Monday, December 25, 2006
Saturday, October 21, 2006
പട്ടിയും റൊട്ടിയും അഥവാ മായാവാദം
മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ് മോനേ ദിനേശാ...
പട്ടിയും റൊട്ടിയും ചിത്രകാരന് വെള്ളകാന്‍വാസ് കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക് പിന്നിവിടെന്ത് കാര്യം പട്ടി പോയി അതുകോണ്ട് വെള്ള കാന്‍വാസ് മാത്രം ബാക്കി...
പുരാതന ചൈനീസ് ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക് ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...
തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.
ഇത്രയൊന്നും ആലോചിച്ച് തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന് പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്
താങ്കളെന്തു പറയുന്നു?
Posted by പുള്ളി at 2:48:00 PM 13 comments
Sunday, October 15, 2006
Tuesday, October 03, 2006
നഗരം പ്രാവിന് കണ്ണുകളിലൂടെ...
തീവണ്ടിയാപ്പീസുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടുന്നവര്‍,
ആരെറിഞ്ഞ ധാന്യമണികളും കൊത്തിവിഴുങ്ങുന്നവര്‍,
മഹാന്മാരുടെ പ്രതിമകള്‍ക്കു മുകളിള്‍ കാഷ്ഠിക്കുന്നവര്‍,
നടപ്പാതകളില്‍ സമ്മേളനം നടത്തുന്നവര്‍,
ഏതു കാലാവസ്ഥയോടും ഇണങ്ങുന്നവര്‍,
മടുപ്പിയ്ക്കുന്ന കെട്ടിടങ്ങളുടേയും അവയ്ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടേയും ഇടയില്‍ കഴിഞ്ഞ് അവയുടെ നരച്ച നിറം സ്വീകരിച്ചവര്‍,
മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍,
കാടുകളിലേയ്ക്ക് തിരിച്ചുപോകന്‍ നീലാകാശം തുറന്നിരുന്നിട്ടും തിരിച്ചുപോക്കിനെ പറ്റി ചിന്തിയ്ക്കാത്തവര്‍,
അവരുടെ കാടാണോ നമ്മുടെ നഗരങ്ങള്‍?
നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു് ബന്ധം?
ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട് താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...

സ്ഥലം: എമ്പയര്‍സ്റ്റേറ്റ് ബില്‍ഡിംഗ്, ന്യൂയോര്‍ക്

Posted by പുള്ളി at 5:48:00 AM 14 comments
Thursday, September 28, 2006
ജനാധിപത്യം? - ഒരു അനുബന്ധം.
ഗ്രൌണ്ട് സീറോയ്ക്ക് മുന്പിലാണിവരീ ബാനറുമായി നില്‍ക്കുന്നത്.
ഞാനിതിന്റെ ചിത്രമെടുക്കുന്നതുകണ്ടിട്ട് ഇവരുടെ കൂട്ടത്തില്‍ ലഖുലേഖവിതരണം ചെയ്യുന്ന ഒരാള്‍ എന്നോട് അവരീ ചെയ്യുന്നതെന്തിനെന്നു വിശദീകരിച്ചുതന്നൂ. Fahrenheit 911ഇല് പറഞ്ഞവ തന്നെ...

സ്ഥലം: ഗ്രൌണ്ട് സീറൊ, ന്യൂയോര്‍ക്ക്

Posted by പുള്ളി at 5:50:00 AM 1 comments
Tuesday, September 26, 2006
കാരുണ്യം - ബാലചന്ദ്രന് ചുള്ളിക്കാട്.
അടുത്തയിടെ ഒരു സാംസ്കാരികസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ ശ്രീ ബാലചന്ദ്രന് ചുള്ളിക്കാട് രോഗബാധിതനായതിനെ തുടര്‍ന്ന് ഇവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായപ്പോള്‍ തന്നെ സഹായിച്ചവര്‍ക്കു സമര്‍പ്പണമായി എഴുതിയ കവിതയാണ് ഇത്. കവി സ്വന്തം കൈപ്പടയിലെഴുതിയത്...
വലുതായി കാണുവാന്‍ ചിത്രങ്ങളില്‍ ക്ലിക് ചെയ്യുക
Posted by പുള്ളി at 6:36:00 PM 12 comments
Monday, September 25, 2006
ഏഴുനിലയുള്ള കൊട്ടാരം
പണ്ടു പണ്ട് വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.
ഏഴുകടലുകള്‍ക്കപ്പുറത്ത് ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന് താമസിച്ചിരുന്നത്. അദേഹത്തിന് ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക് ദിനം പ്രതി വന്നുകൊണ്ടിരുന്നു...
Posted by പുള്ളി at 5:52:00 AM 17 comments
Wednesday, September 20, 2006
വക്കാരിയുടെ നാട്ടില്‍ - 2
വൈകീട്ട് ആറിനോടടുത്താണ് ഈ ചിത്രമെടുതിരിക്കുന്നത്. ഇതിലെങ്ങാനും ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്നതുകണ്ടാല്‍ ഉറപ്പിച്ചോളൂ...

സ്ഥലം: ഷിബുയ, ടൊക്യൊ, ജപ്പാന്.

Posted by പുള്ളി at 5:54:00 AM 10 comments
Thursday, September 14, 2006
പച്ചക്കുതിര/പച്ചപയ്യ്/പച്ചത്ത/പച്ചപ്രാണി
ആറു മണിക്കൂറുകള്‍ നീണ്ട മലകയറ്റത്തിനു ശേഷം ആദ്യം ഉച്ചിയില്‍ എത്തി എന്നു സന്തോഷിച്ചിരിക്കുമ്പോളാണ് ഈ വിദ്വാനെ അവിടെ കണ്ടത്. ഏതു സ്പോര്‍ട്സ് വാഹനങ്ങളൊടും കിടപിടിക്കത്തക്ക ഏയ്റോ ഡൈനാമിക് ഡിസൈനും പച്ച നിറത്തിലുള്ള കൈകാലുകളില്‍ ട്രെന്റി പച്ച കുത്തലുകളും ഒക്കെയായി അടുത്തതായി ഏതു മലയിലേക്കു ചാടണം എന്നു ആലോചിച്ചു ഇരിക്കുകയാണ് ഇയാള്‍.
ആദ്യ ചിത്രം ഇരിപ്പിന്റെ പശ്ചാത്തലമുള്‍പ്പെടുത്തി, അടുത്ത ചാട്ടത്തിന്റെ സാധ്യതകളിലേക്ക്...
രണ്ടാമത്തേത് പച്ചകുത്തലുകള്‍ക്കായി


സ്ഥലം: മൌണ്ട് ഓഫിര്‍, റ്റിറ്റിവാങ്ങ്സാ പര്‍വ്വതനിരകള്‍, മലേഷ്യ.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായി കാണാം.

Posted by പുള്ളി at 5:52:00 AM 11 comments
Thursday, September 07, 2006
ഇവിടെ കുളി(ര്‍)പ്പിച്ചു കൊടുക്കപ്പെടും...
സിംഗപ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന മലേഷ്യയിലെ ജോഹോര്‍ ബാഹ്റു സംസ്ഥാനത്തിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം.
പല തട്ടുകളിലായുള്ള ഈ ചാട്ടത്തില്‍ കുറച്ചു മുകളിലായുള്ള ഒരു തട്ടില്‍ പാറയില്‍ കാലങ്ങളായി വെള്ളം വീണു് ഉണ്ടായിരിക്കുന്ന ഒരു ചെറിയ കുളമാണ് ചിത്രത്തില്‍. അരക്കൊപ്പം വെള്ളമുള്ള ഈ കുളത്തിലിറങ്ങി നിന്നാല്‍, പുറത്തു ശക്തിയായി വീഴുന്ന തണുത്ത വെള്ളം കൊണ്ട് തിരുമ്മും ധാരയും ഒന്നിച്ചു ചെയ്ത പോലെ ഉണ്ടാവും !

സ്ഥലം: കോട്ടാ തിങ്ഗീ (Kota Tinggi), ജോഹോര്‍ ബാഹ്റു, മലേഷ്യ.

Posted by പുള്ളി at 6:15:00 AM 18 comments
Tuesday, September 05, 2006
പുട്ട് തയ്യാര്‍!
സുഹൃത്ത് ഫോണ്‍ ചെയ്തു ചോദിക്കുന്നു "ഇന്നു് ഓണല്ലേ....!"
ഞാന്‍ "അതെ, താന്‍ ഓഫാ?"
സുഹൃത്ത്: "ഏയ് ഞാനും ഓണാ, ഇന്നു സ്പെഷ്യല്‍ കഞ്ഞിപാര്‍ച്ച ഉണ്ടത്രേ, വേഗം പോയി കുമ്പിളുണ്ടാക്കട്ടെ"
കഞ്ഞിക്കുവേണ്ടി ഓണാഘോഷിക്കുന്ന കോരന്മാര്ക്കും, ഓണാഘോഷിക്കാന്‍ ഓഫായിരിക്കുന്ന ഭാഗ്യശാലികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
Posted by പുള്ളി at 5:40:00 AM 6 comments
Friday, September 01, 2006
മാനത്തൂന്നൊരൂഞ്ഞാല്

വെങ്കലത്തില്‍ വാര്‍ത്തെടുത്ത പൂര്‍ണകായ പ്രതിമ.
സ്ഥലം: സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്ഡന്
ശില്‍പ്പി: ഡേവിഡ് മാര്‍ഷല്‍ (1984)

Posted by പുള്ളി at 5:38:00 PM 7 comments
Thursday, August 31, 2006
ഒളിച്ചു കളിയുടെ ആശാന്!
കടലില്‍ പായലുകളുടെ ഒപ്പം കിടന്നാല്‍ ഇതിനെ കണ്ടു പിടിക്കുക അസാധ്യം.
ആസ്തേലിയന്‍ തീരക്കടലില്‍ കാണപ്പെടുന്നു.

സ്ഥലം: അണ്ടര്‍ വാട്ടര്‍ വേള്‍ഡ്, സിംഗപ്പൂര്‍.

Posted by പുള്ളി at 5:49:00 PM 10 comments
Wednesday, August 30, 2006
സുനാമിക്കുട്ടി
ആകെയുള്ള ആശ്വാസം ഞങ്ങള്‍ പണിതുകൊണ്ടിരുന്ന വീട്ടില്‍ താമസിക്കാന്‍ പോവുന്ന ഈ കുട്ടിയുടെ ചിരിയും വൈകുന്നേരങ്ങളിലെ ചുറ്റുവട്ടത്തുള്ള കുട്ടികളുമൊത്തുള്ള ക്രിക്കറ്റുകളിയും.
വെള്ളം കുടിക്കാന്‍ പഴയ പലകകളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടുണ്ടാക്കിയ അവരുടെ കൂരയില്‍ ചെല്ലുമ്പോള്‍, ഈ ചേട്ടന് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന മട്ടില്‍ കുട്ടി എന്നെ നോക്കി ചിരിക്കുന്നതാണ് താഴെ. മൊബെയില്‍ ഫോണില്‍ എടുത്ത പടം.
സ്ഥലം: ബാതാം ദ്വീപ്, റിയാവു പ്രവിശ്യ, ഇന്തൊനേഷ്യ.

Posted by പുള്ളി at 5:51:00 AM 3 comments
Saturday, August 26, 2006
വക്കാരിയുടെ നാട്ടില്‍...
ടോക്യോവിലെ ഒരുഗ്രന്‍ കലാരൂപമാണ് ഇത്.
കലാകാരന് ഫ്രെഞ്ച് ആര്‍കിടെക്റ്റ് Philippe Starck.
Asahi ബിയറിന്റെ കെട്ടിടത്തിന്റെ മുകളിലാണ് കക്ഷി കാര്യം സാധിച്ചത്.
ഇദ്ദേഹത്തിനു മനസ്സില്‍ ഒരു സ്വര്‍ണ ജ്വാല നിര്‍മ്മിക്കണമെന്നാണ് ഉണ്ടായിരുന്നതത്രേ. extra dry ബിയറും, സ്വര്‍ണ്ണജ്വാലയും തമ്മില്‍ ഒരു ബന്ധമൊക്കെയുണ്ട്.
എന്നിരുന്നാലും, റ്റോക്യൊവിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇതു സുരേഷ് ഗോപിയുടെ കെട്ടിടമെന്നാണ് അറിയപ്പെടുന്നത്. ആദ്യം പറഞ്ഞതൊര്‍മ്മയില്ലേ.. അനുവാചകന്റെ കണ്ണിലാണ്......
Posted by പുള്ളി at 8:14:00 AM 7 comments
Thursday, August 24, 2006
നഗരം നഗരം മഹാസാഗരം.
സന്ധ്യ മയങ്ങുന്നു. ആകാശത്തിന്റെ നീലിമ മുഴുവനായി പോയിട്ടില്ല...
നഗരം ഒരു വേശ്യയെപോലെ രാത്രിയെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി തുടങ്ങി.
വലിയ നഗരങ്ങള്‍ Chronic Sleep Deprivation പിടിച്ച രോഗിയെ പ്പൊലെ ആണ്.
ഈ വിചിത്രമായ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നുകൊണ്ടു അതിനെ തന്നെ നോക്കികാണുമ്പോള്‍ ഞാന്‍ എനിക്കുതന്നെ അപരിചിതനാകുന്നു...
ഉത്തേജകം ഉള്ളില്‍ ചെന്നതിനു ശേഷം; അതേ ഗെഡി...
ഡാ നീ ഒന്നു പുറത്തേക്കു നോക്ക്യേ... ഭൂമിക്കു മുകളില്‍ ഒരു സ്വണ്ണ അലുക്കുകളുള്ള നീല മുത്തുക്കുടപിടിച്ചപോലെ ഇല്ലേ ?
ഇതിങ്ങനെ നോക്കി ഇരിക്കാന്‍ തോന്നും...

സ്ഥലം: Equinox ബാര്‍ . ഒരു ഹോട്ടെലിന്റെ 70-ാം നിലയില്‍. സിംഗപ്പൂര്‍ നഗരമധ്യം.

Posted by പുള്ളി at 10:45:00 AM 3 comments
Tuesday, August 22, 2006
ജോലി, മലേഷ്യയിലാണ് !
ഒന്നും ചെയ്യേണ്ടാത്ത ജോലി വളരെ ബുദ്ധിമുട്ടാണ്, എപ്പോഴാണ് കഴിയുക എന്നു പറയാന്‍ പറ്റില്ലല്ലോ! പക്ഷെ ഇതില്‍ കിട്ടുന്ന ആത്മസംതൃപ്തി അപാരം...
Posted by പുള്ളി at 5:56:00 AM 8 comments
Friday, August 18, 2006
എന്റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു....
നാട്ടിലെ, അമ്മയുടെ പൂന്തോട്ടത്തിലെ ഒരു പൂവാണു താഴെ. ഒരു ആദ്യദര്‍ശനാനുരാഗം. ഇതിന്റെ ഒരു പ്രസരിപ്പും നോട്ടവും ഒക്കെ എനിക്കങ്ങു ബോധിച്ചു. നേരില്‍ കാണാന്‍ ഇതിലും വളരെ സുന്ദരി...
Posted by പുള്ളി at 4:54:00 PM 7 comments
Thursday, August 17, 2006
കന്നികൈ....
"ഉണ്ണി കിണറ്റില്‍ വീണു! അകത്തുള്ളാള്ക്കു പ്രസവ വേദന! ഇല്ലത്തിനാച്ചാല് തീയും പിടിച്ചുത്രേ! കേശവാ ആ ചെല്ലം ഒന്നിങ്കട് എടുക്ക്വാ, ഞാനൊന്നു മുറുക്കട്ടെ" എന്നു എതൊ ഒരു സരസന് നമ്പൂരി പറഞ്ഞ കണ്ടീഷനിലാണ് ഞാനിപ്പൊ.
തല കുത്തി നിന്നാല്‍ തീരാത്തത്ര ജോലി ഓഫീസില്‍ - വൈകിയെ വീട്ടിലെത്തൂ, പാര്‍ട്ട് ടൈം പഠിക്കാനുള്ളതിന്റെ അസ്സൈന്മേന്റ് ഡ്യൂ ആയി, ഞാന്‍ താമസിക്കുന്ന വീടു വൃത്തിയാക്കാന്‍ അയല്പക്കത്തുകാര് എപ്പൊ വേണമെങ്കിലും പറയാം... എന്നല്‍ ഇനി ഇപ്പൊ ഒരു ബ്ലൊഗു അങ്ങു തുടങ്ങിയാലെന്താ?
തിരിച്ചറിവില്ലാത്ത കുട്ടി ഒന്നുമല്ലല്ലോ, അറിയാത പിള്ള ചൊറിയുമ്പൊ അറിയട്ടെ...
ഇതിലിപ്പൊ ഞാന്‍ എന്താ ചെയ്യാന്പോണേന്നു വല്ല്യ പിടി ഒന്നും ആയിട്ടില്ല. എന്തെങ്കിലും ഒന്നു തോന്നിയാല്‍ പിന്നെ അതങ്ങു ചെയ്യണം എന്നേ ഉള്ളൂ. ഏനിക്കും ഒന്നു ബ്ലോഗണം എന്നു തോന്നി, കേറി ബ്ലോഗി. എടുത്തോ-തൊടുത്തോ-ഉന്നം പിടിച്ചോ എന്ന ക്രമത്തിലാണു കാര്യങ്ങള്‍ പൊതുവേ...
തല്ക്കാലം കുറേ പടങ്ങള്‍ കൊണ്ടു നിറക്കാം എന്നു കരുതുന്നു. ഒരു പടത്തിനു ആയിരം വാക്ക് എന്നാണല്ലോ അന്താരാഷ്ട്ര വിനിമയനിരക്ക്. പറ്റിയ പടമൊന്നും ഒത്തു വന്നില്ലെങ്കില്‍ കൊറേ വാക്കുകള്‍ താങ്ങും.
:: മുന്‍ കൂര് ജാമ്യം :: വായിക്കുന്ന/കാണുന്ന വര് ഇന്നതു തന്നെ മനസ്സിലാക്കണം എന്നു യാതൊരു കടുമ്പിടുത്തവും നമുക്കില്ല. അനുവാചകന്റെ കണ്ണിലാണ് അര്‍ഥം കിടക്കുന്നത്.
Posted by പുള്ളി at 6:38:00 AM 35 comments