Wednesday, September 20, 2006

വക്കാരിയുടെ നാട്ടില്‍ - 2

ഷിബുയാ: ട്രാഫിക്‌ ലൈറ്റുകളില്‍ കാല്‍നടകാര്‍ക്കു്‌ പച്ചതെളിഞ്ഞാല്‍ പിന്നെ ഒരു മനുഷ്യമഹാപ്രവാഹമാണവിടെ നടക്കുക. നാലുദിക്കില്‍ നിന്നുമായി നൂറുകണക്കിനു ആളുകള്‍ വഴി മുറിച്ചു കടക്കുന്നതു കാണാം. ലോകത്തിലെ എറ്റവും ആള്‍തിരക്കേറിയ ക്രോസ്സിംഗ്‌ ആണത്രേ ഷിബുയായിലേത്‌. ഇതിനു സമാനം ഡിസ്കവറി ചാനലില്‍ കണ്ടിട്ടുള്ള ആഫ്രിക്കന്‍ സാവന്നായിലെ മൃഗങ്ങളുടെ വാര്‍ഷീക കുടിയേറ്റം മാത്രം...

വൈകീട്ട്‌ ആറിനോടടുത്താണ്‌ ഈ ചിത്രമെടുതിരിക്കുന്നത്‌. ഇതിലെങ്ങാനും ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്നതുകണ്ടാല്‍ ഉറപ്പിച്ചോളൂ...




സ്ഥലം: ഷിബുയ, ടൊക്യൊ, ജപ്പാന്‍.

 Posted by Picasa

10 comments:

പുള്ളി September 20, 2006 6:02 AM  

വക്കാരിയുടെ നാട്ടില്‍-2 പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഈ ചിത്രത്തില്‍ അറിയാതെയെങ്ങാന്‍ ആള്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ അതു മനപ്പൂര്‍വ്വമല്ല.

nalan::നളന്‍ September 20, 2006 7:43 AM  

ആ സൈക്കിളിലോട്ടൊന്നു സൂം ചെയ്തിരുന്നേല്‍, ജപ്പാനിലേക്കുള്ള് ഒരു യാത്ര ഒഴിവാക്കാമായിരുന്നു.

അനംഗാരി September 20, 2006 7:45 AM  

പുള്ളീ, അപ്പോ വക്കാരി ഒരു സൈക്കിളോട്ടക്കാരനാണ് അല്ലേ?.വക്കാരിയേയും സൈക്കിളിനേയും ഉടന്‍ പ്രതീക്ഷിക്കട്ടെ?.

പാപ്പാന്‍‌/mahout September 20, 2006 7:49 AM  

ഒരു പട്ടിയുടെ പ്രതിമയുള്ള സ്ഥലമല്ലേ ഈ ഷിബുയ? (വക്കാരിയെ ആക്കിയതൊന്നുമല്ല കേട്ടോ :-) serious question)

Rasheed Chalil September 20, 2006 11:42 AM  

വക്കാരിമാഷ് സീമചേച്ചിയോടൊപ്പം നില്‍ക്കുന്ന ആ ഫോട്ടോ വെച്ച് ഒന്ന് പഠനം നടത്തണം.

kusruthikkutukka September 20, 2006 12:09 PM  

വക്കാരിയുടെ നാടു ജാപ്പാന്‍ ആണൊ?
ഞാന്‍ വിചാരിച്ചു കേരളം (മലയാളി )ആണെന്നു..
ഏതു ജപ്പാന്‍കാരനും മലയാളത്തില്‍ എന്തൊക്കെയോ എഴുതാം എന്നായി അല്ലെ?
സംസ്‌ക്യ്‌ത ഗവേഷണം ജര്‍മനിയില്
മലയാളമെഴുത്ത് ജാപ്പാനില്
കേരളത്തില്‍ എന്താ?

കലികാല വൈഭവം ..
qw_er_ty

Anonymous September 20, 2006 1:05 PM  

ഒരു സ്ത്രീ കൈ ചൂണ്ടിയിരിക്കുന്നത് കാണുന്നു, അവള്‍ വക്കാരിയെയാണൊ വിളിക്കുന്നത്?

പുള്ളി September 20, 2006 1:33 PM  

നളന്‍: cameraയുമായി ഒരാളെകണ്ടതും സൈക്കിള്‍ പോയവഴി കണ്ടില്ല... പിന്നെ കരുതി, ഫ്ലാഷിന്റെ വെള്ളിവെളിച്ചത്തില്‍ വരാനിഷ്ടമില്ലാത്തയാളാണെങ്കിള്‍ എന്തിനാ വെറുതേ...
അനംഗാരി: വക്കാരിയുടെ തന്നെ ഒരു കമന്റില്‍ വന്നതാണു രാവിലേയും വൈകീട്ടും ചില പ്രത്യേക സമയങ്ങളില്‍ സൈക്കിള്‍ യജ്നം നടത്താറുണ്ടത്രേ...
പാപ്പാനേ: അതു തന്നെ സ്ഥലം. പിന്നിലെ കഥ ഇവിടെ പറഞ്ഞിരിക്കുന്നു.
ഇത്തിരിവേട്ടം: അതൊരു നല്ല ഐഡിയ ആണ്‌. ചില സിനിമകളില്‍ കാണുന്നപോലെ രണ്ടു സ്ലൈഡുകള്‍ ഉണ്ടാക്കി പ്രോജെക്റ്റ്‌ ചെയ്ത്‌ നെക്സ്റ്റ്‌ നെക്സ്റ്റ്‌ എന്നു പറഞ്ഞു മാറ്റിയിട്ട്‌ ഒരു തിരച്ചിലാവാം.
കുസൃതീ: ആഗോളവല്‍ക്കരണം ആഗോളവല്‍ക്കരണം എന്നപേരില്‍ ഈഗോളത്തില്‍ നടക്കുന്നത്‌ ഒന്നുമറിയുന്നില്ലേ?

myexperimentsandme September 22, 2006 10:16 PM  

പുള്ളി പറ്റിച്ചല്ലോ :)

ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കില്‍ കൈവിട്ട് പോകും എന്ന് പിടികിട്ടി. ഹാച്ചികോ തെരുവിന്റെ പടം ഇടാന്‍ കഴിഞ്ഞ ഒന്നര കൊല്ലമായി ഓര്‍ക്കുന്നു. ചുമ്മാ പറ്റിയില്ല.

കൊള്ളാം പുള്ളീ. എതിര്‍വശത്തെ സ്റ്റാര്‍ബക്‍സിലിരുന്ന് കാപ്പിയും കുടിച്ചുകൊണ്ട് ആള്‍ക്കാര്‍ ഇങ്ങിനെ റോഡ് ക്രോസ് ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കാം. ജപ്പാനിലെ സായിപ്പണ്ണന്മാര്‍ രൊപ്പോംഗിയില്‍ ഡാന്‍സ് കളിക്കുമ്പോള്‍ ലോക്കല്‍ ജാപ്പനീസണ്ണന്മാര്‍ ഷിബുയയില്‍ ഡാന്‍സ് കളിക്കും ജപ്പാനിലെ ഫാഷന്‍ കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഷിബുയ.

പുള്ളി September 23, 2006 10:10 PM  

മുന്ന...എന്താ അങ്ങിനെ തോന്നിയത്‌?
വക്കാരീ, നീയിതു കാണാതെ പോകുമൊ.ണീയിതു കാണാതെ പോകുമോ... എന്ന പാട്ടുപാടിയിരിക്കുകയായിരുന്നു ഇത്രയും നേരം.
പിന്നെ ആ സ്റ്റാര്‍ബക്സില്‍ ഇരുന്ന് കുറച്ചുനേരം ഇതു കണ്ടപ്പോളാണ്‌ ഇതൊന്നു പടത്തിലാക്കിയാലോ എന്ന്‌ തോന്നിയത്‌...

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP