Protest against cyber-bullying
I strongly protest against the cyber-bullying targetting Inji Pennu .
ഇഞ്ചിപ്പെണ്ണിനെതിരേ നടക്കുന്ന സൈബര്‍ ഉമ്മാക്കികള്‍ക്കെതിരേ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.
I strongly protest against the cyber-bullying targetting Inji Pennu .
ഇഞ്ചിപ്പെണ്ണിനെതിരേ നടക്കുന്ന സൈബര്‍ ഉമ്മാക്കികള്‍ക്കെതിരേ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.
Posted by പുള്ളി at 11:45:00 AM 0 comments
കുറച്ചുകാലമായി പോസ്റ്റില്ലാതിരുന്നതിന്റേയും ഇനി കുറച്ചു കാലം കുറവായേക്കാവുന്നതിന്റേയും കാരണം ദേ താഴെ...
Posted by പുള്ളി at 3:35:00 PM 23 comments
Posted by പുള്ളി at 8:24:00 PM 13 comments
Labels: graffiti, ചുവര്‍ചിത്രം
Posted by പുള്ളി at 9:31:00 PM 23 comments
ബൂലോഗത്ത് ഇത് കടല്‍ക്കാക്കകളുടെ കാലം. താഴെകാണുന്ന പക്ഷിയാണ് ദക്ഷിണാര്‍ദ്ധഗോളത്തില്‍ മാത്രം കാണപ്പെടുന്ന സില്‍വര്‍ഗള്‍ അവര്‍കള്‍ (Silver Gull). ചുവപ്പെഴുതിയ കണ്ണുകളും കൊക്കും കാലുകളും കൊണ്ട് ഇവയെ വേഗം തിരിച്ചറിയാം. പടംപിടിയ്ക്കണ കുന്ത്രാണ്ടം നേരെപിടിച്ചാല്‍ പറന്നകലുന്നവരില്‍നിന്ന് വളരെ വ്യത്യസ്തമായി ഇയാള്‍ക്ക് നമ്മളെ വലിയ പേടിയൊന്നും കണ്ടില്ല. ഇതിന്റെ ഭംഗി മുഴുവനാസ്വദിയ്ക്കാന്‍ ദയവായി ചിത്രം വലുതാക്കികാണുക...
സ്ഥലം: കൈകോറാ, ന്യൂസീലാന്റ്.
Posted by പുള്ളി at 7:06:00 PM 40 comments
Labels: sea gull, silver gull, കടല്‍കാക്ക
ഇന്ന് കര്‍ക്കിടകം ഒന്ന്. കുറച്ചു ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴ. ഇവിടെ പെയ്തതിലും വളരെയധികം കിഴക്ക് സഹ്യനില്‍ പെയ്തതുകൊണ്ടാവണം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ചാലക്കുടിപ്പുഴ ചന്ദനച്ചോലയില്‍ നിന്ന് ഭാവപ്പകര്‍ച്ച നടത്തി രൗദ്രഭാവം പൂണ്ട് അറബിക്കടലിലേയ്ക്ക് കലിയിളകി പായുന്നു. പടമെടുക്കുമ്പോളും ഇതെഴുതുമ്പോളും മഴ ചനുപിനെ പെയ്തുകൊണ്ടിരിയ്ക്കുകയാണ്.പുഴ കരകവിഞ്ഞ് പറമ്പുകളിലേയ്ക്കും പാടങ്ങളിലേയ്ക്കും പരന്ന് തുടങ്ങിയിരിയിട്ടുണ്ട്. ഇത്രയൊക്കെയായാലും ഇതുവരെ കറണ്ട് പോയിട്ടില്ല, ഇന്റര്‍നെറ്റ് കണക്ഷനും കുഴപ്പമില്ല അതുകൊണ്ട് ഇത് വേഗം പോസ്റ്റ് ചെയ്യുന്നു... ബൂലോഗത്തിനു വേണ്ടി ചാലക്കുടിപ്പുഴക്കരയില്‍ നിന്ന് (ഇറങ്ങിനില്‍ക്കാന്‍ ധൈര്യമില്ല) റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പുള്ളി.




Posted by പുള്ളി at 11:07:00 PM 32 comments
Labels: Chalakudy River, flood, Kerala, Monsoon
Posted by പുള്ളി at 9:38:00 PM 54 comments
Labels: My first child, ആദ്യത്തെ കണ്മണി
Posted by പുള്ളി at 9:48:00 PM 32 comments
Labels: Singapore സിംഗപ്പൂര്‍ Tornado ടൊര്‍ണാഡോ Watersprout വാട്ടര്സ്പ്രൌട്
Posted by പുള്ളി at 7:28:00 AM 29 comments
Labels: ഈജിപ്റ്റ് Egypt കല Craft
Posted by പുള്ളി at 5:56:00 PM 6 comments
Labels: Karnak Hatshepsut Coptic കാര്‍നാക് ഹാറ്റ്ഷിപ്സുട് കോപ്റ്റിക്
ഗിസായിലെ പിരമിഡ് . യേശുവിന് 2750 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുഫു് എന്ന ഫറൊവ പണിയിച്ച സ്വന്തം ശവകുടിരം. ഏറ്റവുമധികകാലം ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വാസ്തുശില്‍പ്പമായി നിലകൊണ്ടു.
ഇപ്പോളും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിയ്ക്കുന്ന ഒന്നേയൊന്ന്.
പുരാതന ഈജിപ്ഷ്യന്മാര്‍ ജീവിയ്ക്കുമ്പോള്‍ തന്നെ തന്റെ മരണാനന്തര ജീവിതത്തിനുള്ളതെല്ലാം സ്വരുക്കൂട്ടിയിരുന്നു. അവരുടെ വിശ്വാസത്തില്‍ ഭൂമിയിലെ ജീവിതം ക്ഷണികവും മരണാനന്തരമുള്ള ജീവിതം
അനശ്വരവുമായിരുന്നു.
Posted by പുള്ളി at 10:13:00 PM 9 comments
Labels: Egypt ഈജിപ്റ്റ് Pyramid പിരമിഡ് Sphinx സ്ഫിങ്ക്സ് Giza ഗിസാ
നൈലോരം: നദിയുടെ ഇരുകരകളിലുമായി കുറച്ചു ദൂരം മാത്രമേ പച്ചപ്പ് കാണുവാന്‍ കഴിയൂ. പുറകില്‍ ഉയര്‍ന്നു കാണുന്ന കുന്ന് നൈലില്‍നിന്നകലെയുള്ള ഊഷരഭൂമിയുടെ പ്രതീകം
Posted by പുള്ളി at 6:05:00 PM 17 comments

Posted by പുള്ളി at 7:16:00 AM 7 comments
മായാവാദം പറയുന്നതെന്തെന്നാല്‍; എല്ലാം മായയാണ് മോനേ ദിനേശാ...
പട്ടിയും റൊട്ടിയും ചിത്രകാരന്‍ വെള്ളകാന്‍വാസ് കാണിച്ചു പറയുന്നതെന്തെന്നാല്‍; പട്ടി റൊട്ടിതിന്നു, റൊട്ടി തിന്നാല്‍ പട്ടിയ്ക്ക് പിന്നിവിടെന്ത് കാര്യം പട്ടി പോയി അതുകോണ്ട് വെള്ള കാന്‍വാസ് മാത്രം ബാക്കി...
പുരാതന ചൈനീസ് ബുദ്ധധര്‍മ്മ കടലാസു ചുരുള്‍, കാലിഗ്രാഫിയ്ക്കിടക്ക് ഒരു വട്ടം വരച്ചു പറയുന്നതെന്തെന്നാല്‍; കാളയും മനുഷ്യനും രണ്ടും പോയി അതിനാല്‍ ഈ വട്ടം മാത്രം ബാക്കി...
തെന്നാലിരാമന്‍ പറയുന്നതെന്തെന്നാല്‍; മായവാദക്കാരന്‍ ഊണുകഴിക്കുന്നതായി സങ്കല്‍പ്പിച്ചോട്ടെ, നമുക്കു പോയി വയര്‍നിറയെ കഴിയ്ക്കാം.
ഇത്രയൊന്നും ആലോചിച്ച് തലപുണ്ണാക്കന്‍ സമയമില്ലാത്ത അന്നത്തെ അന്നത്തിനായി അദ്ധ്വാനിക്കുന്നവന്‍ പറയുന്നു ഇതു വരെ അറിഞ്ഞിടത്തോളം പരമമായ സത്യം വിശപ്പാണ്
താങ്കളെന്തു പറയുന്നു?

Posted by പുള്ളി at 2:48:00 PM 13 comments

Posted by പുള്ളി at 5:48:00 AM 14 comments
Posted by പുള്ളി at 5:50:00 AM 1 comments
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP