Sunday, June 24, 2007
Thursday, June 21, 2007
Friday, May 25, 2007
ചുഴലിബാധ...
അകലെനിന്ന് കാണാനെന്ത്‌രസം! അല്ലേ?
Posted by പുള്ളി at 9:48:00 PM 32 comments
Labels: Singapore സിംഗപ്പൂര്‍ Tornado ടൊര്‍ണാഡോ Watersprout വാട്ടര്സ്പ്രൌട്
Thursday, May 10, 2007
കിടയ്ക്കവിരികളിലെ സൃഷ്ടിപരത | ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്- 4
അപ്പോള്‍ ആ ക്ഷീണമൊക്കെ മറന്ന് ഇത് എങ്ങിനെയുണ്ടാക്കി എന്നും ആര് ഉണ്ടാക്കി എന്നുമൊക്കെ ആലോചിച്ച് കുറേനേരം അവ നോക്കിയിരിയ്ക്കും. പിന്നെ മനസ്സില്ലാ മനസ്സോടെ അതില്‍ നിന്ന് ടവല്‍ എടുത്ത് കുളിയ്ക്കാന്‍ പോകും.
ഏതായാലും നമ്മളായിട്ട് ഇത് നശിപ്പിയ്ക്കണം എന്നാല്‍ പിന്നെ ഫോട്ടൊ ഒക്കെ എടുത്ത് ആഘോഷമായിട്ടാവാം എന്ന് ബാമിയാന്‍ ബുദ്ധനെ തകര്‍ത്ത താലിബാന്‍ സ്റ്റൈലില്‍ ചിന്തിച്ച് എടുത്ത ഫോട്ടോകള്‍ കഴിഞ്ഞ രണ്ടുമൂന്നു പോസ്റ്റുകളിലായി പഴമ്പുരാണം കണ്ടും കേട്ടും മടുത്ത നിങ്ങള്‍ക്കായി ഇതാ...
Posted by പുള്ളി at 7:28:00 AM 29 comments
Labels: ഈജിപ്റ്റ് Egypt കല Craft
Tuesday, April 24, 2007
ക്ഷേത്രങ്ങള്‍ | ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്- 3
ക്ഷേത്രങ്ങളേയും സമുച്ചയങ്ങളേയും പറ്റി പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കാര്‍നാക് ക്ഷേത്രസമുച്ചയം. മുപ്പതു തലമുറകളിലായുള്ള ഫറൊവമാര്‍ ഇതിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം അതിന്റെ വലിപ്പത്തിലും സങ്കീര്‍ണ്ണതയിലും വൈവിധ്യത്തിലും മറ്റുള്ളവയെ അപേക്ഷിച്ച് ഏറെ മുന്നില്‍ നില്‍ക്കുന്നു. അതിപുരാതന ആരാധനാലയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലുത്. ഇതില്‍ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളികേതു പോലെ പുരോഹിതന്മാര്‍ക്കു മാത്രം പ്രാപ്യമായ ഒരു ഗര്‍ഭഗൃഹവും രാജരക്തമുള്ളവര്‍ക്കും പ്രമുഖര്‍ക്കും മാത്രം കടന്നു പോകാവുന്ന ചില വഴികളും പിന്നെ സാധാരണക്കാര്‍ക്കായി ‘വേണേ തൊഴുത് പോഡേയ്‘ എന്ന് ഹീറൊഗ്ലിഫിക്സില്‍ എഴുതിവെച്ചിട്ടുള്ള ഒരു വഴിയും ഉണ്ടായിരുന്നു.
Posted by പുള്ളി at 5:56:00 PM 6 comments
Labels: Karnak Hatshepsut Coptic കാര്‍നാക് ഹാറ്റ്ഷിപ്സുട് കോപ്റ്റിക്
Friday, April 20, 2007
പിരമിഡുകള്‍ | ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്-2
ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.
ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാനന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.
നൈല്‍ തെക്കു നിന്ന് വടക്കോട്ടൊഴുകുന്നതിനാല്‍ ഈജിപ്റ്റിന്റെ തെക്കുഭാഗത്തിന് അപ്പര്‍ ഈജിപ്റ്റ് എന്നും വടക്കുഭാഗത്തിന് ലോവര്‍ ഈജിപ്റ്റ് എന്നും പറയും. (ഭൂപടത്തില്‍ നോക്കുമ്പോള്‍ ഇത് ആശയക്കുഴപ്പത്തിന്
കാരണമായേക്കാം.) പിരമിഡ് നിര്‍മ്മാണത്തിനുള്ള കരിങ്കല്ലുകള്‍, അപ്പര്‍ ഈജിപ്റ്റില്‍ - കൈറൊയില്‍ നിന്ന് 800 കി.മീ അകലെയുള്ള - അസ്‌വാനില്‍നിന്നാനത്രേ കൊണ്ടുവന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടുവന്നത് ഏതായാലും പതിനാറു ചക്രമുള്ള പാണ്ടിലോറിയിലാവില്ല, അതിന് ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരുന്നിരിയ്ക്കണം സഹായിച്ചത്.
ഒരു ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി അനവരതം ഇതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
Posted by പുള്ളി at 10:13:00 PM 9 comments
Labels: Egypt ഈജിപ്റ്റ് Pyramid പിരമിഡ് Sphinx സ്ഫിങ്ക്സ് Giza ഗിസാ
Saturday, April 07, 2007
ഒരു ഈജിപ്റ്റ് യാത്രയുടെ ഓര്‍മ്മയ്ക്ക്.
നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ് കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം
മെംഫിസ് എന്ന ചെറുപട്ടണത്തില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കുന്ന ക്രൂസ് ഷിപ്പുകളും ഫലൂക്ക എന്ന പായ്‌വഞ്ചികളും (ഫലൂക്കയെക്കുറിച്ച് മറ്റൊരുപോസ്റ്റില്‍)
Posted by പുള്ളി at 6:05:00 PM 17 comments
Tuesday, January 02, 2007
നോ മണി, നോ ഹണി.
'എ.ടി.എം'ല്‍ ഉപേക്ഷിക്കപ്പെട്ട റോസാ പൂക്കള്‍ പോലെ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ... ഇതിനെ കുറിച്ചാണോ ശ്രീ ശ്രീ മാര്‍ക്സ് ഗുരു തന്റെ പരിശുദ്ധ ഗ്രന്ധമായ മൂലധനത്തില്‍ "മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ഥമൊഴികെ, പച്ചയായ രൂപ പൈസ കണക്കുകളൊഴികെ മറ്റൊന്നും തന്നെ മുതലാളിത്തം ബാക്കി വെച്ചില്ല..." എന്നു പരാതിപ്പെട്ടത്? എന്തായിരുന്നലും ഒന്നു വ്യക്തം, ഇതു കൊടുക്കേണ്ടയാളോ വാങ്ങേണ്ടയാളോ ഒരുവട്ടമെങ്കിലും കാല്‍പ്പനികത ചുട്ടു ചപ്പാത്തിയുണ്ടാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്...

അരണ്ട വെളിച്ചത്തില്‍ കാമറ ഫോണിലെടുത്തതിനാലാവണം ധാരാളം നോയ്‌സ് ഉണ്ട്. ക്ഷമിക്കുക. വെറുതെ ക്ഷമിക്കണ്ട, എ.ടി.എം ല്‍ പൈസയെടുക്കാറായാല്‍ സെറ്റില്‍ ചെയ്യാം...
Posted by പുള്ളി at 7:16:00 AM 7 comments
Monday, December 25, 2006
Saturday, October 21, 2006
പട്ടിയും റൊട്ടിയും അഥവാ മായാവാദം
മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ് മോനേ ദിനേശാ...
പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ് കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക് പിന്നിവിടെന്ത് കാര്യം പട്ടി പോയി അതുകോണ്ട് വെള്ള കാന്‍വാസ് മാത്രം ബാക്കി...
പുരാതന ചൈനീസ് ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക് ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...
തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.
ഇത്രയൊന്നും ആലോചിച്ച് തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്
താങ്കളെന്തു പറയുന്നു?

Posted by പുള്ളി at 2:48:00 PM 13 comments
Sunday, October 15, 2006
Tuesday, October 03, 2006
നഗരം പ്രാവിന്‍ കണ്ണുകളിലൂടെ...
തീവണ്ടിയാപ്പീസുകള്‍ക്കും വ്യാപാര സമുച്ചയങ്ങള്‍ക്കും മുകളില്‍ കൂടുകൂട്ടുന്നവര്‍,
ആരെറിഞ്ഞ ധാന്യമണികളും കൊത്തിവിഴുങ്ങുന്നവര്‍,
മഹാന്മാരുടെ പ്രതിമകള്‍ക്കു മുകളിള്‍ കാഷ്ഠിക്കുന്നവര്‍,
നടപ്പാതകളില്‍ സമ്മേളനം നടത്തുന്നവര്‍,
ഏതു കാലാവസ്ഥയോടും ഇണങ്ങുന്നവര്‍,
മടുപ്പിയ്ക്കുന്ന കെട്ടിടങ്ങളുടേയും അവയ്ക്കുള്ളില്‍ എരിഞ്ഞു തീരുന്ന ജീവിതങ്ങളുടേയും ഇടയില്‍ കഴിഞ്ഞ് അവയുടെ നരച്ച നിറം സ്വീകരിച്ചവര്‍,
മനുഷ്യരാല്‍ സമാധാനമാരോപിയ്ക്കപ്പെട്ടവര്‍,
കാടുകളിലേയ്ക്ക് തിരിച്ചുപോകന്‍ നീലാകാശം തുറന്നിരുന്നിട്ടും തിരിച്ചുപോക്കിനെ പറ്റി ചിന്തിയ്ക്കാത്തവര്‍,
അവരുടെ കാടാണോ നമ്മുടെ നഗരങ്ങള്‍?
നഗരങ്ങളും പ്രാവുകളും തമ്മിലെന്താണു് ബന്ധം?
ചുവന്നുകലങ്ങിയ കണ്ണുകള്‍കൊണ്ട് താഴെ ചിരപരിചിതമായ നഗരത്തിനേയും മുകളില്‍ നീലാകാശത്തിനേയും നോക്കി അവരിലൊരാള്‍ ഇതാ...

സ്ഥലം: എമ്പയര്‍സ്റ്റേറ്റ് ബില്‍ഡിംഗ്, ന്യൂയോര്‍ക്
Posted by പുള്ളി at 5:48:00 AM 14 comments
Thursday, September 28, 2006
ജനാധിപത്യം? - ഒരു അനുബന്ധം.
ഗ്രൌണ്ട് സീറോയ്ക്ക് മുന്‍പിലാണിവരീ ബാനറുമായി നില്‍ക്കുന്നത്.
ഞാനിതിന്റെ ചിത്രമെടുക്കുന്നതുകണ്ടിട്ട് ഇവരുടെ കൂട്ടത്തില്‍ ലഖുലേഖവിതരണം ചെയ്യുന്ന ഒരാള്‍ എന്നോട് അവരീ ചെയ്യുന്നതെന്തിനെന്നു വിശദീകരിച്ചുതന്നൂ. Fahrenheit 911ഇല്‍ പറഞ്ഞവ തന്നെ...
സ്ഥലം: ഗ്രൌണ്ട് സീറൊ, ന്യൂയോര്‍ക്ക്
Posted by പുള്ളി at 5:50:00 AM 1 comments
Tuesday, September 26, 2006
കാരുണ്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
അടുത്തയിടെ ഒരു സാംസ്കാരികസംഘടനയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് രോഗബാധിതനായതിനെ തുടര്‍ന്ന് ഇവിടെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായപ്പോള്‍ തന്നെ സഹായിച്ചവര്‍ക്കു സമര്‍പ്പണമായി എഴുതിയ കവിതയാണ് ഇത്. കവി സ്വന്തം കൈപ്പടയിലെഴുതിയത്...


വലുതായി കാണുവാന്‍ ചിത്രങ്ങളില്‍ ക്ലിക് ചെയ്യുക
Posted by പുള്ളി at 6:36:00 PM 12 comments
Monday, September 25, 2006
ഏഴുനിലയുള്ള കൊട്ടാരം
പണ്ടു പണ്ട് വളരെ സുന്ദരനും ധീരവീരപരാക്രമിയുമായ ഒരു രാജകുമാരനുണ്ടായിരുന്നു.
ഏഴുകടലുകള്‍ക്കപ്പുറത്ത് ഏഴുനിലകളുള്ള ഒരു കൊട്ടാരത്തില്‍ ആയിരുന്നു രാജകുമാരന്‍ താമസിച്ചിരുന്നത്. അദേഹത്തിന് ദൂരദിക്കുകളില്‍ നിന്നുപോലും കപ്പം കിട്ടിക്കൊണ്ടിരുന്നു. ഏഴു കടലുകള്‍ക്കപ്പുറത്തുനിന്നും മുത്തും പവിഴവും നിറച്ച കപ്പലുകള്‍ കൊട്ടാരത്തിലെക്ക് ദിനം പ്രതി വന്നുകൊണ്ടിരുന്നു...
Posted by പുള്ളി at 5:52:00 AM 17 comments
Wednesday, September 20, 2006
വക്കാരിയുടെ നാട്ടില്‍ - 2
വൈകീട്ട് ആറിനോടടുത്താണ് ഈ ചിത്രമെടുതിരിക്കുന്നത്. ഇതിലെങ്ങാനും ഒരാള്‍ സൈക്കിള്‍ ഓടിച്ചു പോകുന്നതുകണ്ടാല്‍ ഉറപ്പിച്ചോളൂ...

സ്ഥലം: ഷിബുയ, ടൊക്യൊ, ജപ്പാന്‍.
Posted by പുള്ളി at 5:54:00 AM 10 comments
Thursday, September 14, 2006
പച്ചക്കുതിര/പച്ചപയ്യ്/പച്ചത്ത/പച്ചപ്രാണി
ആറു മണിക്കൂറുകള്‍ നീണ്ട മലകയറ്റത്തിനു ശേഷം ആദ്യം ഉച്ചിയില്‍ എത്തി എന്നു സന്തോഷിച്ചിരിക്കുമ്പോളാണ് ഈ വിദ്വാനെ അവിടെ കണ്ടത്. ഏതു സ്പോര്‍ട്‌സ് വാഹനങ്ങളൊടും കിടപിടിക്കത്തക്ക ഏയ്‌റോ ഡൈനാമിക് ഡിസൈനും പച്ച നിറത്തിലുള്ള കൈകാലുകളില്‍ ട്രെന്റി പച്ച കുത്തലുകളും ഒക്കെയായി അടുത്തതായി ഏതു മലയിലേക്കു ചാടണം എന്നു ആലോചിച്ചു ഇരിക്കുകയാണ് ഇയാള്‍.
ആദ്യ ചിത്രം ഇരിപ്പിന്റെ പശ്ചാത്തലമുള്‍പ്പെടുത്തി, അടുത്ത ചാട്ടത്തിന്റെ സാധ്യതകളിലേക്ക്...
രണ്ടാമത്തേത് പച്ചകുത്തലുകള്‍ക്കായി

സ്ഥലം: മൌണ്ട് ഓഫിര്‍, റ്റിറ്റിവാങ്ങ്‌സാ പര്‍വ്വതനിരകള്‍, മലേഷ്യ.
ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായി കാണാം.
Posted by പുള്ളി at 5:52:00 AM 11 comments
Thursday, September 07, 2006
ഇവിടെ കുളി(ര്‍)പ്പിച്ചു കൊടുക്കപ്പെടും...
സിംഗപ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന മലേഷ്യയിലെ ജോഹോര്‍ ബാഹ്‌റു സംസ്ഥാനത്തിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം.
പല തട്ടുകളിലായുള്ള ഈ ചാട്ടത്തില്‍ കുറച്ചു മുകളിലായുള്ള ഒരു തട്ടില്‍ പാറയില്‍ കാലങ്ങളായി വെള്ളം വീണു് ഉണ്ടായിരിക്കുന്ന ഒരു ചെറിയ കുളമാണ് ചിത്രത്തില്‍. അരക്കൊപ്പം വെള്ളമുള്ള ഈ കുളത്തിലിറങ്ങി നിന്നാല്‍, പുറത്തു ശക്തിയായി വീഴുന്ന തണുത്ത വെള്ളം കൊണ്ട് തിരുമ്മും ധാരയും ഒന്നിച്ചു ചെയ്ത പോലെ ഉണ്ടാവും !
സ്ഥലം: കോട്ടാ തിങ്ഗീ (Kota Tinggi), ജോഹോര്‍ ബാഹ്‌റു, മലേഷ്യ.
Posted by പുള്ളി at 6:15:00 AM 18 comments
Tuesday, September 05, 2006
പുട്ട് തയ്യാര്‍!
സുഹൃത്ത് ഫോണ്‍ ചെയ്തു ചോദിക്കുന്നു "ഇന്നു് ഓണല്ലേ....!"
ഞാന്‍ "അതെ, താന്‍ ഓഫാ?"
സുഹൃത്ത്: "ഏയ് ഞാനും ഓണാ, ഇന്നു സ്പെഷ്യല്‍ കഞ്ഞിപാര്‍ച്ച ഉണ്ടത്രേ, വേഗം പോയി കുമ്പിളുണ്ടാക്കട്ടെ"
കഞ്ഞിക്കുവേണ്ടി ഓണാഘോഷിക്കുന്ന കോരന്മാര്‍ക്കും, ഓണാഘോഷിക്കാന്‍ ഓഫായിരിക്കുന്ന ഭാഗ്യശാലികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!
Posted by പുള്ളി at 5:40:00 AM 6 comments
Friday, September 01, 2006
മാനത്തൂന്നൊരൂഞ്ഞാല്

വെങ്കലത്തില്‍ വാര്‍ത്തെടുത്ത പൂര്‍ണകായ പ്രതിമ.
സ്ഥലം: സിംഗപ്പൂര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍
ശില്‍പ്പി: ഡേവിഡ് മാര്‍ഷല്‍ (1984)
Posted by പുള്ളി at 5:38:00 PM 7 comments








