Friday, September 01, 2006

മാനത്തൂന്നൊരൂഞ്ഞാല്‌

അഴിച്ചിട്ട മുടിയും ചുണ്ടിലൊരു മൂളിപ്പാട്ടുമായി ഏതോ വിചാരങ്ങളില്‍ മുഴുകി പതുക്കെ ഊഞ്ഞാലാടുന്ന പെണ്‍കുട്ടി.


വെങ്കലത്തില്‍ വാര്‍ത്തെടുത്ത പൂര്‍ണകായ പ്രതിമ.
സ്ഥലം: സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ശില്‍പ്പി: ഡേവിഡ്‌ മാര്‍ഷല്‍ (1984)

 Posted by Picasa

7 comments:

പുള്ളി September 01, 2006 6:09 PM  

കുറ്റിച്ചെടികള്‍ക്കിടയില്‍ ചെറിയൊരു കോണ്‍ക്രീറ്റ്‌ പീഠത്തില്‍ പാവാടയുടെ ഒരറ്റം ഉറപ്പിച്ചാണു്‌ ശില്‍പ്പം നിറുത്തിയിരിക്കുന്നത്‌.
കുറച്ചകലെ നിന്നു നോക്കിയാല്‍ ഇതിങ്ങനെ വായുമധ്യത്തില്‍ നില്‍ക്കുകയാണെന്നു തോന്നും...

ലിഡിയ September 01, 2006 6:44 PM  

നന്നായിരിക്കുന്നു..

-പാര്‍വതി/

Unknown September 01, 2006 7:13 PM  

എവിടെയാണ് ഈ ഊഞ്ഞാല്‍?
2-3 തവണ പോയിട്ടും കണ്ട ഓര്‍മ്മയില്ല :(

തറവാടി September 01, 2006 7:16 PM  

gvtdനന്നായിരിക്കുന്നു

അനംഗാരി September 01, 2006 11:14 PM  

പുള്ളി, സിംഗപ്പൂരിനെ ഒന്നു ചിത്രങ്ങളിലൂടെ പരിചയപ്പെടുത്താന്‍ ഞാന്‍ പറഞ്ഞിരുന്നു. അങ്ങിനെ ഓരോന്നായി പോരട്ടെ. ഓണാശംസകള്‍.

raghumadambath@gmail.com September 02, 2006 11:49 AM  

നന്നായിട്ടാ.....


ഇലച്ചാര്‍ത്തുകള്‍ക്കിടയീലൂടെ
ഊഞാലാറ്റുന്ന പെങ്കുട്ട്യേ....
നിന്റെ പാവാട ഉടക്കിയതെവിടെയാണ്.

മന്‍സ്സിലോ.....
മരത്തിലോ....

പുള്ളി September 03, 2006 6:47 AM  

സുരേഷ്‌. ഭാഗ്യം നിങ്ങളുടെ ഒപ്പമുണ്ട്‌.പാപ്പര്‍ സ്യൂട്ട്‌ അടിക്കുന്നതുവരെ ഭാഗ്യം പരീക്ഷിക്കാം.

പാറുഏടത്തീ നന്ദി.

സപ്തന്‍, ഇതു പാര്‍ക്കില്‍ ഓര്‍ച്ചാര്‍ഡ്‌ റോഡ്‌ എക്സിറ്റ്‌ലേക്കുള്ള വഴിയിലാണ്‌.

തറവാടീ, നന്ദി.

താരാ, എനിക്കും അങ്ങിനെ തോന്നി. കാര്യം ശില്‍പ്പി ഇവിടുത്തെ പ്രാദേശിക വസ്ത്രമായ sarong ആണു പെണ്‍കുട്ടിയെ ഉടുപ്പിച്ചിരിക്കുന്നതെങ്കിലും എനിക്കിതു ഒരു നാടന്‍ കുട്ടി നീളന്‍ പാവാടയിട്ടിരിക്കുന്നതു പോലെയാണു തോന്നിയത്‌.

കുടിയാ, അങ്ങയുടെ നിര്‍ദ്ദേശം ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റേടുത്തിരിക്കുന്നു. :)

കുലിയാന്ദര്‍, മന്‍സ്സിലോ, മരത്തിലോ കലക്കി :)
ശനിയും ഞായറും ആണു്‌ ചിലപ്പോള്‍ ജോലി ദിവസങ്ങളേക്കാള്‍ തിരക്കു്‌!.

ഒന്നു വേഗം പ്രവര്‍ത്തി ദിവസമായിരുന്നെങ്കില്‍ ബ്ലൊഗാമായിരുന്നു ;)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP