്ള പെണ്ണ്..

മഴപെയ്താല്‍ തുള്ളുന്ന പെണ്ണ്,
മാനത്തൊരു മഴവില്ലുകണ്ടാല്‍ ഇളകും പെണ്ണ്,
പെണ്ണിനെ കാണുവാനിന്നലെ വന്നവര്‍ ചൊന്നുപോയ് പ്രാന്തത്തിപ്പെണ്ണ്..

അതുകേട്ട് നെഞ്ചുപിടഞ്ഞ്.. കാലിലെ കൊലുസെല്ലാം ഊരിയെറിഞ്ഞ് .. ആയിരം നൊമ്പരം മാറിലൊതുക്കിക്കൊണ്ടാഴിയിലെക്കവള്‍ പാഞ്ഞു..

അവളൊന്നും ആരോടും മിണ്ടാതെ പാഞ്ഞൂ...

അപ്പു ആദ്യാക്ഷരി July 18, 2007 5:44 PM  

കട്ടേം പടോം....ശെടാ ആ പുള്ളിയാണോ ഈ പുള്ളീ? പണ്ട് ഈജിപ്റ്റിലെ ഫോട്ടൊയിട്ട?

ഏതായലും ചാലക്കുടിപ്പുഴയുടെ റിപ്പോര്‍ട്ട് കലക്കി.

മുസാഫിര്‍ July 19, 2007 5:31 PM  

വെള്ളപ്പൊക്കം കാണുമ്പോള്‍ വിശാല്‍ജിയുടെ മലമ്പാമ്പിന്റെ കഥ ഓര്‍മ്മവരുന്നു.
ആലുവാപ്പുഴ ഭാരതപ്പുഴയിലേക്കു വരുന്നുണ്ടോ‍ ? മറിച്ചല്ലേ കുറുമാന്‍‌ജി, ആകെ കണ്‍ഫ്യ്യൂഷന്‍ .

Satheesh July 20, 2007 8:14 PM  

ങാ ഹാ..കൊച്ചിനെ കാണാനാന്നും പറഞ്ഞ് പോയിട്ട് അവിടെ പോട്ടം പിടിച്ച് കളിയാ അല്ലേ..ഓഫീസില്‍ വിളിച്ച് പറയേണ്ടി വര്‍വോ?

ഫോട്ടോ കലക്കി! എല്ലാം ഇങ്ങോട്ടിറക്ക്.!

സൂര്യോദയം July 25, 2007 8:53 AM  

പുള്ളീ... കഴിഞ്ഞ ബുധനാഴ്ച എന്റെ വീടിന്റെ പരിസരം വരെ വെള്ളം എത്തിയെന്ന് പറഞ്ഞു. രണ്ട്‌ ദിവസം കറന്റും ഇല്ലായിരുന്നു. ശനിയാഴ്ച ഞാന്‍ എത്തിയപ്പോഴെയ്ക്ക്‌ വെള്ളം അങ്ങ്‌ ഉള്‍വലിഞ്ഞ്‌ കളഞ്ഞു... കറന്റും വന്നു... (അമ്പട ഞാനേ) ;-)

Anonymous October 26, 2007 1:16 PM  

YtMVGZ Your blog is great. Articles is interesting!

Anonymous October 26, 2007 11:30 PM  

l4pO0W Wonderful blog.

Anonymous October 27, 2007 12:30 AM  

gZMx6L Hello all!

Anonymous October 27, 2007 12:44 AM  

Wonderful blog.

Anonymous October 27, 2007 1:02 AM  

Wonderful blog.

വാളൂരാന്‍ October 27, 2007 10:12 AM  

chalakudy puzha ennu kettappol odi vannathanu... oru malaveLLakkAlaththilEkku kondupoyi...

Murali K Menon October 27, 2007 3:37 PM  

very good...

ദിലീപ് വിശ്വനാഥ് October 27, 2007 8:41 PM  

നല്ല ചിത്രങ്ങള്‍.

Anonymous October 28, 2007 12:42 AM  

Nice Article.

Anonymous October 28, 2007 1:32 AM  

Thanks to author.

Anonymous October 28, 2007 8:07 PM  

Magnific!

Anonymous October 30, 2007 11:41 AM  

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous October 30, 2007 2:54 PM  

Hello all!

Anonymous October 30, 2007 6:49 PM  

Wonderful blog.

Anonymous October 31, 2007 11:57 PM  

hJRqnw Nice Article.

Anonymous November 01, 2007 12:26 AM  

Nice Article.

Anonymous February 25, 2010 11:22 AM  

http://markonzo.edu Welcome friends! ashley furniture [url=http://jguru.com/guru/viewbio.jsp?EID=1536072]ashley furniture[/url], eijcp, allegiant air [url=http://jguru.com/guru/viewbio.jsp?EID=1536075]allegiant air[/url], tltxy, pressure washers [url=http://jguru.com/guru/viewbio.jsp?EID=1536078]pressure washers[/url], cshajmv, dishnetwork [url=http://jguru.com/guru/viewbio.jsp?EID=1536080]dishnetwork[/url], ufxwq, adt security [url=http://jguru.com/guru/viewbio.jsp?EID=1536076]adt security[/url], wqiqoo,

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP