Monday, September 25, 2006

ഏഴുനിലയുള്ള കൊട്ടാരം

പണ്ടു പണ്ട്‌ വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.

ഏഴുകടലുകള്‍ക്കപ്പുറത്ത്‌ ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന്‍ താമസിച്ചിരുന്നത്‌. അദേഹത്തിന്‌ ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക്‌ ദിനം പ്രതി വന്നുകൊണ്ടിരുന്നു...



17 comments:

പുള്ളി September 25, 2006 6:02 AM  

ഏഴുനിലയുള്ള കൊട്ടാരവും അതിലേക്കു വരുന്ന മുത്തും പവിഴവും നിറച്ച കപ്പലുകളും...

അനംഗാരി September 25, 2006 9:26 AM  

വിശദമായി ഒന്ന് എഴുതൂ പുള്ളി. ഇതേതാ സ്ഥലം?
മനോഹരമായിരിക്കുന്നു കൊട്ടാരം.

റീനി September 25, 2006 9:45 AM  

പുള്ളി, ഇങ്ങനെയൊരു കൊട്ടാരം കിട്ടിയാല്‍ ഞാനും സിംഗപ്പുരീലേക്കു മാറും. പെയിന്റ്‌ ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ.

ദിവാസ്വപ്നം September 25, 2006 9:50 AM  

അങ്ങനെ പറ്റിക്കാന്‍ നോക്കണ്ടാ‍ !

ബുദ്ധി കുറഞ്ഞ എനിക്ക് പോലും പിടികിട്ടി, പിന്നാ‍ാ‍ാ‍ാ...

Rasheed Chalil September 25, 2006 9:59 AM  

പുള്ളീ വിശദമായി എഴുതൂ... മനോഹരം

സ്വാര്‍ത്ഥന്‍ September 25, 2006 10:09 AM  

ഹായ്, നല്ല കട്ട...സോറി, നല്ല പടം.....

Adithyan September 25, 2006 10:20 AM  

അല്ല, എന്ത് സംഭവം എന്ത്?
ഇവിടെ എന്ത് ബാലരമേടെ കഥാമത്സരം നടക്കുന്നോ? ;)

പുള്ളി September 25, 2006 11:52 AM  

അനംഗാരീ, ഒരീസം ചുമ്മാ ബീച്ചില്‍ പോയപ്പോള്‍ ചുമ്മാതെടുത്ത പടമാ. അതോണ്ട്‌ ഇങ്ങനെ ഒരോന്നെഴുതി പിടിപ്പിച്ചു പോസ്റ്റി എന്നേ ഉള്ളൂ.
റിനീ, ഈ കൊട്ടാരം വില്‍പ്പനയ്ക്കുണ്ട്‌. അടുത്ത മഴയ്ക്കുമുന്‍പു വരണേ..
ദിവാ... സത്യമായിട്ടും പറ്റിയ്ക്കാന്‍ നോക്കിയതല്ല എന്റെ ഭാവന കാടുകയറിയതാണ്‌.
ഇത്തിരിവെട്ടം, സ്വാര്‍ഥന്‍... നന്ദി !
ആദിത്യാ പിള്ളേരു കളി പടത്തിലെടുത്തപ്പൊള്‍ സിപ്പി പള്ളിപ്പുറം ആവേശിച്ചതാണ്‌ :)

ലിഡിയ September 25, 2006 2:20 PM  

നല്ല കൊട്ടാര പടം കട്ടേ... :-)

-പാര്‍വതി.

Kala September 25, 2006 2:50 PM  

പുള്ളി ഇതു സെന്റൊസാ‍ ബീച്ചിലാണോ??? നന്നായിരിക്കുന്നു...

പുള്ളി September 25, 2006 3:08 PM  

പാര്‍വതീ, കലാ... നന്ദി!
ഇതു east coast ബീച്ചാണ്‌

സു | Su September 25, 2006 3:22 PM  

ഇതാരാ ഉണ്ടാക്കിയത്? :)

Kala September 25, 2006 4:25 PM  

പുള്ളീ ഈസ്റ്റ് കോസ്റ്റ് ബീച്ചിലോ!! ശനിയാഴ്ച് വൈകുന്നേരങ്ങളില്‍ ചിലവഴിക്കന്‍ വരറുണ്ടായിരുന്നു.

paarppidam September 25, 2006 4:35 PM  

അങ്ങനേം ഒരു ബീച്ചോ? ബാലരമേം പൂമ്പാറ്റേം ഒക്കെ ഇപ്പോഴും വായിച്ച്‌ രസിക്കാറുണ്ടല്ലെ?

പുള്ളി September 25, 2006 6:09 PM  

കല സിംഗപ്പൂരാണോ? (അതോ ആയിരുന്നോ?) സംഘത്തിലേയ്ക്ക്‌ ഒരാള്‍ കൂടി!
പാര്‍പ്പിടം, നാഗവല്ലിയെപോലെ ചോദിക്കുകയാണ്‌ : അതെന്താ വായിച്ചാല്‌

Visala Manaskan September 25, 2006 6:38 PM  

നല്ല വിവരണം, നല്ല പടം. കട്ടേ..
:)

പുള്ളി September 25, 2006 6:48 PM  

നന്ദി വിശാലാ! ഇടയ്ക്കൊക്കെ ഈ വഴി വരൂ രണ്ടു കവിള്‍ സംസാരിച്ചു പോകാം :)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP