Sunday, August 19, 2007

ചുവര്‍ചിത്രകല.

ഗുഹകളില്‍ താമസിച്ചിരുന്ന ശിലായുഗ മനുഷ്യന്‍ മുതല്‍ കൈയില്‍ സ്പ്രേപയിന്റും തലയില്‍ നിഷേധവുമായി നടക്കുന്ന ഇന്നിന്റെ കൌമാരക്കാര്‍ വരെ സ്വമേധയാ തിരഞ്ഞെടുത്ത മാധ്യമം. ആശയങ്ങളിലെ വൈവിധ്യവും വരകളിലേയും വര്‍ണങ്ങളിലേയും സങ്കീര്‍ണ്ണതകളും‌കൊണ്ട് ഓരോ ചിത്രങ്ങളും വ്യത്യസ്ഥമായിരിക്കാം. എന്നാലും എല്ലാത്തിനും പൊതുവായ ചിലതുണ്ട്; ഒരു വട്ടം കൂടി നോക്കിപ്പിയ്ക്കുവാനും എടുത്തടിച്ചപോലുള്ള ആശയ സംവേദനത്തിനുമുള്ള കഴിവ്‌. പൊതുമുതല്‍ വൃത്തികേടക്കുന്നവരെന്നോ ആഭാസരെന്നോ ഒക്കെ വിളിയ്ക്കുന്നതിനു മുന്‍പ് ഒന്നോര്‍ക്കൂ, രാജകീയ ശിക്ഷണം കിട്ടുന്നതിനു മുന്‍പ് രവിവര്‍മയും കരിക്കട്ടകൊണ്ട് ചുവരില്‍ വരയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.
13 comments:

പുള്ളി August 19, 2007 8:38 PM  

ഇതാ ചില ചുവര്‍ചിത്രങ്ങള്‍. ആര്‍ട് ഗ്യാലറിയില്‍ വരാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇവിടെ പോസ്റ്റുന്നു :)

മൂര്‍ത്തി August 19, 2007 9:32 PM  

ഞാന്‍ ആര്‍ട്ട് ഗാലറിയില്‍ പോയി ചിത്രങ്ങള്‍ കാണുവാന്‍ ഒരു സാദ്ധ്യതയും ഇല്ല. അതുകൊണ്ട് ഇത് ആസ്വദിക്കുന്നു.... :)

രസമുണ്ട്....ആര്‍ട്ടിസ്റ്റ് പുലികള്‍ വന്ന് ആധികാരികമായ അഭിപ്രായം പറയും... :)

SHAN August 19, 2007 10:30 PM  

ഇനിയും പ്രതീക്ഷിക്കുന്നു

Anonymous August 20, 2007 12:11 AM  

കട്ടേം പടോം മടങ്ങാതെ നോക്കിക്കോ

വേണു venu August 20, 2007 12:18 AM  

ചുവര്‍‍ ചിത്രങ്ങളിലൂടെ ചരിത്രം എന്തൊക്കെ പറഞ്ഞിരിക്കുന്നു. പോസ്റ്റിഷ്ടപ്പെട്ടു പുള്ളീ.:)

Manu August 20, 2007 12:27 AM  

പുള്ളിയേ കുമാരഗുരുക്കള്‍ ദേ ഈ ഓലയില്‍ ലവന്റെ ജാതകോം ഗ്രഹനിലേം കുറിച്ചിട്ടുണ്ട്. ഒന്നു നോക്കിക്കോളൂട്ടോ.

വക്കാരിമഷ്‌ടാ August 20, 2007 1:50 AM  

“ഇതെങ്ങിനെയൊത്തെടി മനുവേ” എന്ന് പറയട്ടെ, മനൂ... ഞാനും കുമാര്‍ജിയുടെ പോസ്റ്റിന്റെ ലിങ്കിടാനായിട്ടാണ് ഇങ്ങോട്ട് ഇപ്പോള്‍ വന്നത് :)

പുള്ളീ, സ്റ്റെഫി ഗ്രാഫിറ്റി ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

പുള്ളി August 20, 2007 8:23 AM  

മൂര്‍ത്തി, ഞാനും ആര്‍റ്റ്ഗ്യാലറികളില്‍ പോകാറില്ല :)
ഷാന്‍, സയ്ജു, വേണൂ വന്നതിനും അഭിപ്രായത്തിനും നന്ദി!

മനൂ, വക്കാരീ, ലിങ്കിന് നന്ദി. പിന്നെ കുമാര്‍ജിയുടെ പോസ്റ്റില്‍ പോയപ്പോ അവിടെ വക്കാരീടേ സ്റ്റെഫി ഗ്രാഫിറ്റി ലിങ്കും കിടക്കുന്നു. എന്നാല്‍ ഈ പോസ്റ്റ് അത് രണ്ടിനും കോമ്പ്ലിമെന്റി ആയി കിടക്കട്ടെ...

SAJAN | സാജന്‍ August 20, 2007 1:17 PM  

പുള്ളിയേ, ഗ്രാഫിറ്റി പോസ്റ്റ് നന്നായി:)

Satheesh :: സതീഷ് August 20, 2007 7:48 PM  

ല്ലാപ്പാ, ഇങ്ങക്ക് ഇത് ഏട്ന്നാ കിട്ടീത്?
ന്തായാലും ഉശാറായിക്ക്ണ്ട്!

Pramod.KM August 21, 2007 7:03 PM  

നല്ല ചിത്രങ്ങള്‍:)

പുള്ളി August 22, 2007 11:35 AM  

സാജാ, പ്രമോദ് നന്ദി.
സതീഷ്, ഇതിലാദ്യത്തേത് സിറ്റിയ്ക്കകത്തുനിന്നും താഴെയുള്‍ള്ള രണ്ടു പടൊം ഒരു പാലത്തിനടിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്.

വിഷ്ണു പ്രസാദ് August 27, 2007 11:06 AM  

പുള്ളീ ഒരോണാശംസ പിടിച്ചോ... :)

About This Blog

ഞാന്‍: പ്രിയപ്പെട്ടവരേ, ഈ ബ്ലോഗിനെക്കുറിച്ച് ഞാനിവിടെ രണ്ട് വാക്ക് പറയാന്‍ ആഗ്രഹിയ്ക്കുന്നു.
ഈ ബ്ലോഗുകൊണ്ട് ഞാന് ഉദ്ദ്യേശിക്കുന്നതെന്തെന്നാല്‍ ലോകത്തിലെ എല്ലാ അനീതിയും അസമത്വവും....
നീ: പൂയ്! ഒന്നു നിര്‍ത്തീട്ട് പോടാ..
ഞാന്‍: ശരി ദേ ഇവിടെ ഒരു പടം ഇട്ടിട്ട്ണ്ട് , ഇത്രേഒക്കേ എന്നേക്കൊണ്ടു പറ്റൂ...
നീ: വോ, ഇനി ഇവിടെ ഒരു ഫോട്ടോ ബ്ലോഗിന്റേംകൂടി കുറവുണ്ടായിരുന്നു...

എന്തിനാ വെറുതേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP